ഹ്യൂണ്ടായ് മോട്ടോർസ് ഇന്ത്യ
ഹ്യൂണ്ടായ് മോട്ടോർസ് ഇന്ത്യറോയിട്ടേഴ്സ്

തമിഴ്‌നാട്ടിൽ 20,000 കോടിയുടെ നിക്ഷേപം; ഇലക്ട്രിക് വാഹന വിപണി പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി ഹ്യൂണ്ടായ്

രാജ്യത്തെ മൊത്തം ഉത്പാദനം പ്രതിവര്‍ഷം 850,000 ആയി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നത്

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർസ് വാഹന പ്ലാറ്റ്‌ഫോമുകൾ നവീകരിക്കുന്നതിനായി ഇലക്ട്രിക് വാഹന നി‍ർമാണം കാര്യക്ഷമമാക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ തമിഴ്‌നാട്ടിലെ പ്ലാന്റില്‍ 20,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ഹ്യുണ്ടായ് മോട്ടോഴ്‌സിന്റെ പദ്ധതി. വരുന്ന പത്ത് വർഷ കാലയളവിനുള്ളിൽ നടത്തുന്ന നിക്ഷേപം വഴി ഉത്പാദനം വർധിപ്പിക്കാനും പുതിയ ഇലക്ട്രിക് മോഡൽ വാഹനങ്ങൾ നിരത്തിലിറക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി നിര്‍മിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വഴി തമിഴ്നാട്ടില്‍ ബാറ്ററിപാക്ക് അസംബ്ലി പ്ലാന്റ് ആരംഭിക്കും. പ്രതിവര്‍ഷം 1.78 ലക്ഷം ബാറ്ററി പാക്കുകള്‍ വികസിപ്പിക്കാനുള്ള ശേഷിയിലായിരിക്കും ഈ പ്ലാന്റ് ഒരുങ്ങുക. കൂടാതെ സംസ്ഥാനത്തുടനീളം 100 ഇ വി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. രാജ്യത്തെ മൊത്തം ഉത്പാദനം പ്രതിവർഷം 850,000 ആയി ഉയർത്താനും പദ്ധതിയിടുന്നതായി കമ്പനി കൂട്ടിച്ചേർത്തു.

ഹ്യൂണ്ടായ് മോട്ടോർസ് ഇന്ത്യ
ഹ്യൂണ്ടായ് എക്‌സ്റ്റര്‍ ബുക്കിങ് ആരംഭിച്ചു; അഞ്ച് വേരിയെന്റുകളില്‍ കാര്‍ സ്വന്തമാക്കാം

ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിൽ നിന്ന് പുതിയ ഇലക്ട്രിക്, ഐസിഇ വാഹനങ്ങൾ പുറത്തിറക്കാനുമുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ വിലയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. കൂടാതെ 2032ഓടെ വാഹനങ്ങളുടെ കയറ്റുമതി 319,000 ആയി വർധിക്കുമെന്നാണ് ഹ്യുണ്ടായ് പ്രതീക്ഷിക്കുന്നത്. 2022-ൽ ഇത് 181,000 ആയിരുന്നു.

logo
The Fourth
www.thefourthnews.in