ചന്ദ്രനെ തൊടാൻ ഇനി ആറ് നാൾ; സുപ്രധാന ദൗത്യം പൂര്‍ത്തിയാക്കി പ്രൊപ്പൽഷൻ മൊഡ്യൂൾ

ലാൻഡർ ഡീ ബൂസ്റ്റിങ് നാളെ

ചന്ദ്രയാന്‍ -3ന്‌റെ ലാന്‍ഡര്‍ മൊഡ്യൂളും പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും വേര്‍പെട്ടതോടെ ഇനി സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള തയ്യാറെടുപ്പാണ്. അടുത്ത ബുധനാഴ്ച ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ ചന്ദ്രോപരിതലം തൊടും. ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രനിലിറക്കാന്‍ ഉചിതമായ സമയവും സാഹചര്യവും കാത്തിരിക്കുകയാണ് ഐഎസ്ആര്‍ഒ.

ചന്ദ്രനെ തൊടാൻ ഇനി ആറ് നാൾ; സുപ്രധാന ദൗത്യം പൂര്‍ത്തിയാക്കി പ്രൊപ്പൽഷൻ മൊഡ്യൂൾ
'സവാരിക്ക് നന്ദി പങ്കാളി!', പൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെട്ട് ലാന്‍ഡര്‍; ഒരു ചുവടകലെ ചന്ദ്രയാന്‍ 3 ലാൻഡിങ്

ഭൂമിക്ക് ചുറ്റുമുള്ള പാര്‍ക്കിങ് ഓര്‍ബിറ്റിലില്‍നിന്ന്, ചന്ദ്രന് ഏതാണ്ട് 150 കിലോമീറ്റര്‍ ഉയരത്തില്‍ ലാന്‍ഡര്‍ മൊഡ്യൂളിനെ എത്തിച്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, അതിന്‌റെ സുപ്രധാന ദൗത്യം പൂര്‍ത്തിയാക്കിയിരിക്കുന്നു. ചന്ദ്രനെ തുടര്‍ന്നും വലംവയ്ക്കുന്ന പ്രൊപ്പല്‍ഷന്‍ മെഡ്യൂളില്‍ ഷേപ് പേലോഡ് ഉണ്ട്. ഇത് ഭൂമിയെ നിരീക്ഷിച്ച് ജീവസാന്നിധ്യമുള്ള ഗ്രഹത്തിന്റെ സ്പെക്ട്രം എങ്ങനെയെന്ന വിവരം കൈമാറും. പക്ഷേ മുഴുവന്‍ ശ്രദ്ധയും ലാന്‍ഡര്‍ മൊഡ്യൂളിലാണ്; ഓഗസ്റ്റ് 23 വൈകീട്ട് നിശ്ചയിച്ചിരിക്കുന്ന സോഫ്റ്റ് ലാന്‍ഡിങ്ങിലും.

ഇനി മൂന്നേ മൂന്ന് തവണ ലാൻഡർ മൊഡ്യൂൾ ചന്ദ്രനെ വലംവയ്ക്കും. അവസാന പരിക്രമണത്തിൽ ചന്ദ്രന് 30 കിലോ മീറ്റർ അകലെയെത്തുമ്പോൾ ലാൻഡർ, സോഫ്റ്റ് ലാൻഡിങ്ങിന് തയ്യാറെടുക്കും. ഇനിയുള്ളത് കാത്തിരിപ്പിന്റെ ആറ് നാൾ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in