എറണാകുളം എംജി റോഡില്‍ പുതിയ ശാഖ തുറന്ന് യൂണിമണി

എറണാകുളം എംജി റോഡില്‍ പുതിയ ശാഖ തുറന്ന് യൂണിമണി

ശാഖ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രത്യേക സിഎസ്ആര്‍ പദ്ധതി കമ്പനി പ്രഖ്യാപിച്ചു

രാജ്യത്തെ മുന്‍നിര ബാങ്കിങ് ഇതര ധനകാര്യസ്ഥാപനവും (എന്‍ബിഎഫ്‌സി) എഡി 2 കമ്പനിയുമായ യൂണിമണി എറണാകുളം എംജി റോഡില്‍ പുതിയ ശാഖ തുറന്നു. മാധവ ഫാര്‍മസി ജങ്ഷനില്‍ കലങ്ങോട്ട് ടവേഴ്സിലെ ഗ്രൗണ്ട് ഫ്ളോറിലാണ് ശാഖ പ്രവര്‍ത്തിക്കുന്നത്.

യൂണിമണി ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ സി എ കൃഷ്ണന്‍ ആര്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം എംജി റോഡില്‍ പുതിയ ശാഖ തുറക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളം എംജി റോഡില്‍ പുതിയ ശാഖ തുറന്ന് യൂണിമണി
ട്രായ് നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രം; ചെയര്‍പേഴ്സണായി സ്വകാര്യമേഖലയില്‍ ജോലി ചെയ്തവരെയും പരിഗണിക്കും

സിഎഫ്ഒ മനോജ് വി മാത്യു, സിപിഒ രതീഷ് ആര്‍, ഫോറെക്സ് വിഭാഗം നാഷണല്‍ ബിസിനസ് ഹെഡ് പ്രകാശ് ഭാസ്‌കര്‍, ട്രാവല്‍ ആന്‍ഡ് ഹോളിഡെയ്സ് വിഭാഗം നാഷണല്‍ ബിസിനസ് ഹെഡ് ജോണ്‍ ജോര്‍ജ്, ഗോള്‍ഡ് ലോണ്‍ വിഭാഗം നാഷണല്‍ ബിസിനസ് ഹെഡ് ടൈറ്റസ് കെ, സൗത്ത് കേരള സോണല്‍ ഹെഡ് അരുണ്‍ കുമാര്‍ ജി, എറണാകുളം റീജണല്‍ ഹെഡ് നാരായണ്‍ ടി ആര്‍, ബ്രാഞ്ച് ഹെഡ് മുകേഷ് എം തുടങ്ങിയവര്‍ പങ്കെടുത്തു.

ശാഖ ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രത്യേക സിഎസ്ആര്‍ പദ്ധതി കമ്പനി പ്രഖ്യാപിച്ചു. ശാഖയ്ക്ക് സമീപമുള്ള ആയുര്‍വേദ ഗവ. ഹോസ്പിറ്റലിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ സിസ്റ്റം സംഭാവന ചെയ്തു.

logo
The Fourth
www.thefourthnews.in