ശുചീകരണത്തൊഴിലാളികൾക്ക്  900 ഓവർ കോട്ടുകൾ നൽകി യൂണിമണി

ശുചീകരണത്തൊഴിലാളികൾക്ക് 900 ഓവർ കോട്ടുകൾ നൽകി യൂണിമണി

സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യൂണിമണി ശുചീകരണത്തൊഴിലാളികൾക്ക് ഓവർ കോട്ടുകൾ നൽകിയത്

കൊച്ചി കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾക്ക് ഓവർ കോട്ടുകൾ വിതരണം ചെയ്ത് ഫോറിൻ എക്സ്ചേഞ്ച് കമ്പനി യൂണിമണി. 900 ഓവർ കോട്ടാണ് വിതരണം ചെയ്തത്. മേയർ എം അനിൽകുമാറും യൂണിമണി ഫിനാൻഷ്യൽ സർവിസ് ലിമിറ്റഡ് ഡയറക്ടർ സിഎ കൃഷ്ണൻ ആറും ചേർന്ന് വിതരണം നിർവഹിച്ചു.

ശുചീകരണത്തൊഴിലാളികൾക്ക് ജോലിസമയത്ത് ധരിക്കാനുള്ള ഓവർ കോട്ടുകൾ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് യൂണിമണി നൽകിയത്. മുൻകരുതലുകൾ പാലിക്കാതെ ജോലി ചെയ്യുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ശുചീകരണ തൊഴിലാളികളെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്.

ജീവിക്കുന്ന സമൂഹത്തോട് പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനും എല്ലാവർക്കും ശുദ്ധവും ആരോഗ്യപ്രദവുമായ തൊഴിൽ പരിസ്ഥിതി സൃഷ്ടിക്കാനുമുള്ള യത്നമാണ് ലക്ഷ്യമെന്ന് യൂണിമണി ഡയറക്ടറും സിഇഒയുമായ സി എ കൃഷ്ണൻ ആർ പറഞ്ഞു. നഗരത്തിന്റെ മുഖം മുറുക്കാൻ വിശ്രമരഹിതമായി പണിയെടുക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് ആരോഗ്യകരമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ഈ ഉത്തരവാദിത്വമാണ് യുണീമണി ഏറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കോർപറേഷൻ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടികെ അഷറഫ്, യൂണിമണി ചീഫ് ഫിനാൻഷ്യൽ ഓഫിസർ മനോജ് വി മാത്യു തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

logo
The Fourth
www.thefourthnews.in