ന്യൂജൻ മോടിയിലെത്തുമോ 90'സിന്റെ 'അര്‍മദ'; ഥാർ മോഡലുകൾക്കായി ഏഴ് പേരുകളുടെ പകര്‍പ്പവകാശം സ്വന്തമാക്കി മഹീന്ദ്ര

ന്യൂജൻ മോടിയിലെത്തുമോ 90'സിന്റെ 'അര്‍മദ'; ഥാർ മോഡലുകൾക്കായി ഏഴ് പേരുകളുടെ പകര്‍പ്പവകാശം സ്വന്തമാക്കി മഹീന്ദ്ര

മഹീന്ദ്ര ഥാറിന്റെ അഞ്ച് ഡോര്‍ മോഡലായിരിക്കും 'ഥാർ അർമാഡ' എന്ന പേരിലെത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്

തൊണ്ണൂറുകളുടെ അവസാനത്തിൽ പുറത്തിറങ്ങി വാഹനപ്രേമികളുടെ ഇടയിൽ തരംഗമായ എസ്‌യുവി മോഡലാണ് 'മഹീന്ദ്ര അര്‍മദ'. വാഹനപ്രേമികൾ അത്രപെട്ടെന്നൊന്നും മറക്കാൻ സാധ്യതയില്ലാത്ത പേരായ 'അര്‍മദ'യെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്‌ മഹീന്ദ്ര. ലൈഫ്‌സ്റ്റൈല്‍ എസ്‌യുവി മോഡലായ ഥാറിന്റെ അഞ്ച് ഡോര്‍ വേരിയന്റിനാകും 'ഥാർ അര്‍മദ' എന്ന പേര് നൽകുകയെന്നതാണ് പുറത്തുവരുന്ന റിപ്പോർട്ട്. അഞ്ച് ഡോറുമായി ഒരുങ്ങുന്ന ഥാറിന്റെ റെന്‍ഡര്‍ ചെയ്ത ചിത്രങ്ങളും പുറത്തുവരുന്ന വിവരങ്ങളുമെല്ലാം അര്‍മദയുമായി സാമ്യം തോന്നിക്കുന്നവയാണ്.

ഥാർ മോഡലുകൾക്കായി ഏഴ് പേരുകളുടെ പകര്‍പ്പവകാശമാണ് മഹീന്ദ്ര കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. അര്‍മദയ്ക്ക് പുറമെ, കള്‍ട്ട്, റെക്‌സ്, സവന്ന, റോക്‌സ്, ഗ്ലാഡിയസ്, സെഞ്ചൂറിയന്‍ എന്നീ പേരുകളാണ് മഹീന്ദ്ര സ്വന്തമാക്കിയിരിക്കുന്നത്.

മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ ഫൈവ് ഡോർ മോഡൽ അടുത്ത വർഷത്തോടെയായിരിക്കും അവതരിപ്പിക്കുന്നത്. നിലവിലുള്ള മൂന്ന് ഡോർ പതിപ്പിനേക്കാൾ എല്ലാ മേഖലയിലും മികച്ചതായിക്കും പുതിയ മോഡലെന്നാണ് അഭ്യൂഹം.

ന്യൂജൻ മോടിയിലെത്തുമോ 90'സിന്റെ 'അര്‍മദ'; ഥാർ മോഡലുകൾക്കായി ഏഴ് പേരുകളുടെ പകര്‍പ്പവകാശം സ്വന്തമാക്കി മഹീന്ദ്ര
കാത്തിരിപ്പിന് വിരാമം; ഥാറിന്റെ ഫൈവ് ഡോര്‍ മോഡല്‍ 2024-ല്‍

നിലവിലെ ഥാറിന്റെ ലോങ്ങ് വീല്‍ ബേസ് പതിപ്പായായിരിക്കും ഥാര്‍ ഫൈവ് ഡോര്‍ മോഡല്‍ എത്തുന്നത്. എക്സ്റ്റെൻഡഡ് വീൽബേസ് പതിപ്പ് ഥാറിന് കൂടുതൽ പ്രായോഗികതയും മികച്ച കംഫർട്ട് എക്സ്പീരിയൻസും കൊണ്ടുവരാൻ സാധിക്കുന്നതായിരിക്കും. മൂന്ന് ഡോർ മോഡലിലേതിനെക്കാള്‍ 300 എം.എം. അധിക വീല്‍ബേസാണ് അഞ്ച് ഡോർ മോഡലിൽ നൽകിയിരിക്കുന്നത്.

ഇന്റീരിയറില്‍ കൂടുതല്‍ സ്പേസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഗ്രില്ല് ഡിസൈൻ, നവീകരിച്ച എൽഇഡി ഹെഡ്‌ലൈറ്റുകൾ, പുതിയ അലോയി വീലുകൾ, ബമ്പർ ഡിസൈൻ, സിംഗിൾ പേൻ സൺറൂഫ്, രണ്ട് അധിക ഡോറുകൾ തുടങ്ങി ടെസ്റ്റ് മോഡലുകളുടെ സ്പൈ ഷോട്ടുകൾ എക്സ്റ്റീരിയർ ഡിസൈനിൽ ധാരാളം മാറ്റങ്ങളുണ്ട്. ഇന്റീരിയർ ഡിസൈനിൽ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കണക്റ്റഡ് കാർ ടെക്, ഫ്രണ്ട് ആംറെസ്റ്റ്, നവീകരിച്ച സ്റ്റിയറിംഗ് വീൽ തുടങ്ങിയവയും ഉൾപ്പെടുന്നു.

പുതിയ മോഡലിന്റെ വില സംബന്ധിച്ച് വിവരങ്ങൾ വ്യക്തമല്ല. നിലവിൽ 10.54 ലക്ഷം മുതൽ 16.77 ലക്ഷം രൂപ വരെയാണ് ഥാർ 3 ഡോറിന്റെ എക്‌സ്‌ഷോറൂം വില. ഇതിലും കൂടുതലായിരിക്കും 5 ഡോർ ഥാറിന്റെ വില.

logo
The Fourth
www.thefourthnews.in