ടിയാഗോ ഇ വി
ടിയാഗോ ഇ വി

ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍; ടിയാഗോ ഇ വി ഇന്ത്യന്‍ നിരത്തിലേക്ക്

ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവ് മോഡുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, 45 കണക്ടിവിറ്റി ഫീച്ചറുകള്‍, 4 മോഡുകളുള്ള റീജനറേഷന്‍ സംവിധാനം എന്നിവയെല്ലാം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

നെക്‌സോണിനും ടിഗോറിനും ശേഷം ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് വാഹനം പുറത്തിറക്കി ടാറ്റാ മോട്ടോഴ്‌സ്. ഇന്ത്യയിലെ ജനപ്രിയ മോഡലായ ടിയാഗോയുടെ ഇലക്ട്രിക് പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 8.49 ലക്ഷം മുതല്‍ 11.79 ലക്ഷം വരെ എക്‌സ് ഷോറൂം വിലയുള്ള വാഹനത്തിന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളാണുള്ളത്. കുറഞ്ഞ വേരിയന്റില്‍ 250 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ച് ലഭിക്കുമ്പോള്‍ ഉയര്‍ന്ന വേരിയന്റില്‍ 315 കിലോമീറ്ററാണ് ഡ്രൈവിങ് റേഞ്ച്.

ബാറ്ററിപാക്ക് പിന്‍ സീറ്റിനു കീഴിലും ബൂട്ടിലുമായി കൊടുത്തിരിക്കുന്നതുകൊണ്ടു തന്നെ വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സിനെ ബാധിച്ചിട്ടില്ല

ക്ലോസ്ഡ് ഗ്രില്‍, പുതിയ അലോയ് വീല്‍ ഡിസൈന്‍ എന്നിവയല്ലാതെ ഡിസൈനിന്റെ കാര്യത്തില്‍ സാധാരണ ടിയാഗോയുമായി കാര്യമായ മാറ്റങ്ങളില്ല ഇലക്ട്രിക് പതിപ്പിന്. ബാറ്ററി പാക്ക് പിന്‍ സീറ്റിനു കീഴിലും ബൂട്ടിലുമായി കൊടുത്തിരിക്കുന്നതുകൊണ്ടു തന്നെ വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സിനെ ബാധിച്ചിട്ടില്ല. എന്നാല്‍ ബൂട്ട് സ്‌പെയ്‌സ് 240 ലിറ്ററായി കുറഞ്ഞിട്ടുണ്ട്. വാഹനത്തില്‍ സ്‌പെയര്‍ ടയറും നല്‍കിയിട്ടില്ല.

 z കണക്ട് ആപ്പ്
z കണക്ട് ആപ്പ്

ക്രൂയിസ് കണ്‍ട്രോള്‍, വിവിധ ഡ്രൈവ് മോഡുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിവ കൂടാതെ മൊബൈല്‍ ഫോണ്‍ വഴി വാഹനത്തെ നിയന്ത്രിക്കാവുന്ന z കണക്ട് ആപ്പ്, 45 കണക്ടിവിറ്റി ഫീച്ചറുകള്‍, നെക്‌സോണിന് സമാനമായ 4 മോഡുകളുള്ള റീജനറേഷന്‍ ബ്രേക്കിങ് സംവിധാനം എന്നിവയെല്ലാം വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

61 ബിഎച്ച്പി കരുത്തും 110എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 19.2 കിലോവാട്ട് ബാറ്ററി കപ്പാസിറ്റിയുള്ള മോഡല്‍ 6.2 സെക്കന്റ് കൊണ്ട് 60 കിലോമീറ്റര്‍ വേഗത കൈവരിക്കും. എന്നാല്‍ കരുത്തുറ്റ 24 കിലോവാട്ട് ബാറ്ററിയുള്ള മോഡല്‍ 5.7 സെക്കന്റ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗതയിലെത്തും. 74 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കുമാണ് മോഡല്‍ ഉത്പാദിപ്പിക്കുന്നത്.രണ്ടു ബാറ്ററികള്‍ക്കും 8 വര്‍ഷം അല്ലെങ്കില്‍ 160000 കിലോമീറ്റര്‍ വാറന്റിയും കമ്പനി നല്‍കുന്നുണ്ട്.

ടിയാഗോ ഇ വി
ഇന്ത്യയിലെ വിലകുറഞ്ഞ ഇലക്ട്രിക് കാര്‍; ടാറ്റ ടിയാഗോ ഇ വി എത്തുന്നു

വീടുകളിലെ സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുകയാണെങ്കില്‍ 5 മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാനാകും. എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ വെറും 57 മിനിറ്റ് മാത്രം മതി ചാര്‍ജ് ചെയ്യാന്‍. ഇതിനോടകം തന്നെ മികച്ച ബുക്കിങ്ങാണ് വാഹനത്തിനു ലഭിക്കുന്നത്. വിലകുറഞ്ഞ ടിയാഗോ ഇവി വില്‍പ്പന ചാര്‍ട്ടുകളില്‍ കുതിച്ചുചാട്ടം നടത്തുമെന്ന കാര്യത്തില്‍ കാര്യത്തില്‍ സംശയമില്ല.

logo
The Fourth
www.thefourthnews.in