ആന ആക്രമണത്തിന് മുതിരുന്നോ, പെരുമാറ്റം തിരിച്ചറിയാം

ആന ആക്രമണത്തിന് മുതിരുന്നോ, പെരുമാറ്റം തിരിച്ചറിയാം

.

സംസ്ഥാനത്ത് അടുത്തിടെ കാട്ടാനയുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. നാട്ടിലിറങ്ങിയ ആനകളുടെ ആക്രമണത്തില്‍ ജീവഹാനികളും പതിവായിരിക്കുന്നു.

കാട്ടാനകളോടുള്ള മനുഷ്യന്റെ ഇടപെടലുകളും പലപ്പോഴും ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നു.

ആനയുടെ പെരുമാറ്റം നിരീക്ഷിച്ചാല്‍ അക്രമസാഹചര്യത്തെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

ആനകള്‍ പതുക്കെ ചെവിയാട്ടിയാണ് നില്‍ക്കുന്നത് എങ്കില്‍ അവ ശാന്തരാണെന്ന സൂചനയാണ് നല്‍കുന്നത്.

തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നതെങ്കില്‍ അവ മണം പിടിച്ച് ചുറ്റുപാടിനെ നിരീക്ഷിക്കുന്നു എന്നാണ് അര്‍ഥം. ചെവികള്‍ വിടര്‍ത്തി പിടിച്ചു നില്‍ക്കുന്നത് അപകട സാഹചര്യം തിരിച്ചറിഞ്ഞാണെന്ന് വിലയിരുത്താം.

വാലുകള്‍ ഉയര്‍ത്തിയും താഴേയ്ക്ക് ബലം പിടിച്ചും നില്‍ക്കുന്നതെങ്കില്‍ അവ സമ്മര്‍ദത്തിലാണെന്ന് അര്‍ഥം.

തുമ്പിക്കൈ ചുരുട്ടി തലകുനിച്ച് തിരിയുന്ന സാഹചര്യം ആക്രമണത്തിന് മുതിരുന്നു എന്ന് തിരിച്ചറിയാം.

മദപ്പാട് കാലത്ത് ആനകള്‍ കൂടുതല്‍ പ്രതികരിക്കാന്‍ മുതിരുന്നു.

യാതൊരു കാരണവശാലും കാട്ടാനകളെ സമീപിക്കുകയോ പ്രകോപിപ്പിക്കുയോ ചെയ്യരുത്. വാഹനത്തിലാണെങ്കില്‍ ഹോണ്‍ മുഴക്കരുത്. എഞ്ജിന്‍ ഓഫാക്കുക. സുരക്ഷിതമായ അകലം പാലിക്കുക.

logo
The Fourth
www.thefourthnews.in