കരകയറാനാകാതെ അദാനി ഗ്രൂപ്പ്; ഒരാഴ്ചയ്ക്കിടെ വിപണി മൂല്യത്തില്‍ 10,000 കോടി ഡോളറിന്റെ ഇടിവ്

കരകയറാനാകാതെ അദാനി ഗ്രൂപ്പ്; ഒരാഴ്ചയ്ക്കിടെ വിപണി മൂല്യത്തില്‍ 10,000 കോടി ഡോളറിന്റെ ഇടിവ്

വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ അംബുജ സിമന്റ്സ് ഒഴികെ അദാനി ഗ്രൂപ്പിന് കീഴിലെ മറ്റെല്ലാ ഓഹരികളും നഷ്ടം രേഖപ്പെടുത്തി

അദാനി എന്റർപ്രൈസസിന്റെ അനുബന്ധ ഓഹരി വില്‍പന റദ്ദാക്കിയിട്ടും കര കയറാനാകാതെ പ്രതിസന്ധിയിലാണ് അദാനി ഗ്രൂപ്പ്.ഓഹരി വിപണിയില്‍ പിടിച്ചുനില്‍ക്കാൻ കഴിയാത്ത കറുത്ത ദിനമായിരുന്നു ഇന്നും ഗ്രൂപ്പിന്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം, ഓഹരികളുടെ തുടർച്ചയായ തകർച്ച മൂലം അദാനി ഗ്രൂപ്പിന്റെ മൊത്തം വിപണി മൂല്യത്തിൽ നിന്ന് 10,000 കോടി ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ അംബുജ സിമന്റ്സ് ഒഴികെ അദാനി ഗ്രൂപ്പിന് കീഴിലെ മറ്റെല്ലാ ഓഹരികളും നഷ്ടം രേഖപ്പെടുത്തി. ഇന്നലെ എഫ്പിഒ റദ്ദാക്കിയ അദാനി എന്റർപ്രൈസാണ് ഏറ്റവും ശക്തമായ തിരിച്ചടി നേരിടേണ്ടി വന്നത്. 26.7 ശതമാനം ഇടിവാണ് അദാനി എന്റർപ്രൈസ് മാത്രം നേരിട്ടത്.

കരകയറാനാകാതെ അദാനി ഗ്രൂപ്പ്; ഒരാഴ്ചയ്ക്കിടെ വിപണി മൂല്യത്തില്‍ 10,000 കോടി ഡോളറിന്റെ ഇടിവ്
'നിക്ഷേപകരുടെ താത്പര്യം പരമപ്രധാനം'; എഫ് പി ഒ പിന്‍വലിച്ചത് ധാര്‍മിക നടപടിയെന്ന് അദാനി

അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ എന്നിവ ലോവർ സർക്യൂട്ടായ 10 ശതമാനത്തിലേക്ക് ഇടിഞ്ഞു. അദാനി പവർ, അദാനി വില്‍മർ, എൻഡിടിവി എന്നിവയ്ക്കും രക്ഷയില്ല. അഞ്ച് ശതമാനത്തിന്റെ ലോവർ സർക്യൂട്ടിലേക്കാണ് ഇവയുടേയും വീഴ്ച. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള രണ്ട് സിമന്റ് കമ്പനികളാണ് അംബുജ സിമന്റും എസിസി സിമന്റും. എസിസി 0.28 ളും അദാനി പോർട്സ് 6.60 ശതമാനത്തിലേക്കും താഴ്ന്നു. അംബുജ സിമന്റ്സ് മാത്രമാണ് നേട്ടമുണ്ടാക്കിയത്. 5.52 ശതമാനം. മിക്ക ഓഹരികളും വ്യാപാരം ആരംഭിച്ചപ്പോള്‍ നേട്ടത്തില്‍ തുടങ്ങിയത് അല്‍പം ആശ്വാസം നല്‍കിയെങ്കിലും മിനിറ്റുകള്‍ക്കകം കളം മാറി. കനത്ത ഇടിവായിരുന്നു പിന്നീട് നേരിടേണ്ടി വന്നത്.

കഴിഞ്ഞ ദിവസം രാത്രിയാണ് വിപണി ചാഞ്ചാട്ടം കണക്കിലെടുത്ത് എഫ് പി ഒ പിന്‍വലിക്കുകയാണെന്നും എല്ലാവര്‍ക്കും പണം തിരികെ നല്‍കുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. ഓഹരിവിപണിയിലെ അനിശ്ചിതാവസ്ഥയും അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായ വന്‍ തിരിച്ചടിയും നാടകീയ നീക്കത്തിലേക്ക് വഴിവെക്കുകയായിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു. 'വിപണിയിലെ തിരിച്ചടികള്‍ തുടരുമ്പോള്‍ എഫ് പി ഒയുമായി മുന്നോട്ട് പോകുന്നത് ന്യായമല്ല, എനിക്ക് എന്റെ നിക്ഷേപകരുടെ താത്പര്യമാണ് പ്രധാനം, മറ്റെല്ലാം രണ്ടാമതാണ്. അവരെ നഷ്ടത്തില്‍ നിന്ന് രക്ഷിക്കാനാണ് നീക്കം' - എന്ന് വിശദീകരിച്ചായിരുന്നു അദാനിയുടെ നീക്കം. എന്നാല്‍, അതുകൊണ്ടും വിപണിയിലെ തകർച്ച താത്ക്കാലികമായി പോലും പിടിച്ചുനിർത്താൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞില്ല.

കരകയറാനാകാതെ അദാനി ഗ്രൂപ്പ്; ഒരാഴ്ചയ്ക്കിടെ വിപണി മൂല്യത്തില്‍ 10,000 കോടി ഡോളറിന്റെ ഇടിവ്
നാടകീയ നീക്കവുമായി അദാനി ഗ്രൂപ്പ്; 20,000 കോടി രൂപയുടെ എഫ് പി ഒ റദ്ദാക്കി; നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കും

അദാനി എന്റര്‍പ്രൈസസ് നടത്തി വന്നിട്ടുളള നിരവധി ക്രമക്കേടുകള്‍, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്ന ആരോപണങ്ങളും സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (എസ്ഇബിഐ)അന്വേഷിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം അദാനി ഗ്രൂപ്പുമായുളള ഇന്ത്യന്‍ ബാങ്കുകളുടെ വായ്പകളും മറ്റ് ഇടപാടുകളുടെയും വിവരം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ഇന്ത്യന്‍ ബാങ്കുകളോടും ആവശ്യപ്പെട്ടിട്ടുമുണ്ട്.

logo
The Fourth
www.thefourthnews.in