70,356 കോടി രൂപയുടെ കരാര്‍; വാള്‍ട്ട് ഡിസ്‌നിയുമായി കൈകോര്‍ത്ത് റിലയന്‍സ്

70,356 കോടി രൂപയുടെ കരാര്‍; വാള്‍ട്ട് ഡിസ്‌നിയുമായി കൈകോര്‍ത്ത് റിലയന്‍സ്

11,500 കോടി രൂപയാണ് റിലയന്‍സ് പുതിയ സംരംഭത്തില്‍ നിക്ഷേപിക്കുന്നത്

വാള്‍ട്ട് ഡിസ്‌നിയുടെ സ്റ്റാര്‍ ഇന്ത്യയുമായി കൈകോര്‍ത്ത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. വിയാ കോം 18-ഉം സ്റ്റാര്‍ ഇന്ത്യയും ചേര്‍ന്ന് പുതിയ സംരംഭം ആരംഭിക്കാന്‍ 70,352 കോടി രൂപയുടെ കരാറില്‍ ഒപ്പുവച്ചു. 11,500 കോടി രൂപയാണ് റിലയന്‍സ് പുതിയ സംരംഭത്തില്‍ നിക്ഷേപിക്കുന്നത്. പുതിയ സംരംഭത്തില്‍ റിലയന്‍സിന് 16.34 ശതമാനം ഓഹരിയുണ്ടാകും. 46.32 ശതമാനമാണ് വാള്‍ട്ട് ഡിസ്‌നിയുടെ നിക്ഷേപം.

നിത അംബാനിയാകും പുതിയ സ്ഥാപനത്തിന്റെ ചെയര്‍പേഴ്‌സണ്‍. ഉദയ് ശങ്കര്‍ വൈസ് ചെയര്‍ പേഴ്‌സണാകും. ഇന്ത്യന്‍ വിനോദ വ്യവസായത്തില്‍ ഒരു പുതിയ യുഗം വിളിച്ചറിയിക്കുന്ന സുപ്രധാന കരാറാണിതെന്ന് മുകേഷ് അംബാനി പ്രതികരിച്ചു. പുതിയ സംരംഭം ആരംഭിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ ആകാംക്ഷയും സന്തോഷവുമുണ്ട്. റിലയന്‍സിന്റെ പ്രധാന പങ്കാളിയായി വാള്‍ട്ട് ഡിസ്‌നിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

റിലയന്‍സിന് ഇന്ത്യന്‍ വിപണിയെയും ഉപഭോക്താവിനെയും കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടെന്നും ഇത് തങ്ങളെ രാജ്യത്തെ പ്രമുഖ മാധ്യമ കമ്പനികളിലൊന്ന് സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും വാള്‍ട്ട് ഡിസ്‌നി സിഇഒ ബോബ് ലോഗര്‍ പറഞ്ഞു. ഡിജിറ്റല്‍ സേവനങ്ങളുടെയും വിനോദ, കായിക കണ്ടന്റുകളുടേയും വിശാലമായ സാധ്യതകള്‍ തുറന്നിട്ട് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

70,356 കോടി രൂപയുടെ കരാര്‍; വാള്‍ട്ട് ഡിസ്‌നിയുമായി കൈകോര്‍ത്ത് റിലയന്‍സ്
ശ്രേയസ് അയ്യറും ഇഷാന്‍ കിഷനുമില്ല; അടുത്ത സീസണിലേക്കുള്ള കളിക്കാരുടെ കരാർ പട്ടിക പുറത്തുവിട്ട് ബിസിസിഐ

2024- അവസാനത്തോടെ ലയനത്തിന്റെ നിയമവശങ്ങള്‍ പൂര്‍ത്തിയാകും. ഇതോടെ, ഡിസ്‌നി ചിത്രങ്ങളുടെ ഇന്ത്യയിലെ നിര്‍മാണത്തിന്റേയും വിതരണത്തിന്റേയും അവകാശം പുതിയ സ്ഥാപനത്തിനായിരിക്കും. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് 30,000-ല്‍ അധികം വരുന്ന ഡിസ്‌നി കണ്ടന്റുകള്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. റിലയന്‍സിനും ഡിസ്‌നിക്കും പ്രത്യേകം സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും 120-ഓളം ടെലിവിഷന്‍ ചാനലുകളുമുണ്ട്. റിലയന്‍സും ഡിസ്‌നിയും കൈകോര്‍ക്കുന്നതോടെ, ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന വിനോദ മാധ്യമ സ്ഥാപനമായി ഇത് മാറും.

logo
The Fourth
www.thefourthnews.in