എയർ ഇന്ത്യ പൈലറ്റുമാരെ തേടുന്നു

എയർ ഇന്ത്യ പൈലറ്റുമാരെ തേടുന്നു

നിലവിൽ 1,800ലധികം പൈലറ്റുമാർ എയർ ഇന്ത്യയിൽ ജോലിചെയ്തുവരികയാണ്

പുതുതായി ആയിരത്തിലധികം പൈലറ്റുമാരെ നിയമിക്കാനൊരുങ്ങി എയർ ഇന്ത്യ. ക്യാപ്റ്റന്മാരും പരിശീലകരും അടക്കമാണിത്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ എയർ ഇന്ത്യ കൂടുതൽ വിമാനം വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ പൈലറ്റ് മാരെ നിയമിക്കുന്നത്.

എയർ ഇന്ത്യ പൈലറ്റുമാരെ തേടുന്നു
500 പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ എയർ ഇന്ത്യ; 10,000 കോടി ഡോളറിന്റെ കരാര്‍ ഉറപ്പിച്ചു

നിലവിൽ 1,800ലധികം പൈലറ്റുമാർ എയർ ഇന്ത്യയിൽ ജോലിചെയ്യുന്നത്. എയർബസ്, ബോയിങ് എന്നീ കമ്പനികളിൽ നിന്ന് പുതുതായി 470 വിമാനങ്ങളാണ് വാങ്ങുന്നത്. ഇതിൽ വൈഡ് ബോഡി ഇനത്തിലുള്ള വിമാനങ്ങളും ഉൾപ്പെടും. എയർബസിൽ നിന്ന് 210- A320/321 Neo/XLR, 40- A350-900/1000 എന്നിവയും ബോയിങ്ങിൽ നിന്ന് 190- 737/മാക്സ്, 20- 787, 10- 777 വിമാനങ്ങളാണ് വിങ്ങുന്നത്.

എയർ ഇന്ത്യ പൈലറ്റുമാരെ തേടുന്നു
എയർ ഇന്ത്യ ഡിജിറ്റൽ സംവിധാനങ്ങൾ നവീകരിക്കുന്നു; 200 മില്യൺ ഡോളർ പ്രാരംഭ നിക്ഷേപം

എയർ ഇന്ത്യയുടെ പുതിയ ശമ്പള-ആനുകൂല്യ പദ്ധതികൾ ജീവനക്കാർക്കിടയിൽ കടുത്ത ആശങ്കയും അതൃപ്തിയും സൃഷ്ടിച്ചിട്ടുണ്ട്. ഏപ്രിൽ 17 ന് കമ്പനി അവതരിപ്പിച്ച പരിഷ്കാരങ്ങൾ രണ്ട് പ്രധാന തൊഴിലാളി യൂണിയനുകളും തള്ളിയിരുന്നു. പുതിയ കരാറുകൾ അന്തിമമാക്കുന്നതിന് മുൻപ് ജീവനക്കാരുമായി കൂടിയാലോചിച്ചില്ല. ഇത് തൊഴിലാളികളുടെ അവകാശങ്ങളുടെ ലംഘനമെന്നാണ് ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷനും (ഐസിപിഎ), ഇന്ത്യൻ പൈലറ്റ്സ് ഗിൽഡും (ഐപിജി) ആരോപിച്ചത്.

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, എഐഎക്സ് കണക്ട്, വിസ്താര എന്നിങ്ങനെ നാല് എയർലൈനുകളാണുള്ളത്. ഇതിൽ എയർ ഇന്ത്യ എക്സ്പ്രസിനേയും എഐഎക്സ് കണക്റ്റിനെയും തമ്മിൽ ലയിപ്പിക്കാനും വിസ്താരയെയും എയർ ഇന്ത്യയെയും തമ്മിൽ ലയിപ്പിക്കാനും നീക്കം നടത്തുകയാണ് ടാറ്റ.

logo
The Fourth
www.thefourthnews.in