ഇലക്ട്രിക് വാഹന വിപണിയില്‍ ഒരു ലക്ഷം പിന്നിട്ട് ടാറ്റ

ഇലക്ട്രിക് വാഹന വിപണിയില്‍ ഒരു ലക്ഷം പിന്നിട്ട് ടാറ്റ

നെക്‌സോണ്‍ ,ടിഗോര്‍, ടിയോഗോ എന്നീ ഇലക്ട്രിക് വാഹനങ്ങളുടെ ടാറ്റാ മോട്ടോഴ്‌സ് ഒരു ലക്ഷം വില്‍പ്പന നേടുന്ന ഇന്ത്യയിലെ ആദ്യ വൈദ്യുതി വാഹന നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ടാറ്റ

ഇലക്ട്രിക് വാഹനങ്ങളില്‍ ഒരു ലക്ഷം വില്‍പ്പന പൂര്‍ത്തിയാക്കുന്ന റെക്കോര്‍ഡിട്ട് ടാറ്റ. ഇന്ത്യന്‍ വൈദ്യുത പാസഞ്ചര്‍ കാര്‍ വിപണിയില്‍ ഒന്നാമനാരാണെന്ന ചോദ്യത്തിന് ഉത്തരമാകുകയാണ് ടാറ്റ. നെക്‌സോണ്‍ ,ടിഗോര്‍, ടിയോഗോ എന്നീ ഇലക്ട്രിക് വാഹനങ്ങളിലൂടെ ടാറ്റാ മോട്ടോഴ്‌സ് ഒരു ലക്ഷം വില്‍പ്പന നേടുന്ന ഇന്ത്യയിലെ ആദ്യ വൈദ്യുതി വാഹന നിര്‍മാതാക്കളായി മാറിയിരിക്കുകയാണ് ടാറ്റ. കാര്‍ വിപണിയില്‍ ഇന്ത്യയില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

ഇലക്ട്രിക് വാഹന വിപണിയില്‍ ഒരു ലക്ഷം പിന്നിട്ട് ടാറ്റ
പുതിയ ഒല സ്കൂട്ടറിന്റെ ചിത്രങ്ങള്‍ ചോർന്നു; മാധ്യമപ്രവർത്തകനോട് മാപ്പ് ആവശ്യപ്പെട്ട് സിഇഒ

ഇലക്ട്രിക് കാറുകള്‍ എല്ലാം കൂടി 1.4 ബില്യണ്‍ കിലോ മീറ്ററുകള്‍ സഞ്ചരിച്ചുവെന്നും ടാറ്റ അവകാശപ്പെടുന്നു. അതായത് ഭൂമിയില്‍ നിന്നും സൂര്യനിലേക്ക് മൂന്നു തവണ പോകുന്നത്ര ദൂരം

കഴിഞ്ഞ ഒന്‍പത് മാസത്തിനുള്ളില്‍ 50000 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. പതിനായിരത്തില്‍ നിന്ന് ഒരു ലക്ഷം യൂണിറ്റ് എന്ന നേട്ടത്തിലേക്ക് മൂന്നു വര്‍ഷത്തെ കാലതാമസമാണ് കമ്പനി എടുത്തത്. ഇലക്ട്രിക് കാറുകള്‍ എല്ലാം കൂടി 1.4 ബില്യണ്‍ കിലോ മീറ്ററുകള്‍ സഞ്ചരിച്ചുവെന്നും ടാറ്റ അവകാശപ്പെടുന്നു. അതായത് ഭൂമിയില്‍ നിന്നും സൂര്യനിലേക്ക് മൂന്നു തവണ പോകുന്നത്ര ദൂരം. അതേ സമയം ഇലക്ട്രിക് കാറുകളുടെ ഉപഭോക്താക്കള്‍ 219432 ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് എമിഷനും ഏഴ് ബില്യണ്‍ രൂപ ഇന്ധനചെലവില്‍ ലാഭിക്കുകയും ചെയ്തിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് വാഹന വിപണിയില്‍ ഒരു ലക്ഷം പിന്നിട്ട് ടാറ്റ
എട്ട് പുതിയ ഫീച്ചറുകൾ; നിരത്തിൽ തിളങ്ങാൻ മഹീന്ദ്ര എക്‌സ്‌യുവി 400

നിലവില്‍ ടാറ്റയുടെ ഈ വി ലൈനപ്പില്‍ മൂന്നു വാഹനങ്ങളാണ് ഉള്ളത്. ഇലക്ട്രിക് വാഹനങ്ങളുടെ ഭാവി മുന്നില്‍കണ്ട് നിരവധി ഇലക്ട്രിക് വാഹനങ്ങള്‍ ആണ് ടാറ്റയുടെ ഭാഗത്ത് നിന്നും ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്താന്‍ പോകുന്നത്. നിലവില്‍ വന്‍ജന സ്വീകാര്യതയുള്ള പഞ്ച്, അള്‍ട്രോസ് എന്നീ വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകള്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കും. കര്‍വ്, ഹാരിയര്‍ ഈ വി, സിയറ ഇ വി എന്നീ ഇലക്ട്രിക് വാഹനങ്ങളും ടാറ്റയുടെ അണിയറയില്‍ ഒരുക്കുന്നുണ്ട്. ഇലക്ട്രിക് വാഹന വിപണിയില്‍ നേട്ടം കൊയ്യാനുള്ള ശ്രമം ഇനിയും തുടരാനാണ് ടാറ്റയുടെ പദ്ധതി.

ഇലക്ട്രിക് വാഹന വിപണിയില്‍ ഒരു ലക്ഷം പിന്നിട്ട് ടാറ്റ
ഇലക്ട്രിക് വാഹന നിർമാണ മേഖലയിലേക്ക് മൈക്രോമാക്സ്; ഇരുചക്ര വാഹനങ്ങള്‍ ആദ്യം
logo
The Fourth
www.thefourthnews.in