ജൂണിൽ വമ്പൻ കിഴിവ്; ആഭ്യന്തര വിപണി പിടിക്കാൻ ടാറ്റ

ജൂണിൽ വമ്പൻ കിഴിവ്; ആഭ്യന്തര വിപണി പിടിക്കാൻ ടാറ്റ

'ന്യൂ ഫോർ എവർ' മോഡലുകളുടെ ശ്രേണിയിൽ നിരന്തരം നില മെച്ചപ്പെടുത്തുന്ന ടാറ്റയുടെ പ്രധാന എതിരാളികൾ ഹ്യൂണ്ടായ് ഇന്ത്യയാണ്

രാജ്യത്തെ ആഭ്യന്തര വിപണിയിലെ പ്രധാന എതിരാളികളെ തറപറ്റിക്കാൻ ടാറ്റ മോട്ടോർസ്. ടിയാഗോ, ടിഗോർ, ആൾട്രോസ്, പഞ്ച്, നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവ ഉൾപ്പെടുന്ന 'ന്യൂ ഫോർ എവർ' മോഡലുകളുടെ ശ്രേണിയിൽ നിരന്തരം നില മെച്ചപ്പെടുത്തുന്ന ടാറ്റയുടെ പ്രധാന എതിരാളികൾ ഹ്യൂണ്ടായ് ഇന്ത്യയാണ്. ഇന്ത്യൻ നിരത്തിലെ റേസിൽ അവരെ മലർത്തിയടിച്ച പുതിയ തന്ത്രവുമായാണ് ടാറ്റ കളത്തിലിറങ്ങുന്നത്. ഇതിന്റെ ഭാഗമായി വലിയ കിഴിവുകളാണ് ജൂണിൽ ടാറ്റ പ്രഖ്യാപിച്ചിരിക്കുന്നത്.

പഞ്ചിനും നെക്‌സോണിനും മാത്രമേ നിലവിൽ കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളൂ. ടിയാഗോ, ടിഗോർ, ആൾട്രോസ്, ഹാരിയർ, സഫാരി എന്നിവയ്ക്ക് എക്സ്ചേഞ്ച് ഓഫറുകളുൾപ്പെടെ അവതരിപ്പിച്ചിട്ടുണ്ട്.

ടാറ്റ ടിയാഗോ
ടാറ്റ ടിയാഗോ

ടാറ്റ ടിയാഗോ

ടിയാഗോയുടെ പെട്രോൾ മോഡലിന് 30,000 രൂപ വരെയുള്ള കിഴിവാണ് ടാറ്റ നൽകുന്നത്. എക്സ്ചേഞ്ച് ഓഫറായി 10,000 രൂപയും 20,000 രൂപയുടെ കൺസ്യൂമർ സ്‌കീമും ഉൾപ്പെടുന്നതാണ് കിഴിവ്. സിഎൻജി മോഡലുകൾക്ക് 30,000 രൂപ വരെ കൺസ്യൂമർ കിഴിവുണ്ടാകും.

ടാറ്റ ടിഗോർ
ടാറ്റ ടിഗോർ

ടാറ്റ ടിഗോർ

ടിഗോർ പെട്രോളിന് 30,000 രൂപയും ടിഗോർ സിഎൻജിക്ക് 45,000 രൂപയുമാണ് മൊത്തം കിഴിവ്. രണ്ട് മോഡലുകൾക്കും എക്‌സ്‌ചേഞ്ച് കിഴിവ് 10,000 രൂപയാണെങ്കിലും കൺസ്യൂമർ സ്കീമിൽ സിഎൻജിക്ക് 35,000 രൂപയും പെട്രോളിന് 20,000 രൂപയുമാകും ലഭ്യമാകുക.

ടാറ്റ അൾട്രോസ്
ടാറ്റ അൾട്രോസ്

ടാറ്റ അൾട്രോസ്

അൾട്രോസ് മോഡലിന് കൺസ്യൂമർ സ്‌കീമിൽ 15,000 രൂപയും എക്സ്ചേഞ്ച് കിഴിവായി 10,000 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിനും ഡീസലിനുമെല്ലാം ഒരു തുക തന്നെയാണ് കിഴിവ്.

ടാറ്റ ഹാരിയർ
ടാറ്റ ഹാരിയർ

ടാറ്റ ഹാരിയർ

എക്സ്ചേഞ്ച് തുകയിൽ മാത്രമാണ് ഹാരിയറിന് കമ്പനി കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. 25,000 രൂപയുടെ കിഴിവാണുള്ളത്.

ടാറ്റ സഫാരി
ടാറ്റ സഫാരി

ടാറ്റ സഫാരി

ടാറ്റ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് പാസഞ്ചർ വെഹിക്കിളായ സഫാരിക്ക് 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് കിഴിവ് ലഭ്യമാകും

logo
The Fourth
www.thefourthnews.in