ഇന്ത്യയില്‍ 4 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ മെഴ്സിഡിസ് ബെന്‍സ്

ഇന്ത്യയില്‍ 4 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ മെഴ്സിഡിസ് ബെന്‍സ്

2027 ഓടെ ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 25 ശതമാനവും ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളിൽ നിന്നായിരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡിസ് ബെന്‍സ് ഇന്ത്യയില്‍ നാല് പുതിയ വൈദ്യുത വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നു. കമ്പനിയുടെ ഓവര്‍സീസ് റീജിയന്‍ മേധാവി മറ്റിയാസ് ലുഹേഴ്സാണ് ഇക്കാര്യം അറിയിച്ചത്. 2027 ഓടെ ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ 25 ശതമാനവും ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളിൽ നിന്നായിരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. EQS, EQB, EQC, EQS AMG എന്നീ നാല് ആഡംബര ഇലക്ട്രിക് വാഹന മോഡലുകളാണ് കമ്പനി നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്.

നിലവിൽ കമ്പനിയുടെ ഇന്ത്യയിലെ മൊത്തം വില്‍പനയില്‍ ഏകദേശം 3 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പനയാണ്. 2027 ഓടെ അത് 25 ശതമാനമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

അടുത്ത 8 മുതല്‍ 12 മാസത്തിലുള്ളില്‍ പുതിയ വാഹനങ്ങൾ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മെഴ്‌സിഡസ് ബെന്‍സ് എജി ഓവര്‍സീസ് മേധാവി മറ്റിയാസ് ലുഹേഴ്‌സ് വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയില്‍ പുതിയ വാഹനങ്ങള്‍ പരിച്ചയപ്പെടുത്തുന്നതില്‍ തങ്ങള്‍ ഏറെ സന്തുഷ്ടരാണെന്നും ലുഹേഴ്‌സ് വ്യക്തമാക്കി. നിലവിൽ കമ്പനിയുടെ ഇന്ത്യയിലെ മൊത്തം വില്‍പനയില്‍ ഏകദേശം 3 ശതമാനവും ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പനയാണ്. 2027 ഓടെ അത് 25 ശതമാനമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

മെഴ്‌സിഡസ് ബെന്‍സിന്റെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ

2022ല്‍ ഇന്ത്യയിലെ മൊത്ത വില്‍പ്പനയില്‍ ഏകദേശം 41 ശതമാനത്തിന്റെ വര്‍ധനവാണ് മെഴ്‌സിഡസ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ 11,242 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ 2022ല്‍ ഇത് 15,583 ആയി വര്‍ധിച്ചു. നിലവില്‍ മെഴ്‌സിഡസ് ബെന്‍സിന്റെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ. അമേരിക്ക, യുകെ, ചൈന എന്നീ രാജ്യങ്ങള്‍ ഒഴിക്കെ 120 ഓളം രാജ്യങ്ങളുടെ വിപണിയില്‍ മെഴ്‌സിഡസ് ബെന്‍സ് സജീവമാണ്. ദക്ഷിണ കൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് വിദേശ വിപണിയില്‍ ഇന്ത്യയെക്കാള്‍ മുന്നിലുള്ളത്. പുതിയ വാഹനങ്ങള്‍ പരിചയപ്പെടുത്തുന്നത് വഴി അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയെ നാലാം സ്ഥാനത്ത് എത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.

സ്ത്രീകള്‍ക്കിടയില്‍ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണെന്നും കമ്പനി വ്യക്തമാക്കി

നിലവിൽ, കമ്പനിയുടെ ടോപ്പ് എൻഡ് സെഡാൻ എസ് ക്ലാസ് വാങ്ങുന്നവരുടെ ശരാശരി പ്രായം 38 വയസും സി ക്ലാസ് മോഡലിന്റെത് 35 വയസുമാണ്. അത് 10 വർഷം മുൻപുള്ളതിനേക്കാൾ 10 വയസ് കുറവാണ്. മാത്രമല്ല, സ്ത്രീകള്‍ക്കിടയിലും വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ഏകദേശം 15 ശതമാനത്തോളം. 10 വര്‍ഷം മുൻപുള്ളതിനേക്കാള്‍ 10 ശതമാനം വര്‍ധനവാണിതെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ ഉപഭോക്താക്കൾ വളരെ വേഗത്തിൽ പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ താത്പ്പര്യമുള്ളവരാണെന്നും മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞു.

logo
The Fourth
www.thefourthnews.in