നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ടെസ്‌ലയുടെ സൈബർട്രക്ക്
എത്തി

നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ടെസ്‌ലയുടെ സൈബർട്രക്ക് എത്തി

ഏകദേശം 50 ലക്ഷം രൂപ മുതലാണ് സൈബർട്രക്കിന്റെ വില ആരംഭിക്കുന്നത്

സാങ്കേതിക വിദ്യയുടെ അവസാനവാക്ക്, നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ടെസ്‌ലയുടെ സൈബർട്രക്ക് വിപണിയിലേയ്ക്ക്. ഇലക്ട്രിക് വാഹനങ്ങളിലെ അതികായരായ ടെസ്‌ല 2019 ലാണ് സൈബർട്രക്കിനെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. എന്നാല്‍ നാല് വർഷം വേണ്ടി വന്നു സൈബർട്രക്കിനെ വിപണിയില്‍ അവതരിപ്പിക്കാൻ. സൈബർട്രക്കിന്റെ അന്തിമ രൂപം ടെസ്‌ല നേരത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വില ഏകദേശം 50 ലക്ഷം മുതലാണ് സൈബർട്രക്കിന്റെ വില ആരംഭിക്കുന്നത്.

വാഹനപ്രേമികൾ ഏറെ കാത്തിരിക്കുന്ന മോഡലാണ് ടെസ്‌ലയുടെ സൈബർട്രക്ക്. യുഎസ്എയിലെ ഗിഗാ ടെക്‌സാസിൽ ചുരുങ്ങിയ യൂണിറ്റുകൾ മാത്രമായിരിക്കും ഡെലിവറി ആരംഭിക്കുക. ഡെലിവറിക്ക് മുന്നോടിയായി ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതുവരെ 20 ലക്ഷം റിസർവേഷനുകളാണ് ടെസ്‍ല സൈബർട്രക്കിന് വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ പത്ത് സൈബർട്രക്ക് വാഹങ്ങളാകും വിതരണം ചെയ്യുക.

നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ടെസ്‌ലയുടെ സൈബർട്രക്ക്
എത്തി
വർഷത്തിൽ അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകൾ; ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാൻ ടെസ്‌ല

തുടക്കത്തിൽ പ്രതിവർഷം 1.25 ലക്ഷം യൂണിറ്റ് ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ടെസ്‌ല ഉത്പാദിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും, അതിനു ശേഷം ഏകദേശം രണ്ടര ലക്ഷം യൂണിറ്റായി ഉയർത്തുമെന്നും ഇലോൺ മസ്‌ക് പറഞ്ഞിരുന്നു.

1977ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രമായ 'ദി സ്പൈ ഹു ലവ്ഡ് മീ' എന്ന ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ള അന്തർവാഹിനിയിൽ നിന്ന് ഭാഗികമായി പ്രചോദനം ഉൾക്കൊണ്ടതാണ് സൈബര്‍ട്രക്കിന്റെ ഘടനയെന്ന് മസ്‌ക് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഫ്യൂച്ചറിസ്റ്റിക് മോഡലാണ് സൈബര്‍ട്രക്കിന്റെ പ്രത്യേകത. അതിശയിപ്പിക്കുന്ന ഫീച്ചറുകളാണ് ടെസ്‌ല സൈബർട്രക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് സെന്‍സര്‍ സംവിധാനത്തിന്റെ സഹായത്തോടെ സ്വയം പ്രവര്‍ത്തിക്കുന്ന ഫീച്ചറാണ് അതിൽ പ്രധാനം. സൈബര്‍ ട്രക്കിന്റെ 810 കിലോമീറ്റര്‍ റേഞ്ച് ഉള്ള മോഡലിന് ട്രിപ്പിള്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെക്കെത്താൻ ഈ മോഡലിന് സാധിക്കും. മണിക്കൂറില്‍ പരമാവധി 210 കിലോമീറ്റര്‍ വേഗതയും മറ്റൊരു പ്രതേകതയാണ്.

അൾട്രാ ഹാർഡ് 30X കോൾഡ് റോൾഡ് സ്റ്റെയിൻലെസ് സ്റ്റീലും ഫോർട്ടിഫൈഡ് ഗ്ലാസും കൊണ്ട് നിർമ്മിച്ച സൈബർട്രക്കിന്, ഫ്യൂച്ചറിസ്റ്റിക് കോണീയ നിലപാട് ഉണ്ട്, മുൻവശത്തും പിൻഭാഗത്തും ഷാർപ്പായ ക്രീസുകളും എഡ്‍ജ് ടു എഡ്‍ജ് ലൈറ്റ് ക്ലസ്റ്ററുകളും ഉണ്ട്. അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ടെസ്‌ല സൈബർട്രക്കിന് ഭൂപ്രകൃതിയെ ആശ്രയിച്ച് ചലനാത്മകമായി സ്വയം ഉയർത്താനും താഴ്ത്താനും കഴിയും. മെക്കാനിക്കൽ ഫീച്ചറുകളിൽ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 810 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് സൈബർട്രക്കിനുള്ളത്.

നാല് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ടെസ്‌ലയുടെ സൈബർട്രക്ക്
എത്തി
യോഗ ചെയ്ത് ഹ്യൂമനോയിഡ് റോബോട്ടായ ഒപ്റ്റിമസ്; ഇന്ത്യൻ വിപണിയെ ലക്ഷ്യമിടുന്നതെന്ന് സൂചന നൽകി ടെസ്‌ല

വാഹനത്തിന്‍റെ ക്യാബിനിൽ, ഇലക്ട്രിക് പിക്കപ്പ് ട്രക്ക് ഡുവൽ ടോൺ തീമിൽ വൈറ്റ്, ഗ്രേ എന്നിവയാണ് നൽകിയിട്ടുള്ളത്. ഉള്ളിൽ 17 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീനും വ്യതിരിക്തമായ സ്‌ക്വാറിഷ് സ്റ്റിയറിംഗ് വീലും നൽകുന്നു. സ്റ്റിയറിംഗ് ക്രമീകരണങ്ങൾ, ബെഡ് കവർ സസ്‌പെൻഷൻ ക്രമീകരണങ്ങൾ, സെൻട്രി മോഡ്, കാർ വാഷ് മോഡ്, ചൈൽഡ് ലോക്ക്, വിംഗ് മിറർ ക്രമീകരണങ്ങൾ എന്നിവയും അതിലേറെയും ഉൾപ്പെടെയുള്ള ടച്ച്‌സ്‌ക്രീനിന്റെ നിയന്ത്രണങ്ങളുടെ ഔദ്യോഗിക ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ടെസ്‌ല സൈബർട്രക്ക് അവതരിപ്പിച്ച സമയത്ത് പുറത്തുവന്ന നിബന്ധനകളും വ്യവസ്ഥകളും വാർത്തയിൽ ഇടം പിടിച്ചിരുന്നു. സൈബർട്രക്ക് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആദ്യ വർഷത്തിൽ ഇത് വീണ്ടും വിൽക്കാൻ കഴിയില്ല. മോട്ടോർ വെഹിക്കിൾ ഓർഡർ ഉടമ്പടിയിൽ 'സൈബർട്രക്കിന് വേണ്ടി മാത്രം' എന്ന തലക്കെട്ടിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ടെസ്‌ല വ്യക്തമാക്കുന്നുണ്ട്.

ഫോർഡിന്റെ എഫ്-150 ലൈറ്റനിംഗ്, റിവിയൻ ഓട്ടോമോട്ടീവിന്റെ R1T, ജനറൽ മോട്ടോഴ്‌സിന്റെ ഹമ്മർ ഇവി എന്നിവയാണ് നിലവിൽ വിപണിയില്‍ സൈബർട്രക്കിന്റെ എതിരാളികള്‍.

logo
The Fourth
www.thefourthnews.in