എസ് 600 പുള്‍മാന്‍ ഗാര്‍ഡില്‍  ദ്രൗപദി മുര്‍മിന്റെ ആദ്യ യാത്ര
എസ് 600 പുള്‍മാന്‍ ഗാര്‍ഡില്‍ ദ്രൗപദി മുര്‍മിന്റെ ആദ്യ യാത്ര

സുരക്ഷയുടെ അവസാനവാക്ക്; രാഷ്ട്രപതിയുടെ ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡ്

സ്‌നൈപ്പര്‍ തോക്കുകള്‍, മൈനുകള്‍, ഗ്രനേഡുകള്‍, വെടിയുണ്ട എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്ന പുറംചട്ട; ടയറുകള്‍ പോലും ബുള്ളറ്റ് പ്രൂഫ് ആണ്

തീ പിടിക്കാത്ത ഇന്ധന ടാങ്കുകള്‍, എകെ 47 ല്‍ നിന്നുള്ള വെടിയുണ്ടകളെ പോലും പ്രതിരോധിക്കാനുള്ള ശേഷി... ഇന്ത്യയുടെ 15ാമത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ വാഹനത്തിന്റെ വിശേഷങ്ങളാണിവ. രാഷ്ട്രപതി ഭവനില്‍ നിന്നും പാര്‍ലമെന്റിലേക്കുള്ള രാഷ്ട്രപതി മുര്‍മിന്റെ ആദ്യ യാത്ര, സുരക്ഷയും ആഢംബരവും ഒരുപോലെ ഒത്തുചേര്‍ന്ന മെഴ്‌സിഡീസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡിലായിരുന്നു.

വിആര്‍ 9 ബാലസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേര്‍ഡ് പാലിച്ചുകൊണ്ടാണ് അത്യാധുനിക സുരക്ഷ സംവിധാനങ്ങളുള്ള വാഹനത്തിന്റെ നിര്‍മാണം.

വിആര്‍ 9 ബാലസ്റ്റിക് പ്രൊട്ടക്ഷന്‍ സ്റ്റാന്‍ഡേര്‍ഡ് പാലിച്ചുകൊണ്ടാണ് അത്യാധുനിക സുരക്ഷ സംവിധാനങ്ങളുള്ള ഈ വാഹനത്തിന്റെ നിര്‍മാണം. സ്‌നൈപ്പര്‍ തോക്കുകള്‍, മൈനുകള്‍, ഗ്രനേഡുകള്‍, വെടിയുണ്ട എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്നതാണ് പുറംചട്ട. വാഹനത്തിന്റെ ടയറുകള്‍ പോലും ബുള്ളറ്റ് പ്രൂഫ് ആണ്.

മെഴ്‌സിഡീസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡ്
മെഴ്‌സിഡീസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡ്

തീപിടുത്തം തടയാന്‍ ബില്‍റ്റ് ഇന്‍ ഫയര്‍ സെക്യുരിറ്റി, തീപിടിക്കാത്ത ഇന്ധന ടാങ്ക് എന്നിവയും വാഹനത്തിലുണ്ട്. വാഹനത്തിനുള്ളില്‍ ഓക്‌സിജന്റെ അളവു കുറഞ്ഞാല്‍ യാത്രക്കാര്‍ക്ക് ഓക്‌സിജന്‍ നല്‍കാനുള്ള പ്രത്യേക സംവിധാനവുമുണ്ട്. എകെ 47 ല്‍ നിന്നുള്ള വെടിയുണ്ടകളെ പോലും തടയാന്‍ വാഹനത്തിന്റെ പുറം ചട്ടയ്ക്ക് സാധിക്കും.

6.50 മീറ്റര്‍ നീളവും 5.6 ടണ്‍ ഭാരവുമുള്ള കൂറ്റന്‍ വാഹനമാണ് മെഴ്‌സിഡീസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡ്

കാഴ്ചയില്‍ എസ് 600 പുള്‍മാന്‍ ലിമോയോട് സമാനമാണ് ഗാര്‍ഡ്. എന്നാല്‍ സുരക്ഷയുടെ ഭാഗമായി ബോഡിയില്‍ ഉപയോഗിച്ച കട്ടികൂടിയ ലോഹസങ്കരവും നിരവധി ഗ്ലാസ് പാനലുകളും ഒക്കെ കൊണ്ട് എസ് 600 പുള്‍മാന്‍ ലിമോയെക്കാള്‍ ഇരട്ടിയിലധികം ഭാരമുണ്ട് ഗാര്‍ഡിന്. 6.50 മീറ്റര്‍ നീളവും 5.6 ടണ്‍ ഭാരവുമുള്ള കൂറ്റന്‍ വാഹനമാണ് മെഴ്‌സിഡീസ് ബെന്‍സ് എസ് 600 പുള്‍മാന്‍ ഗാര്‍ഡ്. ഡ്രൈവര്‍ ക്യാബിനും പിന്‍ സീറ്റുകളും തമ്മില്‍ ഇലക്ട്രിക്കലി ക്രമീകരിക്കുന്ന പാനല്‍ ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നു. അതായത് വാഹനത്തിന്റെ ഡ്രൈവറിനു പോലും യാത്രക്കാരെ നിരീക്ഷിക്കാനോ അക്രമിക്കാനോ കഴിയില്ലെന്ന് സാരം.

