സാമ്പത്തിക പ്രതിസന്ധി: ആഴ്ചകള്‍ക്കകം 9,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആമസോൺ

സാമ്പത്തിക പ്രതിസന്ധി: ആഴ്ചകള്‍ക്കകം 9,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആമസോൺ

ഏപ്രില്‍ അവസാനത്തോടെ ഏതൊക്കെ വിഭാഗങ്ങളില്‍ നിന്ന് ആരെയൊക്കെ പിരിച്ചു വിടുന്നതെന്നതില്‍ കമ്പനി അന്തിമ തീരുമാനമെടുക്കും

വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോൺ. സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ടാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം. വരുന്ന ആഴ്ചകളിലായി 9000ത്തോളം പേർക്ക് ജോലി നഷ്ടമാകും. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ 27,000 പേരെയാണ് കമ്പനി പിരിച്ചു വിട്ടത്. ഏപ്രില്‍ അവസാനത്തോടെ ഏതൊക്കെ വിഭാഗങ്ങളില്‍ നിന്ന് ഏതൊക്കെ ജീവനക്കാരെയാണ് പിരിച്ചു വിടുന്നതെന്നതില്‍ കമ്പനി അന്തിമ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍.

സാമ്പത്തിക പ്രതിസന്ധി: ആഴ്ചകള്‍ക്കകം 9,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആമസോൺ
10,000 അല്ല, 20,000 പേർ; അടിയന്തരമായി ജീവനക്കാരെ പിരിച്ചുവിടാന്‍ ആമസോൺ

അതേസമയം ആമസോണിന്റെ ഓഹരി വില രണ്ട് ശതമാനം ഇടിഞ്ഞു. കൂടുതല്‍ ജീവനക്കാരെ 2023ല്‍ പിരിച്ചുവിടുമെന്ന് സിഇഒ ആൻഡി ജസി നേരത്തേ തന്നെ സൂചനകള്‍ നല്‍കിയിരുന്നു. തുടർന്ന് 20,000 ജീവനക്കാരെ അടിയന്തരമായി പുറത്താക്കുമെന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മുതിർന്ന ഉദ്യോഗസ്ഥരടക്കം ഇരട്ടി ജീവനക്കാരെ ചെലവ് ചുരുക്കലിന്റെ ഭാഗമായി പുറത്താക്കുമെന്ന് കമ്പനി പിന്നീട് അറിയിച്ചു. കമ്പനിയിലെ എല്ലാ വിഭാഗത്തിലുളള ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിക്കും. പിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന ജീവനക്കാര്‍ക്ക് 24 മണിക്കൂര്‍ മുന്‍പായിരിക്കും അറിയിപ്പ് നല്‍കുക. കമ്പനിയുടെ കരാറുകള്‍ പ്രകാരമുളള ആനുകൂല്യങ്ങളും ലഭിക്കും.

സാമ്പത്തിക പ്രതിസന്ധി: ആഴ്ചകള്‍ക്കകം 9,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആമസോൺ
ട്വിറ്റര്‍, മെറ്റ ഇപ്പോള്‍ ആമസോണ്‍; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന ടെക്ക് ഭീമന്‍മാര്‍ക്ക് സംഭവിച്ചത് എന്ത്?

കഴിഞ്ഞ ഏതാനും പാദങ്ങളായി കമ്പനി നഷ്ടത്തിലായതിനാലാണ് കൂട്ടപ്പിരിച്ചുവിടലെന്നാണ് റിപ്പോർട്ട്. ഉത്സവ സീസണുകളില്‍ വന്‍ നേട്ടമുണ്ടാക്കേണ്ടിയിരുന്നത് പിന്നീട് മന്ദഗതിയിലാകുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കമ്പനിയുടെടെ ഓഹരി മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞിരുന്നു. കഴിഞ്ഞ വർഷങ്ങളിലെ അധിക റിക്രൂട്ട്മെന്റും കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിച്ചെന്നാണ് നേരത്തെ 10,000 പേരെ പുറത്താക്കിയ ശേഷം സിഇഒ ആന്‍ഡി ജസിയുടെ പ്രതികരണം.

സാമ്പത്തികമാന്ദ്യം ആഗോളതലത്തിൽ ടെക് ഭീമന്മാരെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയിലും ഇതേ രീതിയില്‍ കൂട്ട പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. 10,000 പേരെ പിരിച്ചുവിടുമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ഇലോണ്‍ മസ്‌ക്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ 50 ശതമാനത്തിലധികം വരുന്ന ജീവനക്കാരെയാണ് പിരിച്ചു വിട്ടത് .

logo
The Fourth
www.thefourthnews.in