അല്‍-ഫത്ഹ് ഗോള്‍ഡ്‌കോയിന്‍ അവതരിപ്പിച്ച് അല്‍ മുക്താദിര്‍ ജ്വല്ലറി

അല്‍-ഫത്ഹ് ഗോള്‍ഡ്‌കോയിന്‍ അവതരിപ്പിച്ച് അല്‍ മുക്താദിര്‍ ജ്വല്ലറി

അല്‍ ഫത്ഹ് ഗോള്‍ഡ് കോയിന്‍ പണിക്കൂലിയില്ലാതെ അല്‍ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതായിരിക്കും.

അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ പുതിയ ഉല്‍പ്പന്നമായ അല്‍-ഫത്ഹ് ഗോള്‍ഡ്‌കോയിന്‍ ലോഞ്ച് ചെയ്തു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അല്‍ മുക്താദിര്‍ ഇടപ്പള്ളി ഷോറൂമിലായിരുന്നു ലോഞ്ചിങ്. വിശിഷ്ട സമ്മാനമായും ആസ്തിയായും വിനിമയ സുരക്ഷയ്ക്കും അല്‍ ഫത്ഹ് ഗോള്‍ഡ് കോയിന്‍ പണിക്കൂലിയില്ലാതെ അല്‍ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതായിരിക്കും.

പരിപാടിയില്‍ വൈപ്പിന്‍ എംഎല്‍എ കെഎന്‍ ഉണ്ണികൃഷ്ണന്‍ ഇരട്ടി സമ്മാന പദ്ധതിയുടെ ഒന്നാം സീസണിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. അല്‍ മുക്താദിര്‍ ജ്വല്ലറിയുടെ 'ഇരട്ടി സ്വര്‍ണാഭരണ സമ്മാന പദ്ധതി'യുടെ സീസണ്‍ 1നെ സംബന്ധിച്ച് ഉപഭോക്താക്കളില്‍ നിന്നുണ്ടായ വന്‍ സ്വീകര്യതയെ തുടര്‍ന്ന് രണ്ടാം പതിപ്പും ആരംഭിക്കുന്നുണ്ട്. ആദ്യ ഇരട്ടി സ്വര്‍ണാഭരണ സമ്മാന ഓഫര്‍ വിജയികളായവരെ അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡോ. മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍ സലാം അഭിനന്ദിച്ചു. ഭാഗ്യശാലികളായ വധുക്കള്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്ന അദ്ദേഹം വിജയികള്‍ക്ക് ഗ്രൂപ്പിന്റെ കോംപ്ലിമെന്ററി 'ലൈഫ് ടൈം മെമ്പര്‍ഷിപ്പ് കാര്‍ഡ്' പ്രത്യേകസമ്മാനമായി ലഭിക്കുമെന്നും അറിയിച്ചു.

ഇരട്ടി സ്വര്‍ണാഭരണ സമ്മാനം സീസണ്‍ 2വിന്റെ ഭാഗമായി, ജനുവരി ഒന്നു മുതല്‍ ജൂണ്‍ മുപ്പത് വരെയുള്ള കാലയളവില്‍ ഏതെങ്കിലും അല്‍ മുക്താദിര്‍ ജ്വല്ലറി ഷോറൂമില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി ഭാഗ്യ നറുക്കെടുപ്പ് പ്രമോഷനും അവതരിപ്പിക്കുന്നുണ്ട്. ഗ്രാന്‍ഡ് പ്രൈസ് ജേതാവിന് വാങ്ങിയ സ്വര്‍ണാഭരണങ്ങളുടെ തൂക്കത്തിന് തുല്യമായ സ്വര്‍ണാഭരണങ്ങളാണ് സമ്മാനം. രണ്ടാം സമ്മാന ജേതാവിന് അവര്‍ വാങ്ങുന്ന സ്വര്‍ണാഭരണങ്ങളുടെ 50ശതമാനവും മൂന്നാം ജേതാവിന് അവര്‍ വാങ്ങുന്ന സ്വര്‍ണാഭരണത്തിന്റെ 25ശതമാനവും സമ്മാനമായി ലഭിക്കുന്നതാണ് .

ജനുവരി പന്ത്രണ്ടിന് യുഎഇയിലെ ദുബായില്‍ അല്‍ മുക്താദിര്‍ ജ്വല്ലറി ട്രേഡിംഗ് കമ്പനിയുടെ ഉദ്ഘാടനം നടക്കും. അല്‍ മുക്താദിര്‍ ദുബായ് ഷോറൂം ഉദ്ഘാടനം, റിപ്പബ്ലിക് ദിനം, വിവാഹ പാര്‍ട്ടികളുടെ നിരന്തരമായ അഭ്യര്‍ഥന തുടങ്ങിയവ പരിഗണിച്ച് ജനുവരി 26 വരെ കേരളഫ്യൂഷന്‍ ആഭരണങ്ങള്‍ പണിക്കൂലിയില്ലാതെയും, ആന്റിക്, ചെട്ടിനാട്, മറിയം എലൈറ്റ് വെഡിംഗ് കളക്ഷന്‍ തുടങ്ങിയ ആഭരണങ്ങള്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് പണിക്കൂലിയില്ലാതെയും അല്‍ മുക്താദിര്‍ ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.

logo
The Fourth
www.thefourthnews.in