വില 1.70 കോടി രൂപ; ബിഎം‍ഡബ്ല്യുവിന്റെ ആഡംബര കാർ സ്വന്തമാക്കി നിവിൻ പോളി

വില 1.70 കോടി രൂപ; ബിഎം‍ഡബ്ല്യുവിന്റെ ആഡംബര കാർ സ്വന്തമാക്കി നിവിൻ പോളി

48വി ഇലക്ട്രിക് മോട്ടറിൻ്റെ കരുത്ത് 18 എച്ച്പിയാണ്

ബിഎം‍ഡബ്ല്യുവിന്റെ അത്യാഡംബര വാഹനം സ്വന്തമാക്കി യുവതാരം നിവിന്‍ പോളി. ബിഎം‍ഡബ്ല്യു സെഡാൻ 740 ഐയുടെ ആദ്യ ഡ്വ്യുൽ ടോൺ ആണ് നിവിന്‍ തന്റെ ഗാരേജിലെത്തിച്ചിരിക്കുന്നത്. കൊച്ചിയിലെ ബി എം ഡബ്ല്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് നിവിൻ പുതിയ വാഹനം സ്വന്തമാക്കിയത്.

ഈ വർഷമാദ്യം ഇന്ത്യൻ മാർക്കറ്റിൽ എത്തിയ ബി എം ഡബ്ല്യൂ 7 സീരീസിൽ ഉൾപ്പെടുന്ന ഈ വാഹനത്തിന് 1.70 കോടി രൂപയോളമാണ് വില വരുന്നത്. 3 ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള ഈ ആഡംബര കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്.

48വി ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 18 എച്ച്പിയാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. വെറും 5.4 സെക്കൻഡ് കൊണ്ട് വാഹനം നൂറ് കിലോമീറ്റർ വേഗം കൈവരിക്കും എന്നതാണ് മറ്റൊരു സവിശേഷത. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഉയർന്ന വേഗം.

logo
The Fourth
www.thefourthnews.in