ആർടിഒ വേണ്ട, ജൂൺ 1 മുതൽ സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്കു ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടത്താം; നിർദേശവുമായി കേന്ദ്രം

ആർടിഒ വേണ്ട, ജൂൺ 1 മുതൽ സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്കു ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടത്താം; നിർദേശവുമായി കേന്ദ്രം

ലൈസൻസുമായി ബന്ധപ്പെട്ട് വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്കും മന്ത്രാലയം പുറത്തുവിട്ടു

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വലിയ മാറ്റം കൊണ്ടുവരുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. റീജിയണൽ ട്രാൻസ്പോർട്ട് എച്ച്, എട്ട്, റോഡ് ടെസ്റ്റ് നടത്തി നേരിട്ട് ലൈസൻസ് നൽകുന്ന നിലവിലെ രീതിയിൽ ജൂൺ ഒന്നു മുതൽ മാറ്റം വരും. പകരം, ഡ്രൈവിങ് പരിശീലനം നൽകാനും ടെസ്റ്റ് നടത്തി ലൈസൻസ് നൽകാനും സർക്കാർ അംഗീകൃത സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്ക് ചുമതല നൽകും.

ആർടിഒ വേണ്ട, ജൂൺ 1 മുതൽ സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്കു ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടത്താം; നിർദേശവുമായി കേന്ദ്രം
ഷാംപൂ ബോട്ടിലിലെ വിവരങ്ങൾ വായിക്കാന്‍ പറ്റുന്നില്ല; ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന് 60,000 രൂപ പിഴ

സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്ന ഡ്രൈവിങ് പരിശീലന സ്ഥാപനങ്ങൾക്കങ്ങൾക്കു മാത്രമായിരിക്കും ടെസ്റ്റ് നടത്തി ലൈൻസ് നൽകാനുള്ള ചുമതല നൽകുക. ഇത്തരം സ്ഥാപനങ്ങൾ ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റിനായി കുറഞ്ഞത് ഒരേക്കറും നാലുചക്ര വാഹനങ്ങൾക്ക് രണ്ടേക്കറും വലുപ്പമുള്ള ഡ്രൈവിങ് മൈതാനം ഒരുക്കണം.

പരിശീലകർ സർക്കാർ നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരാവണം. അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, ഹൈസ്‌കൂൾ വിദ്യാഭ്യാസം, ഐടി സംവിധാനങ്ങളെയും ബയോമെട്രിക്‌സിനെയും കുറിച്ചുള്ള അറിവ് എന്നിവ വേണം.

ആർടിഒ വേണ്ട, ജൂൺ 1 മുതൽ സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്കു ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് നടത്താം; നിർദേശവുമായി കേന്ദ്രം
കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ചായി സ്വീഡിഷ് മുന്‍താരം മൈക്കല്‍ സ്റ്റാറെയെ നിയമിച്ചു; കരാര്‍ 2026വരെ

ലൈസൻസുമായി ബന്ധപ്പെട്ട് വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്കും മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ലേണേഴ്സ് ലൈസൻസ് - 150 രൂപ, ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് - 50 രൂപ, ഡ്രൈവിങ് ടെസ്റ്റ് - 300 രൂപ, ഡ്രൈവിങ് ലൈസൻസ് ഇഷ്യു - 200 രൂപ, ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് - 1,000, ലൈസൻസിനുള്ള വാഹന ക്ലാസ് - 500 രൂപ, ലൈസൻസ് പുതുക്കൽ - 200 രൂപ (ഗ്രേസ് പിരീഡിനുശേഷം: 300 രൂപ + 1,000 രൂപ), ഡ്രൈവിങ് ഇൻസ്ട്രക്ഷൻ സ്‌കൂളിനുള്ള ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് - 5,000 രൂപ, ലൈസൻസിങ് അതോറിറ്റി ഉത്തരവുകൾക്കെതിരെ അപ്പീൽ - 500 രൂപ, ഡ്രൈവിങ് ലൈസൻസിലെ വിലാസമോ മറ്റ് വിവരങ്ങളോ മാറ്റം വരുത്താൻ - 200 രൂപ എന്നിങ്ങനെയാണ് ഫീസ്.

അതേസമയം, പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ 25,000 രൂപ പിഴ ഈടാക്കും. വാഹന ഉടമയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുകയും ചെയ്യും. ഇത്തരത്തിൽ പിടിക്കപ്പെടുന്ന പ്രായപൂർത്തിയാകാത്തയാൾക്ക് 25 വയസ്സ് തികയുന്നതുവരെ ലൈസൻസിന് അർഹതയുണ്ടാവില്ല.

logo
The Fourth
www.thefourthnews.in