രണ്ട് വര്‍ഷമായി പ്രിൻ്റ് ചെയ്യാത്ത
2000 രൂപ നോട്ട് ഇപ്പോള്‍ പിന്‍വലിച്ചതെന്തിന്?

രണ്ട് വര്‍ഷമായി പ്രിൻ്റ് ചെയ്യാത്ത 2000 രൂപ നോട്ട് ഇപ്പോള്‍ പിന്‍വലിച്ചതെന്തിന്?

2000 രൂപ കറൻസിയുടെ സമ്പദ് വ്യവസ്ഥയിലെ സാന്നിധ്യം വലിയ തോതിൽ കുറഞ്ഞിരുന്നു. 2018 ൽ മൊത്തം കറൻസി വിനിമയ മൂല്യത്തിൽ രണ്ടായിരം നോട്ടിൻ്റെ പങ്ക് 3.27 ശതമാനമായിരുന്നുവെങ്കിൽ 2021 ൽ അത് 1.75 ആയി

2000 രൂപയുടെ നോട്ടുകളുടെ വിനിമയം അവസാനിപ്പിക്കുന്നുവെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനം വലിയ ചര്‍ച്ചയായിരിക്കുകയാണ്. ലോക ചരിത്രത്തില്‍ തന്നെ ഏഴ് വര്‍ഷം മാത്രം ആയുസ്സുണ്ടായ കറന്‍സികള്‍ കുറവായിരിക്കും. നോട്ട് നിരോധനത്തിന്റെ സൃഷ്ടിയായിരുന്നു 2000 രൂപ നോട്ട്. വലിയ ആഘോഷത്തോടെയായിരുന്നു സര്‍ക്കാര്‍ രണ്ടായിരത്തിന്റെ നോട്ടിനെ സമ്പദ് വ്യവസ്ഥയിലേക്ക് ആനയിച്ചതെങ്കിലും കുറച്ചുകാലമായി ഇതിനെ മാര്‍ക്കറ്റില്‍ കാണാനില്ലായിരുന്നു. എവിടെയായിരുന്നു 2000 നോട്ട്, എന്തുകൊണ്ടാണ് അത് വിനിമയത്തിൽ കാണാതിരുന്നത്? എന്തിനാണ് കഴിഞ്ഞ കുറച്ചുകാലമായി പ്രിന്റ് ചെയ്യാത്ത നോട്ട് പിന്‍വലിച്ചത്? ചോദ്യങ്ങള്‍ പലതായി ഉയരുകയാണ്.

2000 രൂപയുടെ കറന്‍സി എപ്പോഴാണ് അവസാനമായി മാര്‍ക്കറ്റില്‍ കണ്ടതെന്ന് ചോദിച്ചാല്‍ എല്ലാവരും ഒന്ന് ആലോചിക്കും. എടിഎമ്മുകളിലും അത് കിട്ടാനില്ല. ബാങ്ക് ഇടപാടുകളിൽ അത്യപൂർവമായി കിട്ടിയാലായി. ഇതോടെയാണ് കള്ളപ്പണം പൂര്‍ണമായും ഇല്ലാതാക്കാന്‍ നടപ്പാക്കിയെന്ന് അവകാശപ്പെട്ട നോട്ട് നിരോധനത്തെ തുടര്‍ന്ന് കൊണ്ടുവന്ന 2000 രൂപ തന്നെ പൂഴ്ത്തിവയ്പിനായി ഉപയോഗിക്കുകയാണോയെന്ന സംശയം ഉയര്‍ത്തപ്പെടുന്നത്.

വിവരാവകാശ പ്രവര്‍ത്തകനായ മനോരഞ്ജന്‍ എസ് റോയ് എന്ന ആക്ടിവിസ്റ്റ് ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിയ്ക്കും കത്തയയ്ക്കുകയും ചെയ്തു. 2000 രൂപ സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുറത്തുവിടുന്ന കണക്കുകളില്‍ അവിശ്വാസം പുറപ്പെടുവിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് കത്തെഴുതിയത്. രാജ്യത്തെ മൂന്ന് പ്രിന്റിങ് പ്രസുകളില്‍നിന്നാണ് 2000 രൂപയുടെ നോട്ടുകള്‍ പ്രിന്റ് ചെയ്തതെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. എന്നാല്‍ ഇവിടുന്ന് പ്രിന്റ് ചെയ്യുന്നതായി പറയുന്ന നോട്ടുകളുടെ എണ്ണവും റിസര്‍വ് ബാങ്ക് പറയുന്ന കണക്കുകളും തമ്മില്‍ അന്തരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റോയ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.

