പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബജാജ് - ട്രയംഫ് ആദ്യ മോട്ടോർസൈക്കിൾ എത്തുന്നു; ജൂൺ 27ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഈ വർഷം രണ്ടാം പകുതിയോടെ ബൈക്ക് വിൽപ്പനയ്‌ക്കെത്തും

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ട്രയംഫ്-ബജാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മോട്ടോർസൈക്കിൾ പുറത്തുവരുന്നു. പരീക്ഷണയോട്ടങ്ങൾ പല തവണ നടന്നെങ്കിലും വാഹനം എന്ന് വിപണിയിലെത്തുമെന്നുള്ളതിൽ വ്യക്തത ഉണ്ടായിരുന്നില്ല. എന്നാൽ ജൂൺ 27ന് ബൈക്ക് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നുള്ള വാർത്തയാണ് സിഇഒ രാജീവ് ബജാജ് പുറത്തുവിട്ടിരിക്കുന്നത്. ഒന്നിലധികം ബൈക്കുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ വർഷം രണ്ടാം പകുതിയോടെ ബൈക്ക് വിൽപ്പനയ്‌ക്കെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രയംഫ് ഇന്ത്യയുടെ മുഴുവന്‍ വില്‍പനയും വിപണന പ്രവര്‍ത്തനങ്ങളും ബജാജ് ഏറ്റെടുക്കുമെന്ന് അടുത്തിടെ കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏവരും കാത്തിരുന്ന പുതിയ ബൈക്കിന്റെ വാർത്തകളുമായി കമ്പനി രംഗത്തെത്തുന്നത്. യുകെയിൽ രൂപകൽപന ചെയ്ത് വികസിപ്പിച്ച വാഹനത്തിന്റെ നിർമാണം നടക്കുന്നത് ഇന്ത്യയിലാണ്. . ട്രയംഫുമായി ചേര്‍ന്ന് പുറത്തിറക്കുന്ന മോഡലിലും അത്തരത്തില്‍ ആധുനിക സംവിധാനങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

Roads & Rants

ട്രയംഫുമായി ചേര്‍ന്ന് പുറത്തിറക്കുന്ന മോഡലിലും അത്തരത്തില്‍ ആധുനിക സംവിധാനങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

നിലവിലുള്ള ട്രയംഫ് ബോണവില്ലെ മോട്ടോർസൈക്കിളുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ബൈക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. ദീര്‍ഘദൂര യാത്രകള്‍ക്കിണങ്ങുന്ന തരത്തിലുള്ള റിലാക്‌സ്ഡ് റൈഡിംഗ് പൊസിഷനാണ് വാഹനത്തിനുള്ളത് . 300-400 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനോടെയാകും വാഹനം ഇന്ത്യയിലെത്തുക.

എന്‍ട്രി ലെവല്‍ മോഡലില്‍ പോലും ആധുനിക ഫീച്ചറുകള്‍ ഒരുക്കുന്ന രീതിയാണ് ബജാജിനുള്ളത്. ട്രയംഫുമായി ചേര്‍ന്ന് പുറത്തിറക്കുന്ന മോഡലിലും അത്തരത്തില്‍ ആധുനിക സംവിധാനങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. അവ എന്തൊക്കെയാണെന്ന് കാത്തിരുന്നു തന്നെ കാണാം.

റെട്രോ സ്റ്റെെലിലാണ് വാഹനത്തിനെ കമ്പനി ഒരുക്കിയിരിക്കുന്നത്.വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റും ഇൻഡിക്കേറ്ററുകളും, ബാർ-എൻഡ് മിററുകൾ വൃത്താകൃതിയിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ റെട്രോ സ്റ്റെല്‍ വര്‍ധിപ്പിക്കുന്നുണ്ട്. സിംഗിള്‍ കൺസോളിൽ ഒരുക്കിയ ഡിജിറ്റൽ ഡിസ്പ്ലേ, എൽഇഡി ലൈറ്റിംഗ് എന്നിവ വാഹനത്തെ ആധുനികവുമാക്കുന്നുണ്ട്.

കുറഞ്ഞ വിലയിൽ ബ്രിട്ടീഷ് ബൈക്കുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ബജാജ് - ട്രയംഫ് കൂട്ടുകെട്ടിന്റെ പ്രധാന ലക്ഷ്യം

പൾസർ ശ്രേണിയിലൂടെ ലോകം വെട്ടിപ്പിടിച്ച ബജാജ്, ഡിസ്‌കവർ, പ്ലാറ്റിന പോലുള്ള ബൈക്കുകളും നിരത്തിലെത്തിച്ചിട്ടുണ്ട്. കവസാക്കി-ബജാജ് കൂട്ടുകെട്ട് ഇന്ത്യയിൽ വലിയ വിജയമായിരുന്നു. ഓസ്ട്രിയൻ സ്പോർട്‌സ് മോട്ടോർസൈക്കിൾ നിർമാതാക്കളായ കെടിഎമ്മിനെ ഇന്ത്യയിലെത്തിക്കാൻ സഹായിച്ചതും ബജാജുമായുള്ള പങ്കാളിത്തമാണ്. തുടർന്നാണ് ട്രയംഫുമായി കൈകോർക്കാൻ കമ്പനി മുന്നോട്ടുവന്നത്. കുറഞ്ഞ വിലയിൽ ബ്രിട്ടീഷ് ബൈക്കുകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ബജാജ് - ട്രയംഫ് കൂട്ടുകെട്ടിന്റെ പ്രധാന ലക്ഷ്യം.

logo
The Fourth
www.thefourthnews.in