ഹീറോ വിദോ
ഹീറോ വിദോ

ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തേക്ക് ഹീറോയുടെ തുറുപ്പുചീട്ട്; വിദോ ഇലക്ട്രിക് സ്‌കൂട്ടര്‍ വെള്ളിയാഴ്ച പുറത്തിറങ്ങും

വിദോ ഉള്‍പ്പെടെയുള്ള മോഡലുകളിലൂടെ വിപണി തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ മോട്ടോകോര്‍പ്പ്

ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വെള്ളിയാഴ്ച പുറത്തിറങ്ങും.ഹീറോ മോട്ടോകോര്‍പ്പും തായ്വാനീസ് നിര്‍മ്മാതാക്കളായ ഗോഗോറോയും സംയുക്തമായാണ് പുത്തന്‍ ഇലക്ട്രിക് വാഹനം പുറത്തിറക്കുന്നത്. മാറ്റിവെക്കാവുന്ന തരത്തിലുള്ള ബാറ്ററി, ആധുനികമായ ഫീച്ചറുകള്‍ എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ ഹീറോ എന്ന പേരില്‍ മറ്റൊരു ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഉള്ളതുകൊണ്ട് തന്നെ വിദോ എന്ന പേരിലാകും കമ്പനി വാഹനത്തെ അവതരിപ്പിക്കുക.

ഒല എസ്1, ബജാജ് ചേതക്, ടിവിഎസ് ഐ ക്യൂബ്, ഏഥര്‍ 450 എന്നിവയാണ് വിദോയുടെ പ്രധാന എതിരാളികള്‍. ഹീറോ മോട്ടോകോര്‍പ്പിന്റെ പത്താം ആനിവേഴ്‌സറി ആഘോഷങ്ങളുടെ ഭാഗമായി 2022 മാര്‍ച്ചിലാണ് വിദോ എന്ന ഉപ കമ്പനിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാകും വാഹനം നിര്‍മ്മിക്കുക.

1006 പ്രോട്ടോടൈപ്പുകള്‍ 25000മണിക്കൂര്‍ കൊണ്ട് രണ്ട് ലക്ഷം കിലോമീറ്റര്‍ പരീക്ഷിച്ച ശേഷമാണ് ഈ പുതിയ വാഹനത്തിലേക്കെത്തിയതെന്ന് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചിരുന്നു. വാഹനത്തിന്റെ ചിത്രങ്ങളും ടീസര്‍ വീഡിയോയും നേരത്തെ തന്നെ ഹീറോ മോട്ടോകോര്‍പ്പ് പുറത്തുവിട്ടിരുന്നെങ്കിലും ചിപ്പ് ക്ഷാമം കാരണം ലോഞ്ച് വൈകുകയായിരുന്നു. വാഹനത്തിന്റെ വില വിവരങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഒരു ലക്ഷം രൂപയില്‍ താഴെയാണ് വിലയെങ്കില്‍ വില്‍പ്പന ചാര്‍ട്ടില്‍ വിദോ കുതിച്ചുചാട്ടം നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

ഹീറോ വിദോ
ചരിത്രത്തിലാദ്യം; ഹീറോ മോട്ടോകോര്‍പ്പിനെ മറികടന്ന് ഹോണ്ട

സ്വാപ്പിങ് സംവിധാനമുള്ളതുകൊണ്ട് ചാര്‍ജ് ചെയ്യാന്‍ കാത്തുനിന്ന് സമയം കളയണ്ട. ചാര്‍ജ് തീര്‍ന്ന ബാറ്ററി മാറ്റിവെച്ച് പകരം ഫുള്‍ചാര്‍ജുള്ള ബാറ്ററി വാഹനത്തില്‍ ഘടിപ്പിച്ച് യാത്ര തുടരാം. ഭാരത്‌പെട്രോളിയവുമായി സഹകരിച്ച് രാജ്യത്ത് സ്വാപ്പിങ് സ്റ്റേഷനുകളും, ഫാസ്റ്റ് ചാര്‍ജിങ് സ്‌റ്റേഷനുകളും സ്ഥാപിക്കാനൊരുങ്ങുകയാണ് കമ്പനി

logo
The Fourth
www.thefourthnews.in