ഇഎംഐ നിരക്ക് നാല് ശതമാനം വരെ ഉയര്‍ന്നേക്കും; ആര്‍ബിഐ പലിശ നിരക്ക് വര്‍ധന സാധാരണക്കാരെ എങ്ങനെ ബാധിക്കും?

ഇഎംഐ നിരക്ക് നാല് ശതമാനം വരെ ഉയര്‍ന്നേക്കും; ആര്‍ബിഐ പലിശ നിരക്ക് വര്‍ധന സാധാരണക്കാരെ എങ്ങനെ ബാധിക്കും?

ഭവന-വാഹന-വ്യക്തിഗത വായ്പകളുടെ മാസത്തവണ നിരക്ക് ഉയരും

സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയിരിക്കുന്നു. ധനനയ സമിതിയുടെ അവലോകന യോഗത്തിന് ശേഷമാണ് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‌റ് ആര്‍ബിഐ ഉയര്‍ത്തിയത്. ഇതോടെ റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പകളുടെ പലിശ നിരക്ക് 6.5 ശതമാനമായി. മെയ് 2022 മുതല്‍ ഫെബ്രുവരി 2023വരെ റിപ്പോ നിരക്കിലുണ്ടായ മാറ്റം നാല് ശതമാനത്തില്‍ നിന്ന് 6.5 ശതമാനത്തിലെത്തി. 2022 മെയ് മുതല്‍ ഇത് ആറാം തവണയാണ് ആര്‍ബിഐ പലിശനിരക്ക് ഉയര്‍ത്തുന്നത്. ഇതിന് തൊട്ടുമുന്‍പ് 35 ബേസിസ് പോയിന്റായിരുന്നു പലിശനിരക്കിലെ വര്‍ധന.

ഇഎംഐ നിരക്ക് നാല് ശതമാനം വരെ ഉയര്‍ന്നേക്കും; ആര്‍ബിഐ പലിശ നിരക്ക് വര്‍ധന സാധാരണക്കാരെ എങ്ങനെ ബാധിക്കും?
റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്റ് വര്‍ധന; ഭവന-വാഹന-വ്യക്തിഗത വായ്പാ പലിശ നിരക്ക് ഉയരും

റീട്ടെയില്‍ പണപ്പെരുപ്പ നിരക്കിലെ വര്‍ധനയാണ് ആര്‍ബിഐ പലിശനിരക്ക് ഉയര്‍ത്തുന്നതിന്‌റെ അടിസ്ഥാനം. നിലവില്‍ സുരക്ഷിത പരിധിയായ ആറ് ശതമാനത്തിന് താഴെയായി റീട്ടെയില്‍ പണപ്പെരുപ്പം എത്തിക്കാനായതിനാല്‍ തന്നെ ഭാവിയില്‍ പലിശനിരക്ക് ഉയര്‍ത്തുന്നതില്‍ കുറവുണ്ടാകും. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനാകുകയും സമ്പദ് വ്യവസ്ഥയില്‍ പ്രതീക്ഷയോടെയുള്ള മാറ്റങ്ങളുണ്ടാകുകയും ചെയ്താല്‍ ഭാവിയില്‍ പലിശനിരക്ക് ഉയര്‍ത്തുന്നതിന്റെ ശതമാനം താഴുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ഏത് വിധമാകും പലിശനിരക്ക് വര്‍ധന സാധാരണക്കാരെ ബാധിക്കുക?

നിലവില്‍ വായ്പ എടുത്തവരെയും പുതുതായി വായ്പ എടുക്കുന്നവരെയും പുതുക്കിയ പലിശനിരക്ക് പ്രതികൂലമായി ബാധിക്കും. ഭവന-വാഹന-വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉയരും. അതുവഴി മാസത്തവണ ( ഇഎംഐ) നിരക്കുമുയരും.

നിലവില്‍ വായ്പ എടുത്തവരെ ബാധിക്കുന്നതെങ്ങനെ?

സാധാരണക്കാര്‍ക്ക് തിരിച്ചയാകും വിധം വായ്പാ പലിശ നിരക്കുകളില്‍ വലിയ മാറ്റമാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐയില്‍ നിന്നുണ്ടായത്. റിപ്പോ നിരക്ക് വര്‍ധനയുടെ അടിസ്ഥാനത്തില്‍ 2022 നവംബറില്‍ വാണിജ്യ ബാങ്കുകള്‍ വായ്പാ പലിശനിരക്കുകള്‍ 10 ബേസിസ് പോയിന്‌റാണ് ഉയര്‍ത്തിയത്. അതായത് നവംബറില്‍ 9.42 ശതമാനമായിരുന്ന പലിശ നിരക്ക് ഡിസംബറില്‍ 9.52 ശതമാനമായി ഉയര്‍ന്നു. അതായത് വായ്പ എടുത്തവര്‍ ഏറെയും 0.10 ശതമാനത്തിലധികം പലിശ നല്‍കേണ്ടി വരുന്ന സാഹചര്യം.

ഇപ്പോഴത്തെ 25 ബേസിസ് പോയിന്‌റ് വര്‍ധന, മാസത്തവണ രണ്ട് മുതല്‍ നാല് ശതമാനം വരെ ഉയരുന്നതിനിടയാക്കും. ഒന്നുകില്‍ വായ്പ എടുത്തവര്‍ മാസമടയ്‌ക്കേണ്ട തുക വര്‍ധിക്കും. അല്ലെങ്കില്‍ വായ്പാ തിരിച്ചടവ് തവണ ഉയര്‍ത്തേണ്ടി വരും. സാധ്യമാകുന്ന സാഹചര്യങ്ങളില്‍ വായ്പാ ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ റിപ്പോ നിരക്കിലെ 25 ബിപിഎസ് വര്‍ധന വായ്പാ ദാതാക്കളുടെ സഹായ പരിധിയെയും പരിമിതമാക്കും. അതുകൊണ്ടുതെന്ന പ്രതിമാസ തിരിച്ചടവ് ഉയര്‍ത്തുക എന്നതാകും മുന്നിലുള്ള നീക്കം.

പുതുതായി വായ്പ എടുക്കന്നവരെ എങ്ങനെ ബാധിക്കും?

പുതുതായി വായ്പ എടുക്കുന്നവര്‍ നിലവില്‍ വായ്പ എടുത്തവരുടേതിന് സമാനമായ പ്രതിസന്ധി നേരിടേണ്ടി വരില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ വായ്പകള്‍ക്കുണ്ടാകുന്നിടത്തോളം പലിശ വര്‍ധന പുതിയ വായ്പകള്‍ക്കുണ്ടാകില്ല. പരമാവധി രണ്ട് ശതമാനം വരെ മാത്രമെ പുതിയ ലോണുകള്‍ക്ക് പലിശനിരക്ക് ഉയരാന്‍ സാധ്യതയുള്ളൂ. 2022 നവംബറില്‍ 8.86 ശതമാനമായിരുന്നു പുതിയ വായ്പകള്‍ക്കുള്ള പലിശ നിരക്കെങ്കില്‍ ഡിസംബറില്‍ അത് 8.88 ശതമാനമായിരുന്നു. ഇത് നിലവിലെ വായ്പകളുടെ പലിശ നിരക്ക് വര്‍ധനയായ 9.42 ശതമാനത്തില്‍ നിന്നുള്ള 9.52 ശതമാനം എന്നതിനേക്കാള്‍ കുറവാണ്.

ഭവന വായ്പ പുതിയതും വിപണി അധഷ്ഠിത നികുതി നിരക്കിന് (EBLR ) കീഴിലുമാണെങ്കില്‍ പലിശനിരക്ക് ഉയരും. മാസത്തവണ റിപ്പോ നിരക്ക് വര്‍ധനയ്ക്ക് സമാനമായാകും ഉയരുക. വാഹന, വ്യക്തിഗത വായ്പാ നിരക്കുകളുടെ മാസത്തവണയിലും വര്‍ധനയുണ്ടാകും.

logo
The Fourth
www.thefourthnews.in