പുതിയ എപ്പോക്‌സി ടിഎംടി സ്റ്റീല്‍ കമ്പികള്‍ അവതരിപ്പിച്ച് കൈരളി ടിഎംടി

പുതിയ എപ്പോക്‌സി ടിഎംടി സ്റ്റീല്‍ കമ്പികള്‍ അവതരിപ്പിച്ച് കൈരളി ടിഎംടി

തുരുമ്പ് പിടിക്കാത്തതും ദീര്‍ഘകാലം ഈടുനില്‍ക്കുന്നതുമാണ് ഗവേഷണ നിരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച പുതിയ ഉത്പന്നമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കേരളത്തിലെ മുന്‍നിര സ്റ്റീല്‍ കമ്പനിയായ കൈരളി ടിഎംടി പുതിയ എപ്പോക്‌സി ടിഎംടി സ്റ്റീല്‍ കമ്പികള്‍ വിപണിയില്‍ അവതരിപ്പിച്ചു. തുരുമ്പ് പിടിക്കാത്തതും ദീര്‍ഘകാലം ഈടുനില്‍ക്കുന്നതുമാണ് ഗവേഷണ നിരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച പുതിയ ഉത്പന്നമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

''ബില്‍ഡര്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും പ്രധാന ആശങ്കകളിലൊന്നാണ് കമ്പി തുരുമ്പെടുക്കുന്നത്. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഈര്‍പ്പം കൂടുതലുള്ള സ്ഥലങ്ങളിലും. പരമ്പരാഗത ടിഎംടി കമ്പികള്‍ തുരുമ്പെടുക്കാന്‍ സാധ്യതയുണ്ട്, ഇത് കാലക്രമേണ കെട്ടിടങ്ങളുടെ ഘടനയെ ദുര്‍ബലപ്പെടുത്തും. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് കൈരളി ടിഎംടി പ്രത്യേകം തയ്യാറാക്കിയ തുരുമ്പ് സംരക്ഷിത എപ്പോക്‌സി ടിഎംടി സ്റ്റീല്‍ കമ്പികള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്,'' കൈരളി ടിഎംടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പഹലിഷ കള്ളിയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ എപ്പോക്‌സി ടിഎംടി സ്റ്റീല്‍ കമ്പികള്‍ അവതരിപ്പിച്ച് കൈരളി ടിഎംടി
കണക്ക് ഇഷ്ടമില്ലാതെ ഫാഷൻ ടെക്‌നോളജിയെടുത്തു, ഡെബിറ്റും ക്രെഡിറ്റും അറിയാതെ ബാങ്കില്‍ പണി; സിനിമയിലെത്തിയ കഥപറഞ്ഞ് ലോകേഷ്

പുതിയ ടിഎംടി കമ്പികളില്‍ ഫ്യൂഷന്‍ ബോണ്ടഡ് എപ്പോക്‌സി കോട്ടിങ്ങിനൊപ്പം നൂതന റസ്റ്റ്-ഷീല്‍ഡ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടിഎംടി കോട്ടഡ് പ്ലസ്, കൈരളി ടെക് ഫാബ്, കൈരളി എംഎസ് വയേഴ്സ്, കൈരളി ആണികള്‍, കൈരളി കവറിങ് ബ്ലോക്‌സ് തുടങ്ങിയ ഉത്പന്നങ്ങളും ഭാവിയില്‍ വിപണിയിലിറക്കാന്‍ ഉദ്ദേശിക്കുന്ന ബ്രാന്‍ഡുകളുടെയും ഉത്പന്നങ്ങളുടെയും രൂപരേഖയും അവതരിപ്പിച്ചു.

പഹലിഷ കള്ളിയത്ത്, ജിയോ ജോസ് (ജനറല്‍ മാനേജര്‍ ഓഫ് പ്രൊഡക്ഷന്‍), അബ്ദുനാസര്‍ (ഹെഡ് ഓഫ് പ്രൊഡക്ഷന്‍ ആന്‍ഡ് റിസര്‍ച്ച ആന്‍ഡ് ഡെവലപ്‌മെന്റ്), വിനോദ് തെയ്യാത്ത് (ജനറല്‍ മാനേജര്‍ ഓഫ് ഫിനാന്‍സ്), തഹ്സീന്‍ അബ്ദുള്ള (ഓപ്പറേഷന്‍സ് മാനേജര്‍) എന്നിവര്‍ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in