ഓരോ അമ്മയും ഹൃദയത്തിൽ ജനിക്കുന്നു: ബേബി കെയർ ബ്രാൻഡായ പോപ്പീസിന്റെ പുതിയ പരസ്യ ചിത്രം

ഓരോ അമ്മയും ഹൃദയത്തിൽ ജനിക്കുന്നു: ബേബി കെയർ ബ്രാൻഡായ പോപ്പീസിന്റെ പുതിയ പരസ്യ ചിത്രം

ടാഗ് ലൈനിനോട് പൂർണ്ണമായും നീതി പുലർത്തുന്ന, സ്നേഹബന്ധത്തിന്റെ മനോഹര ദൃശ്യങ്ങളിലൂടെയാണ് പരസ്യം കടന്ന് പോകുന്നത്

ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ബേബി കെയർ ബ്രാൻഡുകളിൽ ഒന്നായ പോപ്പീസ് പുതിയ പരസ്യ ചിത്രം പുറത്തിറക്കുന്നു. ഓരോ അമ്മയും ഹൃദയത്തിൽ ജനിക്കുന്നു. സ്നേഹത്തിന്റെ ദത്തെടുക്കലിലൂടെ ഒന്നായി തീർന്ന ഒരമ്മയും മകളും.എന്ന ടാഗ് ലൈനോടെയാണ് പുതിയ പരസ്യം എത്തുന്നത്. അവർ തമ്മിലുള്ള ഹൃദയബന്ധത്തിന്റെ നിമിഷങ്ങളിലൂടെയാണ് പരസ്യ ചിത്രം കടന്നുപോകുന്നത്. ടാഗ് ലൈനിനോട് പൂർണ്ണമായും നീതി പുലർത്തുന്ന, സ്നേഹബന്ധത്തിന്റെ മനോഹര ദൃശ്യങ്ങളിലൂടെയാണ് പരസ്യം കടന്ന് പോകുന്നത്.

ഓരോ അമ്മയും ഹൃദയത്തിൽ ജനിക്കുന്നു: ബേബി കെയർ ബ്രാൻഡായ പോപ്പീസിന്റെ പുതിയ പരസ്യ ചിത്രം
പൂർണമായും എന്റെ തെറ്റ്; ആദിപുരുഷിന്റെ റിലീസിന് പിന്നാലെ നാടുവിടേണ്ടിവന്നെന്ന് തിരക്കഥാകൃത്ത്

ഈ വർഷം നൂറ് ഔട്ലെറ്റുകൾ എന്ന അഭിമാനകരമായ നേട്ടത്തിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായാണ് പുതിയ പരസ്യ ചിത്രം പുറത്തിറക്കുന്നത്. കേരളത്തിനകത്തും പുറത്തും നിരവധി ഫാക്ടറികൾ പോപ്പീസിനുണ്ട്.ന്യൂബോൺ വസ്ത്രങ്ങളുമായാണ് പോപ്പീസ് വസ്ത്ര വ്യാപാരം ആരംഭിച്ചത്. എന്നാൽ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഒരു കംപ്ലീറ്റ് മദർ ആൻഡ് ബേബി കെയർ ബ്രാൻഡായി ജന ഹൃദയത്തിലിടം നേടാൻ പോപ്പീസിനായി.

ന്യൂബോൺ വസ്ത്രങ്ങൾക്ക് പുറമെ ബേബി ഡയപ്പർ പാന്റ്സ്, വിവിധയിനം ബേബി സോപ്പുകൾ, ഫാബ്രിക് വാഷ്, മറ്റേർണിറ്റി വെയറുകൾ, ബേബി വാഷ്, ബേബി പൌഡർ,ബേബി വൈപ്സ് തുടങ്ങി അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി നിരവധി ഉൽപ്പന്നങ്ങളാണ് പോപ്പീസ് പുറത്തിറക്കുന്നത്.

logo
The Fourth
www.thefourthnews.in