മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിനായി വേണ്ടി സെന്ററുകള്‍ കയറിയിറങ്ങണ്ട; ഓണ്‍ലൈന്‍ മാര്‍ഗങ്ങളിതാ

മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിനായി വേണ്ടി സെന്ററുകള്‍ കയറിയിറങ്ങണ്ട; ഓണ്‍ലൈന്‍ മാര്‍ഗങ്ങളിതാ

ഇന്ത്യയില്‍ വാഹനങ്ങള്‍ പി യു സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

ഇന്ത്യയില്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് അഥവാ പി യു സി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വാഹനത്തില്‍ നിന്നും വരുന്ന പുകയുടെ അളവ് നിയന്ത്രണ വിധേയമാണെന്ന് തെളിയിക്കുന്ന രേഖയാണിത്. പി യു സി സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനമോടിക്കുന്നത് കുറ്റകരമാണ്.

അംഗീകൃത പി യു സി പരിശോധന കേന്ദ്രത്തില്‍ നിന്നാണ് പി യു സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നത്. പി യു സിക്ക് വേണ്ടി വാഹനം നേരിട്ട് ഹാജരാക്കേണ്ടതിനാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു പിന്നിലെ പ്രക്രിയകള്‍ ഓഫ്‌ലൈനാണ്. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നമുക്ക് ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിനായി വേണ്ടി സെന്ററുകള്‍ കയറിയിറങ്ങണ്ട; ഓണ്‍ലൈന്‍ മാര്‍ഗങ്ങളിതാ
സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങാനൊരുങ്ങുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പി യു സി കേന്ദ്രത്തില്‍ പോയി വാഹന പരിശോധന നടത്തി പണം അടച്ചുകഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ് നേരിട്ട് വാങ്ങാനോ വെബ്‌സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. പരിവാഹന്‍ സേവയുടെ ഔദ്യോഗിക വെബ്‌സൈറ്റായ വാഹന്‍ പോര്‍ട്ടലില്‍ കയറി പി യു സി സര്‍ട്ടിഫിക്കറ്റ് എന്ന ടാബില്‍ ക്ലിക്ക് ചെയ്യണം. അതില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ചേസിസ് നമ്പറും നല്‍കുക.

തുടര്‍ന്ന് വരുന്ന പേജിലെ 'ഗെറ്റ് പി യു സി ഡീറ്റെയില്‍സ്' എന്ന ഭാഗം ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പി യു സി സര്‍ട്ടിഫിക്കറ്റ് കൃത്യമാണെങ്കില്‍ അവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ പി യു സി സര്‍ട്ടിഫിക്കറ്റ് ശരിയായില്ലെങ്കില്‍ പിയു സി ടെസ്റ്റിങ് കേന്ദ്രത്തില്‍ സമീപിക്കേണ്ടതാണ്

മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റിനായി വേണ്ടി സെന്ററുകള്‍ കയറിയിറങ്ങണ്ട; ഓണ്‍ലൈന്‍ മാര്‍ഗങ്ങളിതാ
കാറ് വാങ്ങാൻ പ്ലാനുണ്ടോ; അറിഞ്ഞിരിക്കാം ഫൈവ് സ്റ്റാർ റേറ്റിങ്ങുള്ള ഇന്ത്യൻ കാറുകൾ

പുതിയ മോട്ടോര്‍ സൈക്കിളുകളുടെയും കാറുകളുടെയും പി യു സി സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷത്തെ കാലാവധിയുണ്ടാകും. അതിന് ശേഷം ഓരോ ആറു മാസം കഴിയുമ്പോഴും അത് പുതുക്കണം. എന്നാല്‍ കൃത്യമായ പി യു സി സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം നിരത്തിലിറക്കിയാല്‍ ആറുമാസം തടവും 1000 രൂപ പിഴയും ലഭിക്കുന്നതായിരിക്കും.

logo
The Fourth
www.thefourthnews.in