എൻടോർക്ക് 125 ന് എതിരാളി; സ്മാർട്ട് ഫീച്ചറുകളും ലുക്കുമായി വിപണി കയ്യടക്കാൻ ഹോണ്ട ഡിയോ 125

എൻടോർക്ക് 125 ന് എതിരാളി; സ്മാർട്ട് ഫീച്ചറുകളും ലുക്കുമായി വിപണി കയ്യടക്കാൻ ഹോണ്ട ഡിയോ 125

സ്റ്റാൻഡേർഡ് വേരിയന്റിന് 83,​400 രൂപയും സ്മാർട്ട് വേരിയന്റിന് 91,​300 രൂപയുമാണ് എക്‌സ്ഷോറൂം വില.

ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ പുതിയ ഡിയോ 125 ഇന്ത്യയിൽ പുറത്തിറക്കി. ഗ്രാസിയ, ആക്ടീവ 125 എന്നിവയ്ക്ക് ശേഷം ഹോണ്ടയുടെ ഇന്ത്യൻ നിരയിലെ മൂന്നാമത്തെ 125 സിസി സ്കൂട്ടറാണിത്. ഡിയോ 110 സി സി സ്കൂട്ടറിന്റെ പിൻഗാമിയായി 125 സി സി എഞ്ചിനുമായാണ് പുതിയ മോഡലിന്റെ വരവ്.

ഇന്ത്യൻ വിപണിയിൽ ടിവിഎസ് എൻടോർക്ക് 125 ന് എതിരാളിയായാണ് പുതിയ ഹോണ്ട ഡിയോ 125ന്റെ വരവ്. രണ്ട് വേരിയന്റുകളിലും ഏഴ് കളർ ഓപ്ഷനുകളിലും സ്കൂട്ടർ ലഭ്യമാകും. സ്റ്റാൻഡേർഡ് വേരിയന്റിന് 83,​400 രൂപയും സ്മാർട്ട് വേരിയന്റിന് 91,​300 രൂപയുമാണ് എക്‌സ്ഷോറൂം വില. പേൾ സൈറൺ ബ്ലൂ, പേൾ ഡീപ് ഗ്രൗണ്ട് ഗ്രേ, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാർവൽ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, സ്‌പോർട്‌സ് റെഡ് എന്നിങ്ങനെയുള്ള കളർ ഓപ്ഷനുകളിൽ ഹോണ്ട ഡിയോ 125 ലഭ്യമാകും.

എൻടോർക്ക് 125 ന് എതിരാളി; സ്മാർട്ട് ഫീച്ചറുകളും ലുക്കുമായി വിപണി കയ്യടക്കാൻ ഹോണ്ട ഡിയോ 125
'ചിലർ വരുമ്പോൾ ചരിത്രം വഴിമാറും'; മൂന്ന് കോടി വില്പനയെന്ന അപൂർവ നേട്ടം കൈവരിച്ച് ഹോണ്ട ആക്ടിവ

125 സ്റ്റിക്കറിങും പുതിയ ബോഡി ഗ്രാഫിക്സും ഒഴികെ കാഴ്ചയിൽ ഹോണ്ട ഡിയോയിൽ മാറ്റങ്ങളൊന്നുമില്ല. സ്‌കൂട്ടറിന്റെ മുൻ വശത്തായി ആകർഷകമായ ഹെഡ്‌ലാമ്പ്, ഡ്യുവൽ ഔട്ട്‌ലെറ്റ് എക്‌സ്‌ഹോസ്റ്റ്, ആധുനിക ടെയിൽലാമ്പുകൾ, അലോയ് വീലുകൾ, ഡിസ്‌ക് ബ്രേക്കുകൾ എന്നിവയാണ് ഹോണ്ട ഡിയോ 125 ന്റെ പ്രത്യേകത. റൈഡിങ് അനുഭവം മെച്ചപ്പെടുത്തുന്ന നിരവധി സ്മാർട്ട് ഫീച്ചറുകളുമായിട്ടാണ് 2023 മോഡൽ ഹോണ്ട ഡിയോ 125 വരുന്നത്. സ്മാർ‌ട്ട് കീ ഉപയോഗിച്ച് രണ്ട് മീറ്ററിനുള്ളിൽ നിന്ന് സ്കൂട്ടർ സ്റ്റാർട്ട് ചെയ്യാനും കഴിയുന്ന സ്മാർട്ട് സ്റ്റാർട്ട് ഫീച്ചറാണ് വണ്ടിക്കുള്ളത്. മോഷണം തടയാനുള്ള സ്മാ‌ർട്ട് സേഫ് ഫീച്ചറും സ്കൂട്ടറിലുണ്ട്.

സിവിടി ട്രാൻസ്മിഷൻ മാനുവൽ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൊത്തത്തിലുള്ള സ്‌പോർട്ടി ലുക്ക് എന്നിവയാണ് പുതിയ ഹോണ്ട ഡിയോ 125ന്റെ പ്രധാന ആകർഷണങ്ങൾ. ഡിയോ 125 ന്റെ സീറ്റിനടിയിൽ 18 ലിറ്റർ സ്‌റ്റോറേജ് സ്‌പേസാണ് ഒരുക്കിയിരിക്കുന്നത്. 125 സിസി എഞ്ചിൻ, 8.19 bhp കരുത്ത്, 10.4 Nm പീക്ക് ടോർക്ക്, സിംഗിൾ സിലിണ്ടർ എയർ കൂൾഡ് ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ എന്നിവയാണ് ഡിയോ 125ന്റെ പ്രത്യേകതകൾ. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സ്മാർട്ട് ഇസിയു, ഇമോബിലൈസർ സംവിധാനം എന്നവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകളാണ്.

logo
The Fourth
www.thefourthnews.in