'പഴമ'യെ പുതുക്കുന്ന വാഹന നിർമ്മാതാക്കള്‍; ഇ വി ലോകം കീഴടക്കാന്‍ വിന്റേജ് മോഡലുകള്‍

'പഴമ'യെ പുതുക്കുന്ന വാഹന നിർമ്മാതാക്കള്‍; ഇ വി ലോകം കീഴടക്കാന്‍ വിന്റേജ് മോഡലുകള്‍

2023ല്‍ മാത്രം 8.59 ലക്ഷം ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിഞ്ഞത്

ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളെല്ലാം പുത്തന്‍ സാങ്കേതികവിദ്യയിലൂടെ 'പഴമ'യെ പുതുക്കുന്ന തിരക്കിലാണ്. ബജാജിന്റെ വിന്റേജ് മോഡലായ ചേതക്കിന്റെ ഇലക്ട്രിക്ക് സ്കൂട്ടറാണ് ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം. ബജാജ് മാത്രമല്ല, കൈനറ്റിക്കും എല്‍എംഎല്ലുമെല്ലാം തങ്ങളുടെ വിന്റേജ് മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകളുമായി വിപണി കീഴടക്കാനൊരുങ്ങുകയാണ്.

സാധാരണക്കാരുടെ വാഹനമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു ലൂണയുടെ ഇലക്ട്രിക്ക് പതിപ്പാണ് കൈനറ്റിക്ക് പുറത്തിറക്കാനൊരുങ്ങുന്നത്. ഇ-ലൂണ എന്നാണ് വാഹനത്തിന് നല്‍കിയിരിക്കുന്ന പേര്. മറുവശത്ത്, എല്‍എംഎല്‍ സ്റ്റാറുമായാണ് എത്തുന്നത്. പ്രീമിയം വിഭാഗത്തിലായിരിക്കും സ്റ്റാർ.

2023ല്‍ മാത്രം 8.59 ലക്ഷം ഇലക്ട്രിക്ക് സ്കൂട്ടറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിഞ്ഞത്. ഫെഡറേഷന്‍ ഓഫ് ഒട്ടോമൊബൈല്‍ ഡിലേഴ്സ് അസോസിയേഷന്‍ നല്‍കുന്ന വിവരപ്രകാരം വില്‍പ്പനയിലുണ്ടായത് 36 ശതമാനം വർധനവാണ്.

ഫെബ്രുവരിയിലായിരിക്കും ഇ-ലൂണ വിപണിയിലെത്തുക. 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തില്‍ തന്നെ സ്റ്റാറും പ്രതീക്ഷിക്കാം.

'പഴമ'യെ പുതുക്കുന്ന വാഹന നിർമ്മാതാക്കള്‍; ഇ വി ലോകം കീഴടക്കാന്‍ വിന്റേജ് മോഡലുകള്‍
സ്റ്റൈലിഷ് പഞ്ച്; അറിയാം ടാറ്റ പഞ്ച് ഇവിയുടെ സവിശേഷതകൾ

ഒല, ടി വി എസ്, ബജാജ്, എഥർ എന്നീ വാഹനനിർമ്മാതാക്കളാണ് ഇലക്ട്രോണിക് വിഭാഗത്തിന്റെ 90 ശതമാനത്തിലധികവും നിയന്ത്രിക്കുന്നത്. ഹോണ്ട, യമഹ, സുസുക്കി എന്നീ ബ്രാന്‍ഡുകള്‍ക്കൂടി എത്തുന്നതോടെ മത്സരം കടുക്കുമെന്നതും തീർച്ചയാണ്. അതുകൊണ്ട് തന്നെ പ്രതാപത്തിലേക്ക് മടങ്ങിയെത്താനുള്ള കൈനറ്റിക്കിന്റേയും എല്‍എംഎല്ലിന്റേയും ശ്രമങ്ങള്‍ക്ക് വലിയ വെല്ലുവിളിയുണ്ട്.

ലൂണയെ ഒരു ക്യൂട്ട് ബ്രാന്‍ഡായാണ് കൂടുതല്‍ പേരും കണക്കാക്കുന്നത്. അത് പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഞങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകും, കൈനറ്റിക്ക് ഗ്രീനിന്റെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവുമായ സുലജ ഫിറോദിയ മോട്ട്‌വാണി പറഞ്ഞു.

1972ലാണ് ലൂണ കൈനറ്റിക്ക് ഗ്രൂപ്പിന്റെ ചെയർമാനും സുലജയുടെ പിതാവുമായ അരുണ്‍ ഫിറോദിയ ലോഞ്ച് ചെയ്തത്. ഇ-ലൂണയും അരുണിന്റെ ആശയമാണെന്നാണ് സുലജ പറയുന്നത്.

logo
The Fourth
www.thefourthnews.in