ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം; തീരുമാനം നാല് വർഷ യുജി പ്രോഗ്രാമിൻ്റെ ഭാഗമായി

ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം; തീരുമാനം നാല് വർഷ യുജി പ്രോഗ്രാമിൻ്റെ ഭാഗമായി

നേരത്തെ കോളേജിൽ പഠനത്തോടൊപ്പം ജോലിയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉറപ്പാക്കാൻ പഠനസമയം പുനഃക്രമീകരിച്ചിരുന്നു

ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഈ അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം. നാലു വർഷ യുജി പ്രോഗ്രാമിന്റെ ഭാഗമായിവരുന്ന മാറ്റങ്ങളെ ഉൾക്കൊകൊണ്ടാണ് കോ എഡ്യുക്കേഷനിലേക്ക് മാറാൻ സ്ഥാപനം തീരുമാനിച്ചത്. കഴിഞ്ഞ 74 വർഷമായി പെൺകുട്ടികൾ മാത്രമായിരുന്നു അസംപ്‌ഷൻ ഓട്ടോണമസ് കോളേജിൽ പഠിച്ചിരുന്നത്.

ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം; തീരുമാനം നാല് വർഷ യുജി പ്രോഗ്രാമിൻ്റെ ഭാഗമായി
ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സോണില്‍ തീപിടിത്തം; കുട്ടികളടക്കം 24 പേര്‍ മരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി

19 യുജി കോഴ്സുകളും ഒന്‍പത് പിജി കോഴ്സുകളും 26 തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്സുകളുമാണ് അസംപ്ഷൻ കോളേജിലുള്ളത്. നാഷണൽ സ്കിൽ ഡവലപ്മെന്റ് കോർപ്പറേഷന്റെയും കേരള ഗവൺമെന്റ് കണ്ടിന്യൂയിങ് എഡ്യുക്കേഷൻ സെന്ററിന്റെയും അംഗീകാരമുള്ള ഡിപ്ലോമ കോഴ്സുകൾ ആണ് ഇവ. തൊഴിലധിഷ്ഠിത കോഴ്സുകളുടെ സമയം ഉച്ചതിരിഞ്ഞ് രണ്ട് മണി മുതൽ 5 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ആ കോഴ്സുകളിൽ പ്രായഭേദമെന്യേ ആർക്കും പഠിക്കാവുന്നതാണ്.

നേരത്തെ കോളേജിൽ പഠനത്തോടൊപ്പം ജോലിയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ഉറപ്പാക്കാൻ പഠനസമയം പുനഃക്രമീകരിച്ചിരുന്നു. ഈ അധ്യയനവർഷം മുതൽ കോളേജ് സമയം ഒന്‍പത് മുതൽ രണ്ട് മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ 9.30 മുതൽ 3.30 വരെയാണു ക്ലാസ്. രണ്ട് മണിക്കുശേഷം വിദ്യാർഥികൾക്ക് പാർട്‌ടൈം ജോലിക്കുള്ള സൗകര്യമുണ്ടാകും. ജോലി ചെയ്യാൻ താൽപര്യമില്ലാത്തവർക്ക് തൊഴിലധിഷ്ഠിത കോഴ്സുകൾക്കും ചേരാം.

പേഷ്യന്റ് കെയർ