നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയാകും; ടാറ്റ ടെക് ലിസ്റ്റ് ചെയ്തത് 140 ശതമാനം ഉയരത്തില്‍

നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയാകും; ടാറ്റ ടെക് ലിസ്റ്റ് ചെയ്തത് 140 ശതമാനം ഉയരത്തില്‍

ഇഷ്യു വിലയായ 500 രൂപയില്‍നിന്ന് 1,200 നിലവാരത്തിലേക്കാണ് വില കുതിച്ചത്. പിന്നീട് വില ഉയരുകയും ചെയ്തു

ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള കമ്പനിയായ ടാറ്റ ടെക്നോളജീസിന് ഓഹരി വിപണിയിൽ ഗംഭീര അരങ്ങേറ്റം. നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ചാണ് ടാറ്റ ടെക് വിപണിയിൽ ലിസ്റ്റ് ചെയ്തത്. 140 ശതമാനം പ്രീമിയത്തിലായിരുന്നു കമ്പനിയുടെ അരങ്ങേറ്റം. ഇഷ്യു വിലയായ 500 രൂപയില്‍നിന്ന് 1,200 നിലവാരത്തിലേക്കാണ് വില കുതിച്ചത്. പിന്നീട് വില ഉയരുകയും ചെയ്തു.

73.38 ലക്ഷത്തിലധികം മൊത്തം അപേക്ഷകളോടെ എല്ലാ വിഭാഗത്തിൽനിന്നുള്ള നിക്ഷേപകരിൽനിന്നും മികച്ച പ്രതികരണമായിരുന്നു ടാറ്റ ടെക്നോളജീസിൻ്റെ പ്രാരംഭ ഓഹരി വില്പനയ്ക്ക് ലഭിച്ചത്. 69.43 മടങ്ങായിരുന്നു സബ്‌സ്ക്രിപ്ഷൻ. ക്വാളിഫൈഡ് ഇൻസ്റ്റിടൂഷ്ണൽ ഉപഭോക്താക്കളുടെ റിസർവ് ചെയ്‌തിരിക്കുന്ന ക്വാട്ടയിൽ 203.41 മടങ്ങിന്റെ റെക്കോർഡ് ആണ് ലഭിച്ചത്.

നിക്ഷേപകരുടെ സമ്പത്ത് ഇരട്ടിയാകും; ടാറ്റ ടെക് ലിസ്റ്റ് ചെയ്തത് 140 ശതമാനം ഉയരത്തില്‍
ഇന്ത്യയില്‍ ഐഫോണ്‍ നിർമിക്കാൻ ടാറ്റ ഗ്രൂപ്പ്; വിസ്‌ട്രോണിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു

പ്രമോട്ടർമാരായ ടാറ്റ മോട്ടോഴ്‌സും നിക്ഷേപകരായ ആൽഫ ടിസി ഹോൾഡിങ്സും ടാറ്റ ക്യാപിറ്റൽ ഗ്രോത്ത് ഫണ്ടും 6.08 കോടി ഓഹരികളാണ് ഓഫർ ഫോർ സെയിൽവഴി കൈമാറിയത്. ഓട്ടോ മൊബൈൽ മേഖലയിൽ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള കമ്പനിയാണ് ടാറ്റ ടെക്നോളജീസ്. മൂന്നുവർഷമായി ടാറ്റ എലക്‌സി, എൽആൻഡ്‌ടി ടെക്നോളജീസ്, കെപിഐടി ടെക്നോളജീസ് എന്നിവയേക്കാൾ ഉയർന്ന വരുമാനമാണ് ടാറ്റ ടെക് കമ്പനി നേടിയിട്ടുള്ളത്.

നവംബർ അവസാനവാരം ടാറ്റ ടെക്നോളജീസ് ഐപിഒ ആരംഭിച്ചിരുന്നു, മികച്ച നിക്ഷേപ പ്രതികരണമാണ് ഐപിഒയ്ക്ക് ആ ആഴ്ചയിൽ ലഭിച്ചത്. രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ടാറ്റ ഗ്രൂപ്പിൽ നിന്ന് ഒരു കമ്പനി പ്രാഥമിക ഓഹരിവില്പനയ്ക്കായി എത്തുന്നതെന്ന കാരണത്താൽ തന്നെ നിക്ഷപകർ ടാറ്റ ടേക്നോളജീസിൽ വൻ നിക്ഷേപണം നടത്തിയിരുന്നു.

logo
The Fourth
www.thefourthnews.in