മെഗാ കേബിള്‍ ഫെസ്റ്റിന്റെ 21ാം എഡിഷന് കൊച്ചിയില്‍ തുടക്കം

മെഗാ കേബിള്‍ ഫെസ്റ്റിന്റെ 21ാം എഡിഷന് കൊച്ചിയില്‍ തുടക്കം

കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സഫാരി ടിവി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മെഗാ കേബിള്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, കേബിള്‍-ബ്രോഡ്ബാന്‍ഡ് എക്സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തി ഒന്നാം എഡിഷന് കൊച്ചിയില്‍ ആരംഭിച്ചു. കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സഫാരി ടിവി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മെഗാ കേബിള്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഫ്ളവേഴ്സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍, ബിബിസി സ്റ്റുഡിയോസ് സൗത്ത് ഏഷ്യ ഹെഡ് ഓഫ് ഡിസ്ട്രിബ്യൂഷന്‍ സുനില്‍ ജോഷി, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷന്‍ കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

ഇതോടനുബന്ധിച്ച് 'വാര്‍ത്തകളിലെ വസ്തുനിഷ്ഠതയും മാധ്യമങ്ങളുടെ വിശ്വാസ്യതയും' എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു സെമിനാര്‍ ഉദ്ഘാടനം ചെയ്തു സണ്ണിക്കുട്ടി എബ്രഹാം, പ്രമോദ് രാമന്‍, ഷാനി പ്രഭാകരന്‍ അഭിലാഷ് ജി നായര്‍, മാതു സജി, ഹഷ്മി താജ് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാരും ഡിജിറ്റല്‍ കേബിള്‍ ടിവി - ബ്രോഡ്ബാന്‍ഡ് ടെക്നോളജി കമ്പനികളും ട്രേഡര്‍മാരും പങ്കെടുക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in