തൊഴിൽമേഖലയിൽ ആശങ്ക ഉയർത്തി കൂട്ടപ്പിരിച്ചുവിടലുകൾ: 
19,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആക്സെഞ്ചർ

തൊഴിൽമേഖലയിൽ ആശങ്ക ഉയർത്തി കൂട്ടപ്പിരിച്ചുവിടലുകൾ: 19,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആക്സെഞ്ചർ

പിരിച്ച് വിടുന്നവരിൽ പകുതിയിലേറെ ജീവനക്കാരും കോൺട്രാക്ട് ജോലിക്കാരായിരിക്കുമെന്നും കമ്പനി റെഗുലേറ്ററി ഫയലിങിൽ വ്യക്തമാക്കി

19,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന നൽകി ഐടി ഭീമൻ ആക്‌സെഞ്ചര്‍. ഇത് കമ്പനിയിലെ ആകെ ജീവനക്കാരുടെ 2.5ശതമാനം വരുമെന്നാണ് റിപ്പോർട്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി ഐടി കമ്പനികളെ സാരമായി ബാധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. ഏപ്രിൽ പതിനെട്ടോട് കൂടി പിരിച്ചുവിടൽ നടിപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയാകുമെന്ന് കമ്പനി അറിയിച്ചു. പിരിച്ചുവിടല്‍ സ്ഥാപനത്തിലെ പകുതിയോളം ജീവനക്കാരെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പിരിച്ച് വിടുന്നവരിൽ പകുതിയിലേറെ ജീവനക്കാരും കോൺട്രാക്ട് ജോലിക്കാരായിരിക്കുമെന്നും കമ്പനി റെഗുലേറ്ററി ഫയലിങിൽ വ്യക്തമാക്കി.

8 ശതമാനം മുതൽ 11 ശതമാനം വരെയായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്ന ലാഭം എന്നാലിപ്പോൾ 8 ശതമാനം മുതൽ 10 ശതമാനം വരെ വാർഷിക വരുമാന വളർച്ചയാണ് കമ്പനി പ്രതീക്ഷിയ്ക്കുന്നത്

അതേസമയം, സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിയ്ക്കുന്ന നടപടികൾക്കൊപ്പം ആക്സെഞ്ചർ വാർഷിക വരുമാനവും ലാഭ പ്രവചനങ്ങളും വെട്ടിക്കുറച്ചു. 8 ശതമാനം മുതൽ 11 ശതമാനം വരെയായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്ന ലാഭം എന്നാലിപ്പോൾ 8 ശതമാനം മുതൽ 10 ശതമാനം വരെ വാർഷിക വരുമാന വളർച്ചയാണ് കമ്പനി പ്രതീക്ഷിയ്ക്കുന്നത്. കമ്പനിയുടെ വളർച്ചയ്ക്കായി പുതിയ നിയമനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ കമ്പനിയുടെ പ്രവർത്തന ചെലവ് കുറക്കുന്നതിനായിട്ടാണ് ഈ പിരിച്ചുവിടലെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ പല ഐ ടി കമ്പനികളും വരുമാനം ലക്ഷ്യം വെച്ച് കൂട്ടപ്പിരിച്ചുവിടലിന് മുതിര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്‌സെഞ്ചറും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നത്. അതേസമയം ആഗോള തലത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ ഐടി കമ്പനികള്‍ ഇതേ മാര്‍ഗം സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

തൊഴിൽമേഖലയിൽ ആശങ്ക ഉയർത്തി കൂട്ടപ്പിരിച്ചുവിടലുകൾ: 
19,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആക്സെഞ്ചർ
എന്തുകൊണ്ടാണ് ടെക് ഭീമന്മാര്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നത്? വരുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളോ?

മെറ്റ, ആമസോണ്‍, യാഹൂ, ഡെല്‍, ഡിസ്‌നി, ഗൂഗിള്‍ തുടങ്ങി നിരവധി കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും പിരിച്ചുവിടൽ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. അമേരിക്ക, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളില്‍ നിന്ന് 18,000ത്തോളം ജീവനക്കാരെ പുറത്താക്കുമെന്നാണ് ആമസോണ്‍ വ്യക്തമാക്കുകയും സിയാറ്റിലില്‍ നിന്നും ബെലെവ്യൂവില്‍ നിന്നും 2300 ആളുകളെ പിരിച്ചുവിടുകും ചെയ്തു.

തൊഴിൽമേഖലയിൽ ആശങ്ക ഉയർത്തി കൂട്ടപ്പിരിച്ചുവിടലുകൾ: 
19,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആക്സെഞ്ചർ
കൂട്ടപിരിച്ചുവിടല്‍; 91 ടെക് കമ്പനികള്‍ ജനുവരിയില്‍ മാത്രം പുറത്താക്കിയത് 24,151 ജീവനക്കാരെ

10,000 ജീവനക്കാരെയാണ് മൈക്രോസോഫ്റ്റ് പുറത്താക്കിയത്. എന്നാല്‍, അതുവരെയുള്ള പ്രവര്‍ത്തനം 100 കോടിയോളം രൂപ നഷ്ടം ഉണ്ടാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്പനിയുടെ നടപടി. 11,000 ജീവനക്കാരെയാണ് മെറ്റ കഴിഞ്ഞ നവംബറില്‍ പിരിച്ചുവിട്ടത്. മെറ്റയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ ആദ്യമായായിരുന്നു അത്തരമൊരു നീക്കം.

തൊഴിൽമേഖലയിൽ ആശങ്ക ഉയർത്തി കൂട്ടപ്പിരിച്ചുവിടലുകൾ: 
19,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആക്സെഞ്ചർ
ഗൂഗിളിലും കൂട്ടപ്പിരിച്ചുവിടല്‍; ആല്‍ഫബെറ്റിലെ 12,000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും

ചെലവ് ചുരുക്കലിന്റെ ഭാഗമായി ഇനി കൂടുതല്‍ ആളുകളെ ജോലിക്ക് എടുക്കണ്ട എന്ന ആപ്പിള്‍ നിലപാട് എടുത്തതും ജീവനക്കാരെ പ്രതിസന്ധിയിലാക്കി. 300 കോടി ലാഭിക്കാം എന്ന കണക്കുകൂട്ടലില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ് ഇന്റെല്‍ ചെയ്തത്. സെയില്‍സ് വിഭാഗത്തിലെ ആളുകളെ ലക്ഷ്യം വച്ചായിരുന്നു അഡോബിന്റെ പുതിയ പരിഷ്ക്കാരം. ഇലോണ്‍ മസ്‌കിന്റെ ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിലുണ്ടായ കൂട്ടപ്പിരിച്ചുവിടലും വലിയ ചര്‍ച്ചയായിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി 2022 നവംബറില്‍ മാത്രം ഏകദേശം 3,700 ജീവനക്കാരെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്. പിന്നീടും ഇതേ രീതി ട്വിറ്റര്‍ പിന്തുടര്‍ന്നിരുന്നു.

logo
The Fourth
www.thefourthnews.in