സാന്‍ട്രോയ്ക്ക് പകരമാകുമോ കാസ്പര്‍? എത്തുന്നത് ഏറ്റവും ചെറിയ എസ്‌യുവി

സാന്‍ട്രോയ്ക്ക് പകരമാകുമോ കാസ്പര്‍? എത്തുന്നത് ഏറ്റവും ചെറിയ എസ്‌യുവി

സാന്‍ട്രോയുടെ പരമ്പരാഗത മോഡലിനേക്കാള്‍ സ്‌പോട്ടി സ്‌റ്റൈലിലെത്തുന്ന കാസ്പറിന്ു വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്

ഹ്യുണ്ടായിയുടെ അന്താരാഷ്ട്ര വിപണി കീഴടക്കിയ എസ്‌യുവി കാസ്പര്‍ ഇന്ത്യയില്‍ ട്രേഡ്‌മാര്‍ക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ നിരത്തുകളിലെത്തിയാല്‍ ഹ്യുണ്ടായിയുടെ തന്നെ എക്‌സ്‌റ്ററിനു താഴെയാകും കാസ്പറിന്റെ സ്ഥാനം.

ഹ്യുണ്ടായിയുടെ ജനപ്രിയ മോഡലായിരുന്ന സാന്‍ട്രോയ്ക്കു പകരം നിൽക്കുന്നതാകും കാസ്പര്‍. സാന്‍ട്രോയുടെ പരമ്പരാഗത മോഡലിനേക്കാള്‍ മികച്ച സ്‌പോട്ടി സ്‌റ്റൈലിലെത്തുന്ന കാസ്പര്‍ വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്.

സാന്‍ട്രോയ്ക്ക് പകരമാകുമോ കാസ്പര്‍? എത്തുന്നത് ഏറ്റവും ചെറിയ എസ്‌യുവി
ജിംനിയുടെ ഹെറിറ്റേജ് എഡിഷന്‍ ലോഞ്ച് ചെയ്ത് സുസുക്കി; വില്‍പനയ്ക്ക് 500 യൂണിറ്റുകള്‍ മാത്രം

2400 എംഎം വീല്‍ബേസുള്ള കാസ്പറിന് 3595 എംഎം നീളവും 1595 എംഎം വീതിയും 1575 എംഎം ഉയരവുമുണ്ട്. കോംപാക്ട് എസ്‌യുവിയുടെ സ്റ്റൈലിങ്ങിന്റെ സൂചനകളുള്ള ടാള്‍ബോയ് ഹാച്ച്ബാക്ക് ഡിസൈനാണ് കാസ്പറിന്റേത്. ഇത് ഹ്യുണ്ടായിയുടെ ആധുനിക ഡിസൈന്‍ രീതി പിന്തുടരുന്നതാണ്. ബംപറിലേക്കു സംയോജിപ്പിച്ച ഹെഡ് ലൈറ്റ് യൂണിറ്റുകള്‍ക്കു മുകളില്‍ എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളും ഗ്രില്‍ ഡിസൈനും കാസ്പറിനുണ്ട്. റൂഫ് റെയിലുകളുടെ കൂട്ടിച്ചേര്‍ക്കല്‍ അതിന്റെ ഉയരം കൂട്ടുന്നു. കൂടാതെ പ്രീമിയം സണ്‍റൂഫുമുണ്ട്. അലോയ് വീലുകളും ലഭിക്കുന്നു. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയാണെങ്കില്‍, ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ ചില സവിശേഷമായ സ്‌റ്റൈലിങ് ഘടകങ്ങള്‍ ഹ്യുണ്ടായ് അവതരിപ്പിച്ചേക്കാം.

വെര്‍ണയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ടു-സ്പോക്ക് സ്റ്റിയറിങ് വീല്‍, ഫ്‌ളോട്ടിങ് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡാഷ്ബോര്‍ഡ് ഘടിപ്പിച്ച ഗിയര്‍ ലിവര്‍, സെന്റര്‍ കണ്‍സോള്‍ എന്നിവയും കാസ്പറിനുണ്ട്. അന്താരാഷ്ട്ര വിപണിയില്‍, 85 ബിഎച്ച്പി പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് എംപിഐ പെട്രോള്‍ എൻജിനും 99 ബിഎച്ച്പി പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്ന 1.0-ലിറ്റര്‍ ടി-ജിഡിഐ ടര്‍ബോ ചാര്‍ജ്‌ഡ് പെട്രോള്‍ എൻജിനുമാണ് കാസ്പറില്‍ സജ്ജീകരിച്ചിരിക്കുന്നത്.

മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമായ 1.0-ലിറ്റര്‍ എന്‍എ പെട്രോള്‍ എൻജിനിനൊപ്പമായിരിക്കും ഇന്ത്യയിൽ കാസ്പർ ഹ്യൂണ്ടായ് ഇത് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

logo
The Fourth
www.thefourthnews.in