മഹീന്ദ്ര 3എക്‌സ്ഒയെ വീഴ്ത്താന്‍ ടാറ്റ; നെക്സോണിന്റെ എൻട്രി ലെവല്‍ വേരിയന്റുകള്‍

മഹീന്ദ്ര 3എക്‌സ്ഒയെ വീഴ്ത്താന്‍ ടാറ്റ; നെക്സോണിന്റെ എൻട്രി ലെവല്‍ വേരിയന്റുകള്‍

പുതിയ വേരിയന്റുകളുടെ കാര്യത്തില്‍ വിലയില്‍ മാത്രമാണ് ടാറ്റ വിട്ടുവീഴ്‌ച ചെയ്തിട്ടുള്ളത്

നെക്സോണിന്റെ പുതിയ എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ അവതരിപ്പിച്ച് ടാറ്റ. വിലയിലെ ഇടിവാണ് പുതിയ നെക്സോണിന്റെ ഏറ്റവും വലിയ ആകർഷണം. പെട്രോള്‍ വേരിയന്റിന്റെ തുടക്ക വില എട്ട് ലക്ഷം രൂപയാണ്. ഡീസല്‍ വേരിയന്റിന്റെ പത്ത് ലക്ഷവും. നെക്സോണ്‍ സ്മാർട്ട് (ഒ) എന്നാണ് വേരിയന്റിന്റെ പേര്.

മഹീന്ദ്രയുടെ എക്സ്‍യുവി 3എക്സ്‍ഒയുടെ ലോഞ്ചിങ്ങിന് തൊട്ടുപിന്നാലെയാണ് ടാറ്റയുടെ നീക്കം. 3എക്സ്‍ഒയുടെ ബേസ് വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 7.49 ലക്ഷം രൂപയിലാണ്.

ഇതിനുപുറമെ നെക്സോണ്‍ സ്മാർട്ട് പ്ലസ്, സ്മാർട്ട് പ്ലസ് എസ് വേരിയന്റുകളുടെ വിലയില്‍ യഥാക്രമം 30,000 രൂപയും 40,000 രൂപയും ടാറ്റ കുറച്ചിട്ടുണ്ട്. നെക്സോണ്‍ സ്മാർട്ട് പ്ലസിന്റെ വില 8.90 ലക്ഷം രൂപയാണ്. സ്മാർട്ട് പ്ലസ് എസിന്റെ വില 9.40 ലക്ഷം രൂപയും.

മഹീന്ദ്ര 3എക്‌സ്ഒയെ വീഴ്ത്താന്‍ ടാറ്റ; നെക്സോണിന്റെ എൻട്രി ലെവല്‍ വേരിയന്റുകള്‍
ചൈനീസ് വാഹനങ്ങളിലെ കണക്ടഡ് കാര്‍ സാങ്കേതിക വിദ്യകള്‍ നിരോധിക്കാൻ അമേരിക്ക; രാഷ്ട്രീയപ്രേരിതമെന്ന് ചൈന

ഡീസല്‍ വിഭാഗത്തിലും പുതിയ വേരിയന്റുകള്‍ ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. സ്മാർട്ട് പ്ലസ്, സ്മാർട്ട് പ്ലസ് എസ് എന്നിങ്ങനെയാണ് രണ്ട് വേരിയന്റുകള്‍. സ്മാർട്ട് പ്ലസിന് 10 ലക്ഷത്തിലും സ്മാർട്ട് പ്ലസ് എസിന് 10.60 ലക്ഷത്തിലുമാണ് വില ആരംഭിക്കുന്നത്. പുതിയ വേരിയന്റുകളുടെ കാര്യത്തില്‍ വിലയില്‍ മാത്രമാണ് ടാറ്റ വിട്ടുവീഴ്‌ച ചെയ്തിട്ടുള്ളത്.

1.2 ലിറ്റർ ടർബൊ പെട്രോള്‍ എൻജിന്‍ 122 ബിഎച്ച്പി പവറും 170 എന്‍എം ടോർക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 1.5 ലിറ്റർ ഡീസല്‍ എൻജിന്‍ 117 ബിഎച്ച്പി പവറില്‍ 260 എന്‍എം ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് എഎംടി, 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് എന്നീ ഓപ്ഷനുകളും ലഭ്യമാണ്.

logo
The Fourth
www.thefourthnews.in