ഇന്ത്യ ഇലക്ട്രിക് വാഹന വിപണിയുടെ ഹബ്ബാകും, വന്‍ നിക്ഷേപത്തിന് വഴിയൊരുങ്ങും; പുതിയ ഇ വി നയം അംഗീകരിച്ച് കേന്ദ്രം

ഇന്ത്യ ഇലക്ട്രിക് വാഹന വിപണിയുടെ ഹബ്ബാകും, വന്‍ നിക്ഷേപത്തിന് വഴിയൊരുങ്ങും; പുതിയ ഇ വി നയം അംഗീകരിച്ച് കേന്ദ്രം

ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല ഉള്‍പ്പെടെ രാജ്യത്തേക്ക് ഇലക്ട്രിക് വാഹനങ്ങളുമായി കടന്നുവരാന്‍ ശ്രമങ്ങള്‍ നടത്തുന്നതിടെയാണ് സര്‍ക്കാര്‍ നീക്കം

ഇലക്ട്രിക് വാഹന വിപണിയില്‍ വന്‍ കുതിപ്പിന് വഴിവയ്ക്കുന്ന നിലയില്‍ നയമാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിയ്ക്ക് വലിയ നികുതി ഇളവുകള്‍ പ്രഖ്യാപിക്കുന്നതിന് ഒപ്പം ആഗോള വാഹന നിര്‍മാണ കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കും വിധത്തിലുള്ളതാണ് പുതിയ നയം. വാഹനങ്ങളുടെ ഇറക്കുമതിയ്ക്ക് 85 ശതമാനത്തോളം നികുതി ഇളവാണ് പുതിയ നയം മുന്നോട്ട് വയ്ക്കുന്നത്.

ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല ഉള്‍പ്പെടെ രാജ്യത്തേക്ക് ഇലക്ട്രിക് വാഹനങ്ങളുമായി കടന്നുവരാന്‍ ശ്രമങ്ങള്‍ നടത്തുന്നതിടെയാണ് സര്‍ക്കാര്‍ നീക്കം. ആഗോള തലത്തില്‍ ശ്രദ്ധേയരായ കമ്പനികളെ രാജ്യത്ത് എത്തിക്കുകയാണ് സര്‍ക്കാര്‍ ശ്രമമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നയം അനുസരിച്ച് പുര്‍ണമായും വിദേശത്ത് നിര്‍മിച്ച ഇലക്ട്രിക് കാറുകള്‍ 15 ശതമാനം ഇറക്കുമതി തീരുവയില്‍ രാജ്യത്തേക്ക് എത്തിക്കാന്‍ സാധിക്കും.

ഇന്ത്യ ഇലക്ട്രിക് വാഹന വിപണിയുടെ ഹബ്ബാകും, വന്‍ നിക്ഷേപത്തിന് വഴിയൊരുങ്ങും; പുതിയ ഇ വി നയം അംഗീകരിച്ച് കേന്ദ്രം
മസ്‌കിന് ടെസ്‌ല നല്‍കുന്നത് 5600 കോടി ഡോളറിന്റെ 'ഭീമമായ ശമ്പളം'; അസാധുവാക്കി അമേരിക്കന്‍ കോടതി

നിലവില്‍ പൂര്‍ണമായും രാജ്യത്തിന് പുറത്ത് നിര്‍മ്മിച്ചിട്ടുള്ള ഇലക്ട്രിക് കാറുകളുടെ കസ്റ്റംസ് തീരുവ 60 ശതമാനം മുതല്‍ 100 ശതമാനം വരെയാണ്. എഞ്ചിന്‍ വലുപ്പം, ഇന്‍ഷുറന്‍സ്, വില 40,000 ഡോളറില്‍ കൂടുതലോ കുറവോ എന്നതിനെ ആശ്രയിച്ചാണ് തീരുവ നിശ്ചയിക്കുന്നത്. 40,000 ഡോളറില്‍ കൂടുതല്‍ വിലവരുന്ന ഒരു വാഹനമാണെങ്കില്‍ അതിന് നൂറ് ശതമാനമാണ് ഇറക്കുമതി തീരുവ. ഏറ്റവും വിലകുറഞ്ഞ കാറിന് 60 ശതമാനമായിരുന്നു തീരുവ.

പൂര്‍ണ്ണമായും വിദേശത്ത് അസംബിള്‍ ചെയ്ത കാറുകളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2021ല്‍ ടെസ്ല കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കാറിന്റെ വിലയനുസരിച്ച് തീരുവ 40 മുതൽ 15 ശതമാനമായി കുറയ്ക്കണമെന്നായിരുന്നു ആവശ്യം. ഈ ആവശ്യം പരിഗണിക്കുന്നതാണ് ഇപ്പോഴത്തെ വാഹന നയം.

ഇറക്കുമതി തീരുവ കുറയ്ക്കുന്നതിന് ഒപ്പം രാജ്യത്തെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും പുതിയ നയം മുന്നോട്ടു വയ്ക്കുന്നുണ്ട്. തീരുവയില്‍ ഇളവ് ലഭിക്കുന്നതിന് വാഹന നിര്‍മാതാക്കള്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞത് 4,150 കോടി രൂപയുടെ നിക്ഷേപമെങ്കിലും നടത്തണമെന്നും നയം വ്യക്കമാക്കുന്നു. ഇതിനൊപ്പം കുറഞ്ഞ തീരുവയില്‍ ഇറക്കുമതി ചെയ്യാവുന്ന വാഹനങ്ങളുടെ എണ്ണത്തിലും നയം പരിധി നിശ്ചയിച്ചിട്ടുണ്ട്. പ്രതിവര്‍ഷം എട്ടായിരം വാഹനങ്ങള്‍ മാത്രമാണ് 15 ശതമാനം തീരുവയില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാന്‍ സാധിക്കുക.

ഇന്ത്യ ഇലക്ട്രിക് വാഹന വിപണിയുടെ ഹബ്ബാകും, വന്‍ നിക്ഷേപത്തിന് വഴിയൊരുങ്ങും; പുതിയ ഇ വി നയം അംഗീകരിച്ച് കേന്ദ്രം
ഇലക്ട്രിക് സ്കൂട്ടറുകൾക്ക് 25,000 വരെ വിലക്കിഴിവ്; വാലന്റൈൻസ് ഡേ ഓഫർ മാർച്ച് വരെ നീട്ടി ഒല

പുതിയ നയം വരും വര്‍ഷങ്ങളില്‍ രാജ്യത്തെ ഇലക്ട്രിക് ഓട്ടോമൊബൈല്‍ മേഖലെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ വിപണിയും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വാഹന വിപണിയുമാണ് നിലവില്‍ ഇന്ത്യ. 12.5 ലക്ഷം കോടി രൂപയാണ് നിലവില്‍ രാജ്യത്ത വാഹന വിപണിയുടെ മൂല്യം. 2030 ഓടെ ഇത് 24.9 ലക്ഷം കോടി രൂപ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ജിഡിപിയുടെ 7.1 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് വാഹന വിപണിയാണ്.

logo
The Fourth
www.thefourthnews.in