42 ബോബർ 'റെഡ് ഷീന്‍' വേരിയന്റ് പുറത്തിറക്കി ജാവ; വില 2.29 ലക്ഷം!

42 ബോബർ 'റെഡ് ഷീന്‍' വേരിയന്റ് പുറത്തിറക്കി ജാവ; വില 2.29 ലക്ഷം!

ജാസ്‌പർ 'റെഡ്' വേരിയന്റിനേക്കാള്‍ 9,550 രൂപയാണ് റെഡ് ഷീന് കൂടുതല്‍ വരുന്നത്

ജാവ 42 ബോബറിന്റെ 'റെഡ് ഷീന്‍' വേരിയന്റ് പുറത്തിറക്കി ജാവ യെസ്‌ഡി മോട്ടോർസൈക്കിള്‍സ്. പുതിയ അലോയ് വീലുകളും കളർ തീമുമാണ് വേരിയന്റിന്റെ ആകർഷക ഘടങ്ങള്‍. 2.29 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ടോപ് വേരിയന്റായ 'ബ്ലാക്ക് മിറർ' എഡിഷന്റെ നിരയിലേക്കാണ് റെഡ് ഷീനുമെത്തുന്നത്. ജാസ്‌പർ റെഡ് വേരിയന്റിനേക്കാള്‍ 9,550 രൂപയാണ് റെഡ് ഷീന് കൂടുതല്‍ വരുന്നത്.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെയാണ് റെഡ് ഷീനിന്റെ കളറും. റെഡും ക്രോമും ചേരുന്ന ഡുവല്‍ ടോണിലാണ് ബൈക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ട്യൂബ്‌ലെസ് ടയറുകള്‍. ബൈക്കിന്റെ ലോവർ ബോഡിക്ക് ബ്ലാക്ക് ഫിനിഷാണ് നല്‍കിയിരിക്കുന്നത്. 334 സിസി സിംഗിള്‍ സിലിന്‍ഡർ ലിക്വിഡ് കൂള്‍ഡ് എഞ്ജിനാണ് റെഡ് ഷീനില്‍ വരുന്നത്. 29.5 ബിഎച്ച്പി പവറും 30 എൻഎം ടോർക്കും ഉത്പാദിപ്പിക്കാന്‍ എഞ്ജിന് ശേഷിയുണ്ട്. 6 സ്പീഡ് ഗിയർ ബോക്സാണ് വരുന്നത്. ഇതിനുപുറമെ സ്ലിപ്പർ ക്ലച്ചും കമ്പനി നല്‍കിയിട്ടുണ്ട്.

42 ബോബർ 'റെഡ് ഷീന്‍' വേരിയന്റ് പുറത്തിറക്കി ജാവ; വില 2.29 ലക്ഷം!
റേഞ്ച് റോവറും റേഞ്ച് റോവർ സ്പോർട്ടും ഇന്ത്യയില്‍ നിർമിക്കാന്‍ ജാഗ്വാർ ലാന്‍ഡ് റോവർ; ചരിത്രത്തിലാദ്യം, വില കുറയും

കാഴ്ചയില്‍ മാത്രമാണ് ബൈക്കിന് മാറ്റമുള്ളത്, സവിശേഷതകള്‍ മറ്റ് മോഡലുകള്‍ക്ക് സമാനമാണ്. "ജാവ 42 ബോബറിന് വലിയ സ്വീകാര്യതയാണ് വിപണിയില്‍ ലഭിച്ചത്. റെഡ് ഷീന്‍ അവതരിപ്പിച്ച് ബോബർ കുടുംബം വിപുലീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്," ജാവ യെസ്‍ഡി മോട്ടോർസൈക്കിള്‍ സിഇഒ ആശിഷ് സിങ് ജോഷി പറഞ്ഞു.

logo
The Fourth
www.thefourthnews.in