മാരുതി കൂടുതല്‍ കസ്റ്റമര്‍ ഫ്രണ്ട്‌ലിയാകുന്നു; സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനായി മൂന്നുവര്‍ഷം/ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റി

മാരുതി കൂടുതല്‍ കസ്റ്റമര്‍ ഫ്രണ്ട്‌ലിയാകുന്നു; സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനായി മൂന്നുവര്‍ഷം/ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റി

ഇന്ന് മുതൽ ഡെലിവറി ചെയ്യുന്ന വാഹനങ്ങൾക്കാണ് ഇത് ബാധകമാകുക

രാജ്യത്തെ ഏറ്റവും ജനപ്രിയ വാഹനനിര്‍മാതാക്കളായ മാരുതി കൂടുതല്‍ കസ്റ്റമര്‍ ഫ്രണ്ട്‌ലിയാകുന്നു. തങ്ങള്‍ നിര്‍മിച്ചു നിരത്തിലിറക്കുന്ന 17 മോഡല്‍ കാറുകള്‍ക്കും സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനായി മൂന്നുവര്‍ഷം/ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റി നല്‍കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇന്ന് മുതൽ ഡെലിവറി ചെയ്യുന്ന വാഹനങ്ങൾക്കാണ് ഇത് ബാധകമാകുക.

ആൾട്ടോ കെ10 മുതൽ ഇൻവിക്റ്റോ വരെയുള്ള എല്ലാ മാരുതി കാറുകൾക്കും ഇപ്പോൾ മൂന്ന് വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറന്റി സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനായിയായി ലഭിക്കും. നേരത്തെ രണ്ടു ലക്ഷം/40,000 കിലോമീറ്റര്‍ ആയിരുന്നു വാറന്റി നല്‍കിയിരുന്നത്.

ദൈർഘ്യമേറിയ സ്റ്റാൻഡേർഡ് വാറന്റിക്ക് പുറമെ മികച്ച സോളിറ്ററി വാറന്റി പാക്കേജും മാരുതി അവതരിപ്പിക്കുന്നുണ്ട്. ഇതിൻപ്രകാരം കാറുകൾക്കോ എസ്‌യുവികൾക്കോ ആറ് വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്ററാണ് വാറന്റി. ഇത് കൂടാതെ പ്ലാറ്റിനം, റോയൽ പ്ലാറ്റിനം വാറന്റി പാക്കേജുകളും ലഭ്യമാണ്. നാല് വർഷം അല്ലെങ്കിൽ 1,20,000 കിലോമീറ്റർ എന്നതാണ് പ്ലാറ്റിനം പാക്കേജിന്റെ വാറന്റി.

മാരുതി കൂടുതല്‍ കസ്റ്റമര്‍ ഫ്രണ്ട്‌ലിയാകുന്നു; സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനായി മൂന്നുവര്‍ഷം/ ഒരു ലക്ഷം കിലോമീറ്റര്‍ വാറന്റി
ഒറ്റചാർജിൽ 560 കിലോമീറ്റർ; ഇലക്ട്രിക്ക് എസ് യു വിയുമായി സ്‌കോഡയും

അതേ സമയം അഞ്ചു വർഷം അല്ലെങ്കിൽ 1,40,000 കിലോമീറ്റർ എന്നതാണ് റോയൽ പ്ലാറ്റിനം പാക്കേജ് നൽകുന്ന വാറന്റി. സ്റ്റാൻഡേർഡ് വാറന്റി വർധിപ്പിച്ചതിനൊപ്പം വാഹനങ്ങളുടെ ഉയർന്ന മൂല്യമുള്ള 11 ഭാഗങ്ങളുടെ വാറന്റി കവറേജ് വർധിപ്പിച്ചതായും മാരുതി അറിയിച്ചു. ഈ ഭാഗങ്ങൾ ഏതൊക്കെയെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല.

മൂന്നു വർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ എന്നതാണ് നിലവിൽ ടൊയോട്ട നൽകുന്ന സ്റ്റാൻഡേർഡ് വാറന്റി. ഇത് കൂടാതെ അഞ്ചു വർഷത്തോളം വാറന്റി കാലാവധി നീട്ടാവുന്ന പാക്കേജുകളും ടൊയോട്ട ലഭ്യമാക്കുന്നുണ്ട്. ടോയോട്ടയ്ക്ക് സമാനമായ സ്റ്റാൻഡേർഡ് വാറന്റി പാക്കേജ് തന്നെയാണ് ഹ്യുണ്ടായിയും നൽകുന്നത്. എന്നാൽ ഉയർന്ന വിലയുള്ള മോഡലുകൾക്ക് പരിധിയില്ലാത്ത കിലോമീറ്ററുകൾ നൽകുന്ന പാക്കേജുകളും ഏഴു വർഷത്തോളം നീട്ടാവുന്ന പ്രേത്യേക പാക്കേജുകളും ഈ കൊറിയൻ കമ്പനി നൽകുന്നുണ്ട്.

logo
The Fourth
www.thefourthnews.in