ലക്ഷ്യം പുനഃസംഘടന; 4,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ തോഷിബ

ലക്ഷ്യം പുനഃസംഘടന; 4,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ തോഷിബ

ടോക്യോയില്‍ നിന്ന് കമ്പനിയുടെ ഓഫീസ് പ്രവർത്തനങ്ങള്‍ കവാസാക്കിയിലേക്ക് മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്

പുതിയ ഉടമസ്ഥതയുടെ കീഴില്‍ പുനഃസംഘടനയുടെ ഭാഗമായി ആഭ്യന്തര തൊഴില്‍സേനയുടെ എണ്ണം 4000 വരെ കുറയ്ക്കുമെന്ന് തോഷിബ. അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജപ്പാന്‍ ഇന്‍ഡസ്ട്രിയല്‍ പാർട്ട്ണേഴ്‌സിന്റെ നേതൃത്വത്തിലുള്ള ഒരു കണ്‍സോർഷ്യം 13 ബില്യണ്‍ ഡോളറിന്റെ ഏറ്റെടുക്കല്‍ നടത്തുകയും ഡിസംബറില്‍ കമ്പനി ഡീലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് നീക്കം.

ടോക്യോയില്‍ നിന്ന് കമ്പനിയുടെ ഓഫീസ് പ്രവർത്തനങ്ങള്‍ കവാസാക്കിയിലേക്ക് മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. മൂന്ന് വർഷത്തിനുള്ള 10 ശതമാനത്തോളം ലാഭം ലക്ഷ്യമിട്ടാണ് ഈ തീരുമാനവും. തോഷിബയെ പുനരുജ്ജീവിപ്പിക്കാനുള്ള നീക്കം ജപ്പാനിലെ പ്രൈവറ്റ് ഇക്വിറ്റിയ്ക്കുള്ള പരീക്ഷണമായാണ് കാണുന്നത്. ഇത്തരം ശ്രമങ്ങളുടെ പേരില്‍ ഒരുകാലത്ത് പ്രൈവറ്റ ഇക്വിറ്റികള്‍ വലിയ വിമർശനങ്ങള്‍ നേരിട്ടിരുന്നു.

ലക്ഷ്യം പുനഃസംഘടന; 4,000 തസ്തികകള്‍ വെട്ടിക്കുറയ്ക്കാന്‍ തോഷിബ
കെജ്‍രിവാളിന്റെ പ്രസംഗം 'വ്യവസ്ഥയുടെ മുഖത്തേറ്റ അടി'യെന്ന് ഇഡി; അഭിപ്രായം പറയാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

എന്നിരുന്നാലും രാജ്യത്ത് പ്രൈവറ്റ് ഇക്വിറ്റികള്‍ക്ക് സ്വീകാര്യത വർധിക്കുന്നുണ്ട്. അടുത്തിടെ ജപ്പാനില്‍ നിരവധി കമ്പനികള്‍ തോഴില്‍ വെട്ടിച്ചുരുക്കാനൊരുങ്ങുന്നുവെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഫോട്ടോകോപ്പിയർ നിർമാതാക്കളായ കോനിക്ക മിനോള്‍ട്ട, കോസ്മെറ്റിക്സ് നിർമാതാക്കളായ ഷിസെയ്‌ദൊ, ഇലക്ട്രോണിക്സ് കമ്പനി ഒംറോണ്‍ എന്നിവയാണ് നീക്കവുമായി മുന്നോട്ട് പോകുന്നത്.

logo
The Fourth
www.thefourthnews.in