ബര്‍മെസ്റ്റര്‍ മ്യൂസിക് സിസ്റ്റം, ആംബിയന്റ് ലൈറ്റുകള്‍, 18.3 ഇഞ്ച് ടിവി സ്‌ക്രീന്‍ എന്നിവ തികഞ്ഞ ആഢംബരമാണ് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്.

സുരക്ഷയ്ക്ക് മാത്രമല്ല ആഡംബരത്തിനും പ്രാധാന്യം നല്‍കിയാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. ആകെ നാല് പിന്‍ സീറ്റുകള്‍ വാഹനത്തിനുണ്ടെങ്കിലും രണ്ടെണ്ണം ഇലക്ട്രിക്കലി മടക്കിവെയ്ക്കാവുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. ലെതര്‍ സീറ്റുകളില്‍ പില്ലോകളും നല്‍കിയിട്ടുണ്ട്. എസ് ക്ലാസിനു സമാനമായി പിന്‍ഭാഗത്ത് നല്‍കിയിട്ടുള്ള റിമോട്ട് ഉപയോഗിച്ച് സീറ്റ് ക്രമീകരണം, സീറ്റുകളിലെ മസാജ് സെറ്റിങ്ങുകള്‍ എന്നിവ നിയന്ത്രിക്കാന്‍ സാധിക്കും. ബര്‍മെസ്റ്റര്‍ മ്യൂസിക് സിസ്റ്റം, ആംബിയന്റ് ലൈറ്റുകള്‍, 18.3 ഇഞ്ച് ടിവി സ്‌ക്രീന്‍ എന്നിവ തികഞ്ഞ ആഢംബരമാണ് യാത്രക്കാര്‍ക്ക് സമ്മാനിക്കുന്നത്.

സൈഡ് ഗ്ലാസുകള്‍ ഉള്‍പ്പെടെ വാഹനത്തിന്റെ എല്ലാ ഗ്ലാസുകളും അനേകം പാനലുകള്‍ ചേര്‍ന്നതാണ്

വാഹനത്തിനകത്ത് ഇരുന്നുകൊണ്ട് പുറത്തുനില്‍ക്കുന്നവരോട് ആശയവിനിമയം നടത്താന്‍ ബോണറ്റിനകത്ത് സ്പീക്കറുകള്‍ നല്‍കിയിട്ടുണ്ട്. സൗണ്ട് ആംപ്ലിഫയിങ് സംവിധാനം ഉപയോഗിച്ച് പുറത്ത് നില്‍ക്കുന്നവര്‍ക്ക് വാഹനത്തില്‍ ഇരിക്കുന്നവരോടും സംസാരിക്കാന്‍ സാധിക്കും. ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന കര്‍ട്ടനുകളും വാഹനത്തിനകത്തെ സ്വകാര്യത വര്‍ധിപ്പിക്കുന്നു. അനേകം പാനലുകള്‍ ചേര്‍ന്നതാണ് സൈഡ് ഗ്ലാസുകള്‍ ഉള്‍പ്പെടെ വാഹനത്തിന്റെ എല്ലാ ഗ്ലാസുകളും. റൂഫിലായി നല്‍കിയിരിക്കുന്ന ഡയലുകള്‍ വഴി സമയം, വാഹനത്തിന്റെ വേഗത, പുറത്തെ താപനില എന്നീ വിവരങ്ങള്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് അറിയാന്‍ സാധിക്കും. ജി.പി.എസ് സാറ്റലൈറ്റ് നാവിഗേഷനും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്.

5500 സിസി ട്വീന്‍ ടര്‍ബോ വി 12 എന്‍ജിനാണ് എസ് 600 പുള്‍മാന്‍ ഗാര്‍ഡിന്റെ ഹൃദയം. 530 ബിഎച്ച്പി കരുത്തും 900 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ എന്‍ജിനാണ് ഇത്.

logo
The Fourth
www.thefourthnews.in