സ്‌കോഡ കുഷാക്കും ഫോക്സ്വാഗണ്‍ ടൈഗുനും
സ്‌കോഡ കുഷാക്കും ഫോക്സ്വാഗണ്‍ ടൈഗുനും

വില്‍പ്പനയില്‍ മാത്രമല്ല, ക്രാഷ് ടെസ്റ്റിലും മികവ് തെളിയിച്ച് സ്‌കോഡ കുഷാക്കും ടൈഗുനും

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5സ്റ്റാര്‍ റേറ്റിങാണ് ഇരു വാഹനങ്ങളും സ്വന്തമാക്കിയത്

വിപണിയിലെ കുതിപ്പ് തുടരുന്നതിനിടെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി സ്‌കോഡ കുഷാക്കും ഫോക്സ്വാഗണ്‍ ടൈഗുനും. ഗ്ലോബല്‍ എന്‍സിഎപിയുടെ അപ്ഡേറ്റ് ചെയ്ത ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടാണ് രണ്ടു വാഹനങ്ങളും 'ഇടിപരീക്ഷ'യില്‍ വിജയിച്ചത്.

ജനങ്ങള്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് വാഹനങ്ങള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിയതുമുതല്‍ കമ്പനികള്‍ സുരക്ഷാസജ്ജീകരണങ്ങള്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ടാറ്റാ, മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ വാഹനനിര്‍മാണ കമ്പനികളുടെ മോഡലുകള്‍ നേരത്തെ തന്നെ 5സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി വിപണിയില്‍ ശക്തമായ കുതിച്ചുചാട്ടം നടത്തിയിരുന്നു.

സ്‌കോഡ കുഷാക്ക്
സ്‌കോഡ കുഷാക്ക്SKODA AUTO

ഇതിനു പിന്നാലെയാണ് ജര്‍മന്‍ വാഹനനിര്‍മാതാക്കളും സുരക്ഷ തെളിയിച്ചത്. ഇതോടെ സേഫ്റ്റf റേറ്റിങിന്റെ കാര്യത്തില്‍ ടാറ്റാ നെക്‌സോണിനൊപ്പമെത്തിയിരിക്കുകയാണ് ഈ രണ്ട് എസ്‌യുവികളും.

ഇന്ത്യക്ക് വേണ്ടി എംക്യൂബി ഐഎന്‍ എന്ന പ്ലാറ്റ്‌ഫോമും ഫോക്സ്വാഗന്‍ ഗ്രൂപ്പ് വികസിപ്പിച്ചിരുന്നു.

2022 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോഡ് വില്‍പ്പനയാണ് ഫോക്സ്വാഗനും സ്‌കോഡയ്ക്കും ലഭിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി സസ്‌പെന്‍ഷനിലും പ്ലാറ്റ്‌ഫോമിലും മാറ്റങ്ങള്‍ വരുത്തിയാണ് ഈ രണ്ടു കമ്പനികളും വാഹനങ്ങള്‍ വിപണിയിലിറക്കുന്നത്. ഇന്ത്യക്ക് വേണ്ടി എംക്യൂബി ഐഎന്‍ എന്ന പ്ലാറ്റ്‌ഫോമും ഫോക്സ്വാഗന്‍ ഗ്രൂപ്പ് വികസിപ്പിച്ചിരുന്നു.

ഫോക്സ്വാഗണ്‍ ടൈഗുന്‍
ഫോക്സ്വാഗണ്‍ ടൈഗുന്‍

ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ വാഹനങ്ങളെല്ലാം സുരക്ഷയുടെ കാര്യത്തില്‍ എല്ലായ്‌പ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഇന്ത്യയ്ക്കായി വികസിപ്പിച്ച പ്ലാറ്റ്‌ഫോം ഉയര്‍ന്ന സുരക്ഷയാണ് നല്‍കുന്നതെന്നും സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പിയൂഷ് അറോറ പറഞ്ഞു. സ്‌കോഡ കുഷാക്ക്, ഫോക്സ്വാഗണ്‍ ടൈഗുന്‍ എന്നിവയുടെ ലോഞ്ച് മുതല്‍, രണ്ട് കാറുകളും ശക്തമായ വിപണിയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിരുന്നെന്നും ബ്രാന്‍ഡിന്റെയും ഇന്ത്യയിലെ വിജയത്തില്‍ മികച്ച സംഭാവന നല്‍കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌കോഡ കുഷാക്കും ഫോക്സ്വാഗണ്‍ ടൈഗുനും
മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിവില്‍പ്പന; വിപണി കീഴടക്കി ഫോക്‌സ്‌വാഗണ്‍

ഇരു വാഹനങ്ങളും ഗ്ലോബല്‍ എന്‍സിഎപിയുടെ പരിഷ്‌കരിച്ച ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ടായിരുന്നു പങ്കെടുത്തത്. പുതിയ ചട്ട പ്രകാരം എല്ലാ മോഡലുകള്‍ക്കും ഫ്രണ്ടല്‍, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), പെഡസ്ട്രിയന്‍ സംരക്ഷണം, സൈഡ് ഇംപാക്ട് പോള്‍ പ്രൊട്ടക്ഷന്‍ അസെസ്മെന്റുകള്‍ എന്നിവയും ക്രാഷ് ടെസ്റ്റില്‍ മാനദണ്ഡമായിരുന്നു.

മുന്‍വശത്തെ ആഘാതത്തില്‍, മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടു വാഹനങ്ങളും കുട്ടികളുടെയും സുരക്ഷാ റേറ്റിങ്ങില്‍ മുഴുവന്‍ പോയിന്റും നേടി.

അപകടത്തിലുണ്ടാകുന്ന ആഘാതം പ്രതിരോധിക്കുന്ന ബോഡി പാനലുകളും, വാതിലുകളില്‍ സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ ബീമും വാഹനങ്ങളിലുണ്ട്

ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, മുന്‍ സീറ്റുകള്‍ക്ക് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ആറ് എയര്‍ബാഗുകള്‍, റോള്‍-ഓവര്‍ പ്രൊട്ടക്ഷന്‍, കുട്ടികളുടെ സംരക്ഷണത്തിനുള്ള ഐസോഫിക്‌സ്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, എബിഎസ് ഉള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എന്നിങ്ങനെ സുരക്ഷാ സംവിധാനങ്ങളുടെ നീണ്ട പട്ടികയാണ് വാഹനങ്ങളിലുള്ളത്. ഇബിഡി , ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, മള്‍ട്ടി കൊളിഷന്‍ ബ്രേക്കിംഗ്, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ക്യാമറയുള്ള റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ എന്നീ സംവിധാനങ്ങളും വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അപകടത്തിലുണ്ടാകുന്ന ആഘാതം ആഗിരണം ചെയ്യുന്ന ബോഡി പാനലുകളും, വാതിലുകളില്‍ സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷന്‍ ബീമും വാഹനങ്ങളിലുണ്ട്.

logo
The Fourth
www.thefourthnews.in