മാരുതിയില്‍ ഇതുവരെ കാണാത്ത സവിശേഷതകള്‍; പുതിയ സ്വിഫ്റ്റ് ലോഞ്ച് ചെയ്തു

മാരുതിയില്‍ ഇതുവരെ കാണാത്ത സവിശേഷതകള്‍; പുതിയ സ്വിഫ്റ്റ് ലോഞ്ച് ചെയ്തു

ഏറ്റവും വില കുറഞ്ഞ വേരിയന്റായ എല്‍എക്‌സ് ഐയില്‍ വരെ ആറ് എയർബാഗുകള്‍ മാരുതി നല്‍കുന്നുണ്ട്

നാലാം ജെനറേഷന്‍ സ്വിഫ്റ്റ് ഇന്ത്യയില്‍ ലോഞ്ച് ചെയ്ത് മാരുതി സുസുക്കി. 6.49 ലക്ഷം മുതല്‍ 9.65 ലക്ഷം വരെയാണ് വിവിധ വേരിയന്റുകളുടെ എക്സ് ഷോറൂം വില. പുതിയ ഡിസൈന്‍, കൂടുതല്‍ സവിശേഷതകള്‍, സുരക്ഷാ സംവിധാനങ്ങള്‍, 1.2 ലിറ്റർ ത്രീ സിലിന്‍ഡർ പെട്രോള്‍ എന്നിവയാണ് പുതിയ മോഡലിന്റെ പ്രത്യേകതകള്‍.

എല്‍എക്‌സ്ഐ, വിഎക്‌സ്ഐ, വിക്‌സ്ഐ (ഒ), സെഡ്എക്‌സ്ഐ, സെഡ്എക്‌സ്ഐ പ്ലസ് എന്നിവയാണ് വേരിയന്റുകള്‍. വയർലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാർപ്ലേ എന്നിവയോടുകൂടിയ ഒന്‍പതിഞ്ച് ടച്ച് സ്ക്രീന്‍ സെഡ്എക്‌സ്ഐ പ്ലസില്‍ വരുന്നു.

ഓട്ടോമാറ്റിക്ക് വേരിയന്റിന് 25.75 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. മാനുവല്‍ വേരിയന്റിന് 24.8 ആണ് മൈലേജ്.

ടാറ്റ തിയാഗോ (5.65 ലക്ഷം), ഹ്യുണ്ടെയ് ഗ്രാന്‍ഡ് ഐ10 നിയോസ് (5.92 ലക്ഷം) എന്നിവയെ അപേക്ഷിച്ച് സ്വിഫ്റ്റിന്റെ വില കൂടുതലാണ്. ബംപർ, റേഡിയേറ്റർ ഗ്രില്‍, ഹെഡ്‌ലൈറ്റ്, ഫോഗ് ലൈറ്റ്, ഡോർ ഹാന്‍ഡില്‍, അലോയ് വീല്‍, ടെയില്‍ ലാമ്പ് എന്നിവയിലാണ് മാറ്റങ്ങള്‍. ഒന്‍പത് കളർ ഓപ്ഷന്‍സാണ് സ്വിഫ്റ്റിനുള്ളത്. ഇതില്‍ മൂന്നെണ്ണം ഡൂവല്‍ ടോണാണ്.

മാരുതിയില്‍ ഇതുവരെ കാണാത്ത സവിശേഷതകള്‍; പുതിയ സ്വിഫ്റ്റ് ലോഞ്ച് ചെയ്തു
'ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർത്തുന്നു'; കിയ മുതല്‍ ബെന്‍സ് വരെയുള്ള വാഹന നിർമാതാക്കള്‍ക്കെതിരെ ആരോപണം

ബലേനോയ്ക്കും ഫ്രോങ്സിനും സമാനമായിരിക്കും സ്വിഫ്റ്റിന്റെ ഇന്റീരിയറുമെന്നാണ് റിപ്പോർട്ടുകള്‍. അതിനാൽ ഇന്റീരിയറില്‍ പ്രീമിയം ഫീല്‍ ലഭിക്കും. സെഡ്എക്‌സ്ഐ പ്ലസില്‍ വയർലെസ് ഫോണ്‍ ചാർജർ, റിയർ എസി വെന്റ്സ്, എല്‍ഇഡി ഫോഗ് ലാമ്പ്, ക്യൂയിസ് കണ്‍ട്രോള്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് ബട്ടണ്‍ സ്റ്റാർട്ട്, സ്റ്റോപ്പ്, റിയർ ക്യാമറ തുടങ്ങിയ സവിശേഷതകളുമുണ്ട്.

ഏറ്റവും വില കുറഞ്ഞ വേരിയന്റായ എല്‍എക്‌സ് ഐയില്‍ വരെ ആറ് എയർബാഗുകള്‍ കമ്പനി നല്‍കുന്നുണ്ട്. ഇതിനുപുറമെ റിയർ പാർക്കിങ് സെന്‍സറുകള്‍, എബിഎസ്, ഇബിഡി, ഹില്‍ സ്റ്റാർട്ട് അസിസ്റ്റന്റ്, ഇഎസ്‌സി എന്നിവയും വരുന്നു.

logo
The Fourth
www.thefourthnews.in