ആരാണ് കേമൻ? എക്സ്‌യുവി 3എക്സ്ഒയോ അതോ സുസുക്കി ബ്രെസയോ? കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ മത്സരിക്കാൻ മഹിന്ദ്ര

ആരാണ് കേമൻ? എക്സ്‌യുവി 3എക്സ്ഒയോ അതോ സുസുക്കി ബ്രെസയോ? കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ മത്സരിക്കാൻ മഹിന്ദ്ര

7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപയാണ് മഹിന്ദ്ര XUV 3XOയുടെ എക്സ് ഷോറൂം വില

കോംപാക്ട് എസ് യു വി സെഗ്മെന്റിൽ ഏറെക്കാലമായി കാത്തിരുന്ന എക്സ് യുവി 3XO അവതരിപ്പിച്ചിരിക്കുകയാണ് മഹിന്ദ്ര. ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായ് വെന്യു, കിയ സോണറ്റ് തുടങ്ങിയ എതിരാളികൾക്കു വെല്ലുവിളി ഉയർത്തിയാണ് മഹിന്ദ്ര XUV 3XOയുടെ വരവ്. ഏറ്റവും കൂടുതൽ മത്സരം മാരുതി സുസുക്കി ബ്രെസയുമായിട്ടാണെന്നാണ് ആരാധകരുടെ അഭിപ്രായം.

7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപയാണ് മഹിന്ദ്ര XUV 3XOയുടെ എക്സ് ഷോറൂം വില. സുസുകി ബ്രെസയാകട്ടെ 8.34 ലക്ഷത്തിനും 13.98 ലക്ഷത്തിനുമിടയിൽ ലഭ്യമാണ്. ബ്രെസയുടെ അടിസ്ഥാന വേരിയൻ്റുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ അടിസ്ഥാന വിലയിലാണ് XUV 3XO. ടോപ്പ് വേരിയന്റിന്റെ കാര്യത്തിലും XUV 3XO തന്നെയാണ് കൂടുതൽ ബജറ്റ് ഫ്രണ്ട്ലി.

ആരാണ് കേമൻ? എക്സ്‌യുവി 3എക്സ്ഒയോ അതോ സുസുക്കി ബ്രെസയോ? കോംപാക്ട് എസ്‌യുവി സെഗ്‌മെന്റിൽ മത്സരിക്കാൻ മഹിന്ദ്ര
ഓട്ടോമൊബൈൽ രംഗത്തും ചാറ്റ്ജിപിടി; പ്രഖ്യാപനവുമായി അമേരിക്കയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ജനറൽ മോട്ടോർസ്

പുതിയ മഹീന്ദ്ര XUV 3XO കോംപാക്റ്റ് എസ്‌യുവി പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ ലഭ്യമാണ്. രണ്ട് വ്യത്യസ്ത പെട്രോളും സിംഗിൾ ഡീസൽ എൻജിൻ ഓപ്ഷനുകളിലുമാണ് മഹിന്ദ്ര പുതിയ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. 1.2 ലിറ്റർ എംസ്റ്റാലിയൻ TCMPFi പെട്രോൾ എൻജിന് 110 ബിഎച്പി പീക്ക് പവറും 200 എൻഎം ടോർക്കും ലഭിക്കും. അതേസമയം 1.2 ലിറ്റർ എംസ്റ്റാലിയൻ TGDi പെട്രോൾ യൂണിറ്റിൽ പരമാവധി 230 Nm ടോർക്കിൽ 128 ബിഎച്ച്പി പവറാകും ലഭിക്കുക.

1.2 ലിറ്റർ ടർബോചാർജ്‌ഡ് CRDe യൂണിറ്റാണ് ഡീസൽ വേരിയൻ്റിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ആറ് സ്പീഡ് എഎംടിയും ലഭ്യമാണ്. ഈ എഞ്ചിൻ 115 bhp കരുത്തും 300 Nm ടോർക്കും നൽകും.

അതേസമയം, മാരുതി സുസുക്കി ബ്രെസയുടെ പെട്രോൾ ഹൈബ്രിഡ്, പെട്രോൾ-സിഎൻജി ഓപ്ഷനുകൾ ലഭ്യമാണ്. പെട്രോളിലും സിഎൻജിയിലും പ്രവർത്തിക്കാൻ കഴിയുന്ന 1.5 ലിറ്റർ എഞ്ചിനിൽ ഫൈവ് സ്പീഡ് മാനുവൽ ഗിയർബോക്‌സ്, സിക്സ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവയുടെ ട്രാൻസ്മിഷനുകളാണുള്ളത്. എസ്‌യുവിയുടെ പെട്രോൾ ഹൈബ്രിഡ് പതിപ്പിലെ എഞ്ചിൻ 101 bhp കരുത്തും 136.8 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു.

പെട്രോൾ സിഎൻജി മോഡലാണെങ്കിൽ പെട്രോൾ മോഡിൽ 99 ബിഎച്ച്പി പീക്ക് പവറും 136 എൻഎം ടോർക്കുമാണ് സൃഷ്‌ടിക്കുക. CNG മോഡിലേക്ക് വരുമ്പോൾ പവർ ഡ്രോപ്പ് ഉണ്ടാകുകയും. പരമാവധി പവർ 86 bhp ആയി കുറയും.

logo
The Fourth
www.thefourthnews.in