ക്രെറ്റയോ എലിവേറ്റോ, മികച്ചതേത്? അറിയാം സവിശേഷതകള്‍

ക്രെറ്റയോ എലിവേറ്റോ, മികച്ചതേത്? അറിയാം സവിശേഷതകള്‍

മിഡ് റേഞ്ച് എസ്‌യുവി വിഭാഗത്തില്‍ വരുന്ന ഇരുവാഹനങ്ങളും ഇതിനോടകം തന്നെ വിപണി കീഴടക്കിക്കഴിഞ്ഞു

ക്രെറ്റയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലെത്തിച്ചുകൊണ്ടായിരുന്നു 2024ന് ഹ്യുണ്ടയ് തുടക്കമിട്ടത്. ലോഞ്ച് ചെയ്തതിന് ഒരു മാസത്തിന് ശേഷം 51,000 ബുക്കിങ് ഇതിനോടകം തന്നെ പിന്നിട്ടുകഴിഞ്ഞു. മിഡ് റേഞ്ച് വിഭാഗത്തില്‍ വരുന്ന എസ്‍യുവിയുടെ പ്രധാന എതിരാളി ഹോണ്ട എലിവേറ്റാണ്. രണ്ട് വാഹനങ്ങളുടേയും പ്രത്യേകതകള്‍ പരിശോധിക്കാം.

ലുക്കില്‍ മുന്നിലാര്?

പുതിയ ക്രെറ്റയില്‍ വാഹനപ്രേമികളുടെ താല്‍പ്പര്യാനുസരണം തന്നെ ചില മാറ്റങ്ങള്‍ക്ക് ഹ്യണ്ടയ് തയാറായിട്ടുണ്ട്. ഇതിന് മുന്‍പ് പുറത്തിറങ്ങിയ ക്രെറ്റ വില്‍പ്പനയില്‍ പിന്നോട്ട് പോയിരുന്നില്ലെങ്കിലും ഡിസൈനില്‍ ഒരു വിഭാഗം തൃപ്തരായിരുന്നില്ല. റോഡ് പ്രെസന്‍സ് വർധിപ്പിക്കുന്നതിനായി ഇത്തവണ കുറച്ചുകൂടി ബോക്സി ഡിസൈനാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഗ്രില്ലിലെ ലൈനുകള്‍ നേരെയാക്കിയെന്നതാണ് മറ്റൊരു മാറ്റം.

ക്രെറ്റയോ എലിവേറ്റോ, മികച്ചതേത്? അറിയാം സവിശേഷതകള്‍
വൻ ഓഫറുകളുമായി മാരുതി നെക്‌സ; ഒരു ലക്ഷം രൂപ വരെ വിലക്കുറവ്

മറുവശത്ത് ഒരു പ്രോപ്പർ ബോക്സി ഡിസൈനാണ് എലിവേറ്റിന് ഹോണ്ട നല്‍കിയിരിക്കുന്നത്. വലിയ ഗ്രില്ലാണ് വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഇത് വാഹനത്തിന് സ്റ്റൈലിഷ് ലുക്കും നല്‍കുന്നു. ഗ്രില്ലിനോട് ചേർന്നുവരുന്ന ഹെഡ്‌ലാമ്പ് ആകൃതി സമചതുരമാണ്. എന്നാല്‍ ക്രെറ്റയെ വെച്ച് താരതമ്യം ചെയ്യുമ്പോള്‍ ചെറിയ വാഹനമാണ് എലിവേറ്റ്. അതുകൊണ്ട് തന്നെ റോഡ് പ്രെസന്‍സും കുറവാണെന്ന് പറയാം.

എഞ്ജിന്‍ ഓപ്ഷനുകള്‍

ക്രെറ്റയ്ക്ക് മൂന്ന് എഞ്ജിന്‍ ഓപ്ഷനുകളാണുള്ളത്. ടർബൊ പെട്രോള്‍ എഞ്ജിന്‍, നാച്ചുറലി ആസ്പിരേറ്റഡ് എഞ്ജിന്‍, ഡീസല്‍ എഞ്ജിന്‍ എന്നിവയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിരവധി ട്രാന്‍സ്‌മിഷന്‍ ഓപ്ഷനുകളുമുണ്ട്. നാച്ചുറലി ആസ്പിരേറ്റഡ് എഞ്ജിനായിരിക്കും ഏറ്റവും ജനപ്രിയമെന്നാണ് വിലയിരുത്തല്‍. 113 ബിഎച്ച്‌പി പവരും 143.8 എന്‍എം ടോർക്കും ഉത്പാദിപ്പിക്കാന്‍ കഴിയും.

എലിവേറ്റിലാകാട്ടെ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ജിന്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 118 ബിഎച്ച്‌പി പവറും 145 എന്‍എം ടോർക്കും ഉത്പാദിപ്പിക്കാന്‍ എഞ്ജിന് സാധിക്കും. 6 സ്പീഡ് ട്രാന്‍സ്മിഷനാണ് വരുന്നത്, സിവിടി ഓട്ടോമാറ്റിക് ഓപ്ഷനുമുണ്ട്.

ക്രെറ്റയോ എലിവേറ്റോ, മികച്ചതേത്? അറിയാം സവിശേഷതകള്‍
താരമാകുമോ ടാറ്റ കർവ്? ഈ വർഷം വിപണിയിലെത്തുന്ന അഞ്ച് ഇവി മോഡലുകള്‍

ഫീച്ചറുകള്‍

ഫീച്ചറുകളുടെ കാര്യത്ത് മിഡ് ‍‌എസ്‌യുവി വിഭാഗത്തില്‍ ഹ്യുണ്ടയ് ഏറെ മുന്നിലാണ്. പനോരമിക് സണ്‍റൂഫ്, 10.25 ഡിസ്പ്ലെ, അഡാസ്, ഡിജിറ്റല്‍ ഡ്രൈവേഴ്സ് ഡിസ്പ്ലെ, വയർലെസ് ഫോണ്‍ ചാർജർ, എട്ട് സ്പീക്കറുകള്‍ വരുന്ന ബോസിന്റെ സൗണ്ട് സിസ്റ്റം, 360 ഡിഗ്രി കാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

എലിവേറ്റില്‍ 10.25 ടച്ച് സ്ക്രീന്‍ ഇന്‍ഫൊടെയിന്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍, വയർലെസ് ചാർജർ, ഇലക്ട്രിക്ക് സണ്‍റൂഫ് എന്നിവയാണ് പ്രത്യേകതകള്‍.

വില

ക്രെറ്റയ്ക്ക് 11 മുതല്‍ 20.15 ലക്ഷം രൂപ വരെയാണ് ഷോറൂം വില. എലിവേറ്റിന് 11.58 മുതല്‍ 16.20 ലക്ഷം വരെയാണ് ഷോറും വില.

logo
The Fourth
www.thefourthnews.in