അപ്രമാദിത്വം തുടരാൻ ക്രെറ്റ 2024

അപ്രമാദിത്വം തുടരാൻ ക്രെറ്റ 2024

ഇന്ത്യയിലെ എസ് യു വി സെഗ്മെന്റ് നിലവിൽ ഭരിച്ചുകൊണ്ടിരിക്കുന്ന വണ്ടിയാണ് ക്രെറ്റ. ആ അപ്രമാദിത്വം നിലനിർത്തുകയാണ് ഹ്യുണ്ടായുടെ ഉദ്ദേശം.

ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ അഭിമാന എസ് യു വിയായ ക്രെറ്റയുടെ പുതിയ മോഡലുമായി 2024ൽ വിപണി പിടിക്കാനിറങ്ങുകയാണ്. ഈ ജനുവരി 16നാണ് പുതിയ പുറത്തിറങ്ങുന്നത്. 25,000 രൂപ ടോക്കൺ തുക നൽകി ഇന്ത്യയിലെ ഏത് ഹ്യുണ്ടായ് ഷോറൂമുകൾ വഴിയും ഹ്യുണ്ടായ് വെബ്സൈറ്റ് വഴിയും ആളുകൾക്ക് പുതിയ മോഡലുകൾ ബുക്ക് ചെയ്യാം. പ്രീബുക്കിങ്‌ ആരംഭിച്ചപ്പോൾ തന്നെ പുതിയ ക്രെറ്റയ്ക്ക് ആളുകൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

അപ്രമാദിത്വം തുടരാൻ ക്രെറ്റ 2024
6.99 ലക്ഷം വില; ഐ20 ഫേസ് ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

ഡിസൈൻ

സാധാരണഗതിയിൽ നിലവിൽ നിരത്തിൽ വലിയ സ്വീകാര്യതയുള്ള വണ്ടികൾ മുഖം മിനുക്കി പുറത്ത് വരുമ്പോൾ കാര്യമായ വിവരങ്ങൾ പുറത്ത് വിടാതെ ആളുകളിൽ ആകാംക്ഷ നിലനിർത്തുന്നത് സ്ഥിരമായി കമ്പനികൾ അസ്വീകരിക്കുന്ന രീതിയാണ്. എന്നാൽ ഹ്യുണ്ടായ് പുതിയ ക്രെറ്റയുടെ കുറച്ചധികം വിവരങ്ങൾ ഇപ്പോൾ തന്നെ പുറത്തു വിട്ടിട്ടുണ്ട്.

പൂർണമായും പുനർരൂപകൽക്കപ്പന ചെയ്ത മുൻഭാഗമാണ് പുതിയ ക്രെറ്റയുടേത്. നേരത്തെയുണ്ടായിരുന്ന പേരമെട്രിക് ജ്വെൽ ഡിസൈനിലുള്ള ഗ്രില്ലിൽ നിന്നും വലിയ മാറ്റമാണ് ഇപ്പോൾ പുതിയ ക്രെറ്റയിൽ വന്നിട്ടുള്ളത്. പുതിയ ക്രെറ്റ കൂടുതൽ എസ് യു വി ലുക്കോടുകൂടിയാണ് പുറത്തിറങ്ങുന്നതെന്നു ചുരുക്കം.

പ്രൊജക്ടർ ടൈപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളാണ് പുതിയ മോഡലിൽ വരുന്നത്. എച്ച് ആകൃതിയിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകളും, ലംബമായി ക്രമീകരിച്ചിരിക്കുന്ന ഫോഗ്‌ലാമ്പുകളുമാണ് പുതിയ ക്രെറ്റയുടെ മുൻവശത്തെ മനോഹരമാക്കുന്നത്. പുറകു വശത്ത് മൿറ്റഡ് ടെയിൽ ലാമ്പാണ് വരുന്നത്‌

ഉൾവശം

ഹ്യുണ്ടായ് എല്ലാ കാലത്തും സാങ്കേതികവിദ്യയുടെ കാര്യത്തിലും, കുറഞ്ഞ വിലയ്ക്ക് ഏറ്റവും നൂതന സൗകര്യങ്ങൾ നൽകുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്ന കമ്പനിയാണ്. ആ നിലവാരം ക്രെറ്റയുടെ പുതിയ മോഡലിലും കാണാം. ഉൾവശത്തെ ആംബിയൻസ് നിർണയിക്കുന്നതിനാവശ്യമായ പുതിയ ഫീച്ചറുകൾ ക്രെറ്റയിൽ കാണാം. പുതിയ ഇന്ഫോർറ്റൈന്മെന്റ് സിസ്റ്റവും, അതിനോട് ചേർന്നു തന്നെ വരുന്ന ഡിജിറ്റൽ ക്ലസ്റ്ററും ഉൾവശത്തെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.

ക്രെറ്റയുടെ ഉൾവശം
ക്രെറ്റയുടെ ഉൾവശം

പവർ

മൂന്ന് എൻജിൻ ഓപ്ഷനുകളുമായാണ് പുതിയ ക്രെറ്റ വരുന്നത്‌. നേരത്തെ ഉണ്ടായിരുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനും 1.5 ലിറ്റർ ഡീസൽ എൻജിനും അതുപോലെ നിലനിർത്തി എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇനി ഡീസൽ എഞ്ചിനുകളില്ലെന്ന് വിലയിരുത്തപ്പെടുന്ന കാലത്ത് ഡീസൽ എൻജിൻ നിലനിർത്തുന്നു എന്നത് വണ്ടിയ്ക്ക് കൂടുതൽ സ്വീകാര്യതയുണ്ടാക്കും. ഈ രണ്ട് എൻജിൻ ഓപ്ഷനുകൾ അല്ലാതെ 2023 ഫെബ്രുവരിയിൽ നിർമ്മാണം നിർത്തിയ 1.5 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിന് പകരം, 1.4 ലിറ്റർ ടർബോ ചർജ്ഡ് പെട്രോൾ എൻജിൻ 2024ൽ ക്രെറ്റ പുതുതായി അവതരിപ്പിക്കുന്നു.

അപ്രമാദിത്വം തുടരാൻ ക്രെറ്റ 2024
ക്രെറ്റ, അൽകസാർ അഡ്വെഞ്ചർ എഡിഷനുകൾ പുറത്തിറക്കി ഹ്യുണ്ടായി

നാല് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് ക്രെറ്റയ്ക്ക് ലഭ്യമായിരിക്കുന്നത്. 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ, ഐവിടി, 7 സ്പീഡ് ഡിസിടി, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ഓപ്ഷനുകളാണ് നിലവിൽ ലഭ്യമായിരിക്കുന്നത്.

ഇന്ത്യയിലെ എസ് യു വി സെഗ്മെന്റ് നിലവിൽ ഭരിച്ചുകൊണ്ടിരിക്കുന്ന വണ്ടിയാണ് ക്രെറ്റ. ആ അപ്രമാദിത്വം നിലനിർത്തുകയാണ് ഹ്യുണ്ടായുടെ ഉദ്ദേശം. അതുകൊണ്ട് അഭിമാന മോഡലായ ക്രെറ്റയിൽ ഒരു വിട്ടുവീഴ്ചയും അവർ നടത്തില്ല.

logo
The Fourth
www.thefourthnews.in