നിരവധി പുതുമകളുമായി ഹ്യൂണ്ടായ് ക്രെറ്റ എൻ ലൈൻ; ബുക്കിങ് ആരംഭിച്ചു, മാർച്ച് 11ന് പുറത്തിറങ്ങിയേക്കും

നിരവധി പുതുമകളുമായി ഹ്യൂണ്ടായ് ക്രെറ്റ എൻ ലൈൻ; ബുക്കിങ് ആരംഭിച്ചു, മാർച്ച് 11ന് പുറത്തിറങ്ങിയേക്കും

എൻലൈൻ ബാഡ്ജിങ്, ബംബറിലെ റെഡ് ഇൻസേർട്ടുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, റെഡ് ബ്രേക് കാലിപ്പറുകൾ, വശങ്ങളിലെ റെഡ് ഇൻസേർട്ടുകൾ എന്നിങ്ങനെ നിരവധി പുതുമകളുമായാണ് ക്രെറ്റയുടെ എൻലൈൻ എത്തുന്നത്

ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായ് പുതിയ പതിപ്പായ ക്രെറ്റ എൻ ലൈനിന്റെ ബുക്കിങ് ആരംഭിച്ചു. മാർച്ച് 11ന് വിപണിയിൽ അവതരിപ്പിക്കും. വിപണിയിലേക്കുള്ള അരങ്ങേറ്റത്തിന് മുന്നോടിയായി, തിരഞ്ഞെടുത്ത ഹ്യൂണ്ടായ് ഡീലർഷിപ്പുകളിൽ എസ്‌യുവിയുടെ സ്‌പോർട്ടിയർ പതിപ്പിനായി ഉപഭോക്താക്കൾക്ക് 20,000 രൂപ മുതൽ 25,000 രൂപ വരെയുള്ള തുക ഉപയോഗിച്ച് പ്രീ ബുക്കിങ് നടത്താം.

ഐ20 എൻലൈൻ, വെന്യു എൻലൈൻ എന്നിവയുടെ ലോഞ്ചുകൾക്ക് ശേഷം, ഹ്യൂണ്ടായിൽ നിന്നുള്ള മൂന്നാമത്തെ എൻ ലൈൻ ഓഫറാണ് ക്രെറ്റ എൻ ലൈൻ. ഹ്യൂണ്ടായ് ക്രെറ്റ എൻ ലൈന്‍ രണ്ട് പുതിയ കളർ ഓപ്‌ഷൻനുകളിലാണ് അവതരിപ്പിക്കുക, തണ്ടർ ബ്ലൂ, മാറ്റ് ഗ്രേ. സാധാരണ ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോൾ നിരവധി ഡിസൈൻ മെച്ചപ്പെടുത്തലുകൾ എൻ ലൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ സ്‌പോര്‍ട്ടിയായ രൂപമാണ് എന്‍ ലൈനിന് നല്‍കിയിരിക്കുന്നത്. 

നിരവധി പുതുമകളുമായി ഹ്യൂണ്ടായ് ക്രെറ്റ എൻ ലൈൻ; ബുക്കിങ് ആരംഭിച്ചു, മാർച്ച് 11ന് പുറത്തിറങ്ങിയേക്കും
ഒല എസ് 1 പ്രൊയോ ഏഥർ 450 അപെക്സോ; ഇവി സ്കൂട്ടറുകളില്‍ കേമനാര്?

ക്രെറ്റയുടെ എന്‍ജിന്‍ തന്നെയാണ് ഹ്യുണ്ടേയ് ക്രെറ്റ എന്‍ ലൈനിനും നല്‍കിയിരിക്കുന്നത്. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 160എച്ച്പി കരുത്തും പരമാവധി 253എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും. 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സിനു പുറമേ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനും ഉണ്ട്. എൻലൈൻ ബാഡ്ജിങ്, ബംബറിലെ റെഡ് ഇൻസേർട്ടുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, റെഡ് ബ്രേക് കാലിപ്പറുകൾ, വശങ്ങളിലെ റെഡ് ഇൻസേർട്ടുകൾ എന്നിങ്ങനെ നിരവധി പുതുമകളുമായാണ് ക്രെറ്റയുടെ എൻലൈൻ എത്തുന്നത്

ഡാഷ്‌ബോര്‍ഡിലും ഉപകരണങ്ങളിലുമെല്ലാം എന്‍ ലൈനില്‍ ക്രെറ്റയില്‍ നിന്നും വലിയ വ്യത്യാസങ്ങൾ ഇല്ലെന്നാണ് സൂചന. കൂടുതൽ സ്‌പോർടിനസ്സിനായി ചുവന്ന സ്റ്റിച്ചിങ്ങും ഇൻസേർട്ടുകളും ഉള്ള ഒരു കറുത്ത ഇൻ്റീരിയർ തീം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. 10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്ററും ഡിജിറ്റല്‍ ഒഡോമീറ്ററും ഉള്ളിലേക്കു മടക്കിവയ്ക്കാവുന്ന പിന്‍സീറ്റും 8 രീതിയില്‍ മാറ്റാവുന്ന ഡ്രൈവര്‍ സീറ്റുമെല്ലാം എന്‍ ലൈനിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഡ്യുവല്‍ ടോണ്‍ സീറ്റുകള്‍ക്കു പകരം കറുപ്പു നിറത്തിലുള്ള സീറ്റുകളും സവിശേഷമായ സ്റ്റിയറിങ് വീലുകളും ഗിയര്‍ ലിവറും മെറ്റല്‍ പെഡലുകളും ആകും വ്യത്യാസം.

നിരവധി പുതുമകളുമായി ഹ്യൂണ്ടായ് ക്രെറ്റ എൻ ലൈൻ; ബുക്കിങ് ആരംഭിച്ചു, മാർച്ച് 11ന് പുറത്തിറങ്ങിയേക്കും
നിരത്തുകള്‍ കീഴടക്കാന്‍ ആർ എക്സ് 100 വീണ്ടും വിപണിയിലേക്ക്; എത്തുന്നത് 225 സിസി എഞ്ചിനുമായി?

ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, അലക്‌സാ കണക്റ്റിവിറ്റി, ആംബിയൻ്റ് ലൈറ്റിങ്, കീലെസ് എൻട്രി ആൻഡ് സ്റ്റാർട്ട്, വയർലെസ് ചാർജർ, ADAS ടെക്, സബ്‌വൂഫറോടുകൂടിയ 8-സ്പീക്കർ ബോസ് ഓഡിയോ സിസ്റ്റം എന്നിവയാണ് മറ്റ് സവിശേഷതകൾ. ക്രെറ്റ എൻ ലൈനിൻ്റെ വില 2024 മാർച്ച് 11-ന് പ്രഖ്യാപിക്കും

ഇന്ത്യയിലെ മിഡ്-സൈസ് എസ്‍യുവികളില്‍ ഒരു എതിരാളിയുടെ ഭീഷണിയും ബാധിക്കാത്ത വാഹനമാണ് ഹ്യുണ്ടായി ക്രെറ്റ. കിയ സെല്‍റ്റോസ് എക്‌സ് ലൈന്‍, സ്‌കോഡ കുഷാക് മോണ്ടി കാര്‍ലോ എന്നിവരാണ് വിപണിയിൽ ക്രെറ്റയുടെ പ്രധാന എതിരാളികൾ.

logo
The Fourth
www.thefourthnews.in