ഇനി കളിമാറും: പുത്തന്‍ ഇലക്ട്രിക് ശ്രേണിയുമായി മഹീന്ദ്ര

ഇനി കളിമാറും: പുത്തന്‍ ഇലക്ട്രിക് ശ്രേണിയുമായി മഹീന്ദ്ര

കഴിഞ്ഞ വര്‍ഷം ഈ വാഹനളുടെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിരുന്നു എന്നാല്‍ കണ്‍സെപ്റ്റ് വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമാണ്
Updated on
2 min read

മഹീന്ദ്രയുടെ എസ്‌യുവികളെല്ലാം പരുക്കന്‍ രൂപത്തില്‍ നിന്ന് മാറി കൂടുതല്‍ സോഫ്റ്റാകുന്നോ എന്ന സംശയം ആരാധകരെല്ലാം അടുത്തിടെ പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മോഡലുകളെല്ലാം കണ്ട് പഴയ പരുക്കന്‍ മഹീന്ദ്രയെ നഷ്ടമായോ എന്ന് പരിഭ്രമിച്ചു നിന്ന ആരാധകര്‍ക്ക് മുന്‍പിലേക്ക് ആധുനികനമായ ഒരു കരുത്തന്‍ എസ്‌യുവി ഉള്‍പ്പെടെ മൂന്ന് ഇലക്ട്രിക് മോഡലുകളെ അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം മഹീന്ദ്ര.

ഹൈദരാബാദില്‍ നടക്കുന്ന മഹീന്ദ്ര ഇവി ഫാഷന്‍ ഫെസ്റ്റിവലിലാണ് പുതിയ കണ്‍സെപ്റ്റ് ഇവി എസ്യുവിയായ ബിഇ റാലി(റാള്‍-ഇ),ബിഇ.05, എക്‌സ്‌യുവി .ഇ8, എക്‌സ്‌യുവി.ഇ9 എന്നീ കണ്‍സെപ്റ്റ് മോഡലുകളെയാണ് കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഈ വാഹനളുടെ ചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിരുന്നു എന്നാല്‍ കണ്‍സെപ്റ്റ് വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യമാണ്.

രണ്ട് വാഹനങ്ങള്‍ക്കും മള്‍ട്ടി-പീസ് ഡാഷ് പാനലും 5 റഡാര്‍-1 വിഷന്‍ അഡാസ് സാങ്കേതികവിദ്യയും ഉണ്ടാകും

കണ്‍സെപ്റ്റ് രൂപത്തില്‍ മഹീന്ദ്ര പ്രദര്‍ശിപ്പിച്ച എസ്യുവികളില്‍ ഒന്നാണ് XUV BE.05. ഫോക്സ്വാഗനുമായി സഹകരിച്ച് പുതിയ INGLO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, പുതിയ BE ശ്രേണി എസ്യുവികള്‍ 'ബോണ്‍ ഇലക്ട്രിക്' പ്ലാറ്റ്ഫോമുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.കണ്‍സെപ്റ്റ് രൂപത്തില്‍ വരാനിരിക്കുന്ന ഇലക്ട്രിക് എസ്യുവിയുടെ രണ്ട് വേരിയന്റുകളാണ് മഹീന്ദ്ര പ്രദര്‍ശിപ്പിച്ചത്. BE .05, BE. 05 RALL-E. രണ്ട് വാഹനങ്ങള്‍ക്കും മള്‍ട്ടി-പീസ് ഡാഷ് പാനലും 5 റഡാര്‍-1 വിഷന്‍ അഡാസ് സാങ്കേതികവിദ്യയും ഉണ്ടാകും.

INGLO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി 2024 ഡിസംബര്‍ മുതല്‍ ഉല്‍പ്പാദനം ആരംഭിക്കുന്ന BE ശ്രേണി വാഹനങ്ങള്‍ 2025 ഓടെ വിപണിയിലെത്തും.

ഈ വാഹനങ്ങള്‍ക്ക് ആന്തരികജ്വലന എന്‍ജിനുകള്‍ ഉണ്ടായിരിക്കില്ല. 16ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ടോ ഹൂക്കുകള്‍, റൂഫ് റാക്ക്, എന്നിവ വാഹനത്തിന് കൂടുതല്‍ പരുക്കന്‍ രൂപം സമ്മാനിക്കുന്നു

എക്‌സ്‌യുവി ശ്രേണിയിലെ വാഹനങ്ങളാകും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക് എസ്യുവിയായിരിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. INGLO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി 2024 ഡിസംബര്‍ മുതല്‍ ഉല്‍പ്പാദനം ആരംഭിക്കുന്ന BE ശ്രേണി 2025 ഓടെ വിപണിയിലെത്തും.

ബി ഇ ശ്രേണിയിലെ വാഹനങ്ങളുടെ കൃത്യമായ വിവരങ്ങള്‍ മഹീന്ദ്ര പങ്കുവെച്ചിട്ടില്ല. ഫോക്സ്വാഗന്റെ MEB പ്ലാറ്റ്ഫോമുമായി നിരവധി ഘടകങ്ങള്‍ പങ്കിടുന്ന ഫോക്സ്വാഗണ്‍ ഗ്രൂപ്പുമായി ചേര്‍ന്ന് വികസിപ്പിച്ച INGLO പ്ലാറ്റ്ഫോമാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. വലിയ ബാറ്ററികളെ ഉള്‍ക്കൊള്ളാനാകുന്ന ഭാരം കുറഞ്ഞ സ്‌കേറ്റ്ബോര്‍ഡ് പ്ലാറ്റ്ഫോമാണ് ഇത്.

കമ്പനി ആദ്യമായി ഇന്ത്യയിലെത്തിക്കുന്ന ഇലക്ട്രിക് എസ്യുവിയാകും എക്‌സ്‌യുവി.ഇ8. 2024 ഡിസംബറില്‍ വാഹനം ഇന്ത്യന്‍ വിപണിയിലെത്തും. മഹീന്ദ്ര ബോണ്‍ ഇലക്ട്രിക് മോഡുലാര്‍ പ്ലാറ്റ്ഫോമായ INGLO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ മോഡലും. XUV.e8-നൊപ്പം 80kWh ബാറ്ററി പാക്കാണ് മഹീന്ദ്ര ഉപയോഗിക്കുന്നത്. 230 പിഎസ് മുതല്‍ 350 പിഎസ് വരെ പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള മോട്ടോറാകും വാഹനത്തില്‍ ഉപയോഗിക്കുക.

XUV.e8 ന്റെ കൂടുതല്‍ ആധുനികവും വലുതുമായ വാഹനമാണ് പുതിയ XUV.e9.XUV എയ്റോ കോണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കൂപ്പേ ഡിസൈനാണ് XUV.e9ന്റെ ഹൈലൈറ്റ്. ഇലക്ട്രിക് എസ്യുവി 2025-ല്‍ വിപണിയിലെത്തും.അഞ്ച് സീറ്റര്‍ പതിപ്പായ വാഹനത്തിന് 2,775 എംഎം വീല്‍ബേസുമുണ്ട്.

logo
The Fourth
www.thefourthnews.in