രണ്ട് വര്‍ഷമായി പ്രിൻ്റ് ചെയ്യാത്ത
2000 രൂപ നോട്ട് ഇപ്പോള്‍ പിന്‍വലിച്ചതെന്തിന്?
പിൻവലിച്ചവ തിരിച്ചെത്തി, ഡിജിറ്റലൈസേഷനും വന്നില്ല, ഇപ്പോൾ 2000 രൂപയും ഒഴിവാക്കി; ശരിക്കും എന്തിനായിരുന്നു നോട്ടുനിരോധനം?
2000 രൂപ നോട്ടിന്റെ വിനിമയം നടക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് പറയുമ്പോഴും അതിന്റെ പ്രിന്റിങ് നിർത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. 2021 മാര്‍ച്ചില്‍ ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍ പറഞ്ഞത് രണ്ട് വര്‍ഷമായി 2000 രൂപ പ്രിന്റ് ചെയ്യുന്നില്ലെന്നാണ്. 2000 രൂപയുടെ 3362 ദശലക്ഷം കറന്‍സിയാണ് 2018 മാര്‍ച്ച് 30 വരെ പുറത്തിറക്കിയതെന്നും അന്ന് മന്ത്രി പറഞ്ഞു

2017 മുതല്‍ 2021 വരെ റിസര്‍വ് ബാങ്ക് 1,217.33 കോടി എണ്ണം രണ്ടായിരം രൂപ പുറത്തുവിട്ടുവെന്നാണ് കണക്ക്. അങ്ങനെയെങ്കില്‍ ഈ നോട്ടുകള്‍ എവിടെ? ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു റോയിയുടെ കത്ത്. 2000 നോട്ടുകള്‍ സമ്പദ് വ്യവസ്ഥയില്‍ കാണുന്നില്ലെന്നത് അത് പൂഴ്ത്തിവച്ചുവെന്നതിലേക്കുള്ള സൂചന നല്‍കുന്നതാണെന്നുള്ള ആരോപണവും ഉയര്‍ന്നു. 2000 രൂപ നോട്ടിന്റെ വിനിമയം നടക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് പറയുമ്പോഴും അതിന്റെ പ്രിന്റിങ് നിർത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. 2021 മാര്‍ച്ചില്‍ ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍ പറഞ്ഞത് രണ്ട് വര്‍ഷമായി 2000 രൂപ പ്രിന്റ് ചെയ്യുന്നില്ലെന്നാണ്. 2000 രൂപയുടെ 3362 ദശലക്ഷം കറന്‍സിയാണ് 2018 മാര്‍ച്ച് 30 വരെ പുറത്തിറക്കിയതെന്നും അന്ന് മന്ത്രി പറഞ്ഞു. ഇത് മൊത്തം വിനിമയത്തിലുള്ള കറന്‍സിയുടെ 3.27 ശതമാനമാണ്. 2021 ഫെബ്രുവരി 26 ആകുമ്പോഴേക്കും വിനിമയത്തിലുള്ള 2000 രൂപയുടെ കറന്‍സിയുടെ എണ്ണം 2499 ദശലക്ഷം ആയി. അന്ന് മൊത്തം വിനിമയത്തിലുണ്ടായിരുന്ന കറന്‍സിയുടെ 2.01 ശതമാനമായിരുന്നു അത്. 2019- 20 2020-21 കാലത്ത് 2000 രൂപയുടെ കറന്‍സികള്‍ പ്രിന്റ് ചെയ്യാനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കപ്പെട്ടിരുന്നില്ലെന്നും മന്ത്രി വ്യക്തമായിരുന്നു.

നോട്ടുനിരോധന കാലത്ത് ബാങ്കുകളിലെ എടിഎമ്മുകൾക്ക് മുന്നിലെ തിരക്ക്
നോട്ടുനിരോധന കാലത്ത് ബാങ്കുകളിലെ എടിഎമ്മുകൾക്ക് മുന്നിലെ തിരക്ക്

2021 നവംബര്‍ ആകുമ്പോഴേക്കും 2000 രൂപയുടെ കറന്‍സിയെന്നത് മൊത്തം വിനിമയത്തിലുള്ള കറന്‍സിയുടെ 1.75 ശതമാനം മാത്രമായി.

അങ്ങനെ ജനിച്ച് അധികം വൈകുന്നതിന് മുമ്പ് തന്നെ സ്വാഭാവിക മരണം വിധിച്ച് ഇപ്പോള്‍, 2000 രൂപ പിന്‍വലിക്കുമെന്ന് പറയുന്നതിന് പിന്നലെ യുക്തിയെന്താവും? രണ്ടായിരത്തിന്റെ നോട്ടുകള്‍ പൂഴ്ത്തിവയ്പിന് ഉപയോഗിക്കുന്നതായി മന്ത്രി തന്നെ പാര്‍ലമെന്റില്‍ സംശയം പ്രകടിപ്പിക്കുയും ചെയ്തിരുന്നു. നോട്ട് നിരോധനത്തിന് ആറര വര്‍ഷം തികയുമ്പോള്‍ 2000 രൂപ പിന്‍വലിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ പറയുന്നതെന്താണ്? നോട്ട് നിരോധനത്തിന് കാരണമായി പറഞ്ഞത് തെറ്റിപ്പോയി എന്നാണോ? പ്രിന്റ് ചെയ്ത 2000 നോട്ടുകള്‍ ഇതുവരെ എവിടെയായിരുന്നു? പൂഴ്ത്തിവയ്പിന് ഉപയോഗിച്ചോ? വലിയ തുകയ്ക്കുള്ള നോട്ടുകള്‍ പുറത്തിറക്കുന്നത് പൂഴ്ത്തിവയ്പിനെ സഹായിക്കുമെന്ന, നോട്ട് നിരോധന കാലത്തെ വിമര്‍ശനങ്ങള്‍ ശരിയാണെന്ന് തെളിയികുകയാണോ?

logo
The Fourth
www.thefourthnews.in