ജനപ്രിയമാകുമോ പഞ്ച് ഇവി? ജൂണ്‍ 17 മുതല്‍ നിരത്തുകളിലേക്ക്

ജനപ്രിയമാകുമോ പഞ്ച് ഇവി? ജൂണ്‍ 17 മുതല്‍ നിരത്തുകളിലേക്ക്

മീഡിയം റേഞ്ച്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് പഞ്ച് വിപണിയിലേക്ക് എത്തുന്നത്

ടാറ്റയുടെ ജനപ്രിയ മോഡലുകളിലൊന്നായ പഞ്ചിന്റെ ഇവി ജനുവരി 17ന് ഇന്ത്യന്‍ വിപണികളിലെത്തും. ടാറ്റയുടെ പുതിയ നിർമ്മാണശൈലിയിലെത്തുന്ന ആദ്യ വാഹനമെന്ന പ്രത്യേകതയും പഞ്ച് ഇവിക്കുണ്ട്. അതുകൊണ്ട് തന്നെ വാഹനനിർമാതാക്കള്‍ക്കും വിപണിയില്‍ നിന്നുള്ള പ്രതികരണം നിർണായകമാണ്. ഇതിനോടകം തന്നെ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 21,000 രൂപ നല്‍കി മൈക്രൊ എസ്‌യുവി ബുക്ക് ചെയ്യാനാകും.

മീഡിയം റേഞ്ച്, ലോങ് റേഞ്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് പഞ്ച് വിപണിയിലേക്ക് എത്തുന്നത്. മീഡിയം റേഞ്ചിന് കീഴില്‍ തന്നെ അഞ്ച് വേരിയന്റുകളുണ്ട്. എംപവേഡ് പ്ലസ്, എംപവേഡ്, അഡ്വഞ്ചർ, സ്മാർട്ട് പ്ലസ്, സ്മാർട്ട് എന്നിവയാണ് വേരിയന്റുകള്‍. ലോങ് റേഞ്ചിനു കീഴില്‍ എംപവേഡ് പ്ലസ്, എംപവേഡ്, അഡ്വഞ്ചർ എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് വരുന്നത്. 7.2 കിലോവാട്ട് ഫാസ്റ്റ് ഹോം ചാർജർ, 3.3 കിലോവാട്ട് വാള്‍ബോക്സ് ചാർജർ എന്നിവയാണ് ചാർജർ ഓപ്ഷനുകള്‍.

ജനപ്രിയമാകുമോ പഞ്ച് ഇവി? ജൂണ്‍ 17 മുതല്‍ നിരത്തുകളിലേക്ക്
കാത്തിരിപ്പിന് വിരാമം; മഹീന്ദ്ര ഥാറിന്റെ അഞ്ച് ഡോര്‍ മോഡൽ അടുത്ത മാസം വിപണിയിലെത്തും

നാല് മോണോടോണ്‍ കളറുകളിലും അഞ്ച് ഡുവല്‍ ടോണ്‍ കളറുകളിലും വാഹനം ലഭ്യമാണ്. മോണോടോണ്‍ - സീവുഡ് ഗ്രീന്‍, ഡെടോണ ഗ്രെ, ഫിയർലെസ് റെഡ്, പ്രിസ്റ്റൈന്‍ വൈറ്റ്, വൈറ്റ്. മേല്‍പ്പറഞ്ഞ കളറുകള്‍ക്കൊപ്പം ബ്ലാക്ക് റൂഫാണ് ഡുവല്‍ ടോണില്‍ വരുന്നത്.

ക്രൂയിസ് കണ്‍ട്രോള്‍, എല്‍ഇഡി ഫോഗ് ലാംപ്, 17.78 സെന്റിമീറ്റർ വരുന്ന ഹർമന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയാണ് അഡ്വഞ്ചർ മോഡലിലെ സവിശേഷതകള്‍.

എംപവേഡ് മോഡലുകളില്‍ ആർ16 ഡയമണ്ട് കട്ട് അലോയ്, ഓട്ടോ ഫോള്‍ഡ് ഓർവിഎം, 17.78 സെന്റി മീറ്റർ ഡിജിറ്റല്‍ കോക്‌പിറ്റ്, എസ്ഒഎസ് ഫങ്ഷന്‍, 26.03 ന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, ഡുവല്‍ ടോണ്‍ ബോഡി കളർ, സണ്‍റൂഫ് എന്നിവയും വരുന്നു.

അതേസമയം, എംപവേഡ് പ്ലസില്‍ ആഡംബരത്തിന്റെ നിരതന്നെയുണ്ട്. ലെഥർ സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ് സ്പോട്ട് മിററുകള്‍, ആർകേഡ്.ഇവി ആപ് സ്യൂട്ട്, വയർലെസ് സ്മാർട്ട്ഫോണ്‍ ചാർജർ, 26 സെന്റി മീറ്റർ ഡിജിറ്റല്‍ കോക്‌പിറ്റ്.

logo
The Fourth
www.thefourthnews.in