വിൽപ്പനയിൽ കുതിച്ച് മാരുതി സുസുക്കി; മെയ് മാസത്തിൽ വിറ്റഴിച്ചത് 1,78,083 കാറുകൾ

വിൽപ്പനയിൽ കുതിച്ച് മാരുതി സുസുക്കി; മെയ് മാസത്തിൽ വിറ്റഴിച്ചത് 1,78,083 കാറുകൾ

കഴിഞ്ഞ മാസം, കമ്പനിയുടെ ആഭ്യന്തര വിൽപ്പന 13 ശതമാനം ഉയർന്ന് 1,51,606 യൂണിറ്റിലെത്തി

കാർ വിൽപനയിൽ ആധിപത്യം തുടർന്ന് മാരുതി സുസുക്കി. 2023 മെയ് മാസത്തിൽ മൊത്തം 1,78,083 വാഹനങ്ങളാണ് വിറ്റഴിച്ചത്. 2022 മെയ് മാസത്തിൽ 1,61,413 യൂണിറ്റുകളായിരുന്നു കമ്പനി വിറ്റഴിച്ചത്. ഇതിൽ 1,43,708 പാസഞ്ചർ വാഹനങ്ങൾ ആഭ്യന്തര വിപണിയിൽ വിൽക്കുകയും 26,477 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാസം, കമ്പനിയുടെ ആഭ്യന്തര വിൽപ്പന 13 ശതമാനം ഉയർന്ന് 1,51,606 യൂണിറ്റിലെത്തി. 2022 മെയ് മാസത്തിൽ ഇത് 1,34,222 യൂണിറ്റായിരുന്നു.

വിൽപ്പനയിൽ കുതിച്ച് മാരുതി സുസുക്കി; മെയ് മാസത്തിൽ വിറ്റഴിച്ചത് 1,78,083 കാറുകൾ
30 ലക്ഷം കാറുകള്‍; ഇന്ത്യയില്‍ ഏറ്റവും വിറ്റഴിക്കപ്പെട്ട കാര്‍ മാരുതി സുസുക്കി വാഗണ്‍ആര്‍

ആഭ്യന്തര വിൽപ്പനയും വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ഉൾപ്പെടുന്നതാണ് ഈ കണക്ക്. ഓൾട്ടോയും എസ്-പ്രസ്സോയും ഉൾപ്പെടുന്ന മിനി കാറുകളുടെ വിൽപ്പന 30 ശതമാനം ഇടിഞ്ഞ് 12,236 യൂണിറ്റിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 17,408 യൂണിറ്റായിരുന്നു. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ തുടങ്ങിയ മോഡലുകൾ ഉൾപ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ വിൽപ്പന 2022 മെയ് മാസത്തിൽ 67,947 യൂണിറ്റുകളിൽ നിന്ന് 5 ശതമാനം വർധിച്ച് 71,419 യൂണിറ്റുകളായി.

വിൽപ്പനയിൽ കുതിച്ച് മാരുതി സുസുക്കി; മെയ് മാസത്തിൽ വിറ്റഴിച്ചത് 1,78,083 കാറുകൾ
വിദേശ വിപണികളിലും തിളങ്ങി മാരുതി സുസുക്കി; കാർ കയറ്റുമതി 2.5 കോടി പിന്നിട്ടു

ഇടത്തരം സെഡാൻ സിയാസിന്റെ വിൽപ്പന കഴിഞ്ഞ വർഷം 586 യൂണിറ്റിൽ നിന്ന് 992 യൂണിറ്റായി ഉയർന്നു. ബ്രെസ്സ, ഗ്രാൻഡ് വിറ്റാര, എർട്ടിഗ എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി വാഹന വിൽപ്പന 65 ശതമാനം ഉയർന്ന് 46,243 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ 27,191 യൂണിറ്റിൽ നിന്ന് കയറ്റുമതി 3 ശതമാനം ഇടിഞ്ഞ് 26,477 യൂണിറ്റിലെത്തി. അതേസമയം, മൈക്രോ ചിപ്പുകൾ ഉള്‍പ്പെടെയുള്ള ഇലക്‌ട്രോണിക് ഘടകങ്ങളുടെ കുറവ് ഉത്പാദനത്തിൽ സ്വാധീനം ചെലുത്തിയതായും കമ്പനി പറയുന്നു.

വിൽപ്പനയിൽ കുതിച്ച് മാരുതി സുസുക്കി; മെയ് മാസത്തിൽ വിറ്റഴിച്ചത് 1,78,083 കാറുകൾ
ഥാറിന് ഒത്ത എതിരാളി; ജിംനി അടുത്ത മാസം ആദ്യം നിരത്തുകളിലേക്ക്

കഴിഞ്ഞ വർഷം, ഇതേ കാലയളവിൽ കമ്പനി 28,051 യുവി വിറ്റഴിച്ചു. പുതുതായി പുറത്തിറക്കിയ ഫ്രോങ്‌സിന് വിപണിയിൽ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്നതിന്റെ സൂചനയാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2023 മെയ് മാസത്തിൽ മാരുതി ഇക്കോ വാനിന്റെ വിൽപ്പന 22 ശതമാനം വർധിച്ച് 10,482 യൂണിറ്റിലെത്തി. കഴിഞ്ഞ മാസമാണ് മാരുതി ഫ്രോങ്സ് ക്രോസോവർ അവതരിപ്പിച്ചത്. മാരുതി സുസുക്കിയുടെ എസ് യു വി മോഡലായ ജിംനി ഈ മാസം വിപണിയിലെത്തും. വാഹനത്തിന്റെ ഫൈവ് ഡോര്‍ മോഡല്‍ ആദ്യമായി എത്തുന്നത് ഇന്ത്യയിലാണെന്നതാണ് ജിംനിയുടെ വരവിനെ വേറിട്ടതാക്കുന്നത്. മഹീന്ദ്രയുടെ ഥാർ, ഫോഴ്സ് ഗൂർഖ തുടങ്ങിയ വാഹനങ്ങളുട എതിരാളിയായാണ് ജിംനി വിപണിയിലെത്തുക

logo
The Fourth
www.thefourthnews.in