രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും രജിസ്‌ട്രേഷനിൽ വന്‍ വർധന

രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും രജിസ്‌ട്രേഷനിൽ വന്‍ വർധന

അർധചാലക പ്രതിസന്ധിക്ക് അയവ് വന്നശേഷം കഴിഞ്ഞ വർഷം ജൂലൈ മുതൽ വാഹന സ്റ്റോക്ക് വർധിച്ചിരുന്നു

രാജ്യത്തെ ചെറുകിട വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ വർഷം ഏപ്രിലിന് അപേക്ഷിച്ച് വാഹനവില്പനയിൽ 27 ശതമാനത്തിന്റെ വർധനയാണുണ്ടായിരിക്കുന്നത്. സുസ്ഥിരമായ ഇന്ധനവില, നവരാത്രി ആഘോഷങ്ങൾ വിവാഹ സീസൺ എന്നിവ വില്പനയ്ക്ക് ആക്കം കൂട്ടുന്നുണ്ട്. യാത്രാ വാഹനങ്ങളുടെ ചില്ലറ വിൽപ്പന 16 ശതമാനം വർധിച്ച് കഴിഞ്ഞ മാസം 3,35,123 യൂണിറ്റുകളായാണ് ഉയർന്നത്.

വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (എഫ്എഡിഎ) സമാഹരിച്ച കണക്കുകൾ പ്രകാരം, ഇരുചക്ര വാഹന രജിസ്‌ട്രേഷൻ 33.2 ശതമാനം ഉയർന്ന് 1,643,510 യൂണിറ്റായും മുച്ചക്ര വാഹനങ്ങൾ 9.3 ശതമാനം ഉയർന്ന് 80,105 യൂണിറ്റായും ട്രാക്ടറുകൾ 1.4 ശതമാനം ഉയർന്ന് 56,625 യൂണിറ്റായും മാറി, പുതിയ ലോഞ്ചുകൾ കഴിഞ്ഞ മാസം ഇരുചക്ര വാഹന, പാസഞ്ചർ വാഹന വിഭാഗങ്ങളിലെ വളർച്ചയെ പിന്തുണച്ചതായും എഫ്എഡിഎ പറഞ്ഞു.

രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും രജിസ്‌ട്രേഷനിൽ വന്‍ വർധന
പുത്തന്‍ എഞ്ചിന്‍, 360 ഡിഗ്രി ക്യാമറ; പുതിയ സ്വിഫ്റ്റ് ഇന്ത്യയിലേക്ക്

അർധചാലക (സെമി കണ്ടക്റ്റർ) പ്രതിസന്ധിക്ക് അയവ് വന്നശേഷം കഴിഞ്ഞ വർഷം ജൂലൈ മുതൽ വാഹന സ്റ്റോക്കുകൾ വർധിച്ചിരുന്നു. കണക്കുകൾ പ്രകാരം, നിലവിൽ ഏകദേശം 450,000 യൂണിറ്റുകളാണ് കാർ വിപണിയിൽ സ്റ്റോക്കുള്ളത്. കഴിഞ്ഞ വർഷം മാർച്ചിനുപകരം നവരാത്രി ഏപ്രിലിലേക്ക് മാറിയതാണ് ഈ വളർച്ചയ്ക്ക് കാരണമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നതെന്ന് എഫ് എ ഡി എ പറഞ്ഞു പക്ഷെ 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വിൽപ്പനയെ മുൻ വർഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ മുഴുവൻ വ്യവസായത്തിനും 14 ശതമാനം വാർഷിക വളർച്ചയാണ് കാണിക്കുന്നതെന്നും സംഘടന വിശദീകരിച്ചു.

പുതിയ മോഡലുകളിൽ ഉപഭോക്തൃ താല്പര്യം വർധിക്കുന്നതിനനുസരിച്ച് വിപണി അവസരങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും സാമ്പത്തിക പരിമിതികളും പ്രധാന വെല്ലുവിളികളായി തുടരുന്നുണ്ട്. മെച്ചപ്പെട്ട വിതരണവും 125 സിസി മോഡലുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യവും കാരണം ഇരുചക്ര വാഹന വില്പന ഏപ്രിലിൽ ശക്തമായ വളർച്ച കൈവരിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in