ഹുണ്ടായിയുടെ എസ്‌യുവി എക്സ്റ്റർ പുറത്തിറങ്ങി; വില ആറ് മുതല്‍ പത്ത് ലക്ഷം വരെ

ഹുണ്ടായിയുടെ എസ്‌യുവി എക്സ്റ്റർ പുറത്തിറങ്ങി; വില ആറ് മുതല്‍ പത്ത് ലക്ഷം വരെ

മോഡലിന്റെ അഞ്ച് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയത്

2023ലെ ഏറ്റവും പുതിയ മോഡലായ എസ്‌യുവി എക്സ്റ്റർ പുറത്തിറക്കി ഹുണ്ടായി. മോഡലിന്റെ അഞ്ച് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയത്. ട്രിം, പെട്രോള്‍, സിഎൻജി ഇന്ധന ഓപ്ഷനുകളുള്ളഎഞ്ചിൻ, മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ എന്നിവ വാഹനത്തിനുണ്ട്.ആറ് വേരിയന്റുകളുടെയും വില വിവരങ്ങളും ഹുണ്ടായി പുറത്തുവിട്ടു.

എക്സ്, എസ്, എസ് എക്സ്, എസ് എക്സ് (ഒ), എസ് എക്സ് (ഒ) കണക്റ്റ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഹ്യുണ്ടായ് എക്സ്റ്റർ വരുന്നത്

എക്സ്, എസ്, എസ് എക്സ്, എസ് എക്സ് (ഒ), എസ് എക്സ് (ഒ) കണക്റ്റ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഹ്യുണ്ടായ് എക്സ്റ്റർ വരുന്നത്. 83 പി എസ് കരുത്തും 113.8 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റർ, 4 സിലിണ്ടർ കപ്പ പെട്രോൾ എഞ്ചിനാണ് വാഹനത്തിനുള്ളത്. 69 പി എസ് കരുത്തും 95.2 എൻ എം ടോർക്കും ഉള്ള സിഎന്‍ജി ഓപ്ഷനും ഇതിലുണ്ട്.

ഹുണ്ടായ് എക്സ്റ്റർ 1.2 പെട്രോൾ മാനുവലിന് ആറ് ലക്ഷം മുതലാണ് വില. വേരിയന്റ് അനുസരിച്ച് 9.32 ലക്ഷം വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എക്സിന് ആറ് ലക്ഷവും, എസിന് 7.27 ലക്ഷവും ആണ് അടിസ്ഥാനവില. എസ്എക്സ് എട്ട് ലക്ഷത്തിനും എസ്എക്സ്(ഒ) 8.64 ലക്ഷത്തിനും എസ്എക്സ്(ഒ) കണക്ട് 9.32 ലക്ഷത്തിനുമാണ് പുറത്തിറക്കിയത്.

ഹുണ്ടായ് എക്സ്റ്റർ 1.2 പെട്രോൾ ആട്ടോമാറ്റിക്കിന്റെ അടിസ്ഥാന വില 7.97 ലക്ഷമാണ്. എസിന് 7.97 ലക്ഷവും എസ്എക്സിന് 8.68 ലക്ഷവും എസ്എക്സ്(ഒ) 9.32 ലക്ഷവും എസ്എക്സ്(ഒ) കണക്ട് 10 ലക്ഷവുമാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. സിഎൻജി വേരിയന്റുകളുടെ വിലയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. എസിന് 8.24 ലക്ഷവും എസ്എക്സിന് 8.97 ലക്ഷം രൂപയുമാണ്.

ഹുണ്ടായിയുടെ എസ്‌യുവി എക്സ്റ്റർ പുറത്തിറങ്ങി; വില ആറ് മുതല്‍ പത്ത് ലക്ഷം വരെ
നിർമാണ പിഴവ്; എൻഡവർ ഉടമയ്ക്ക് ഫോർഡ് 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളുടെ വില കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും മോണോ ടോണിനേക്കാള്‍ 15,000 മുതല്‍ 20,000 രൂപ വരെ കൂടുതലായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

logo
The Fourth
www.thefourthnews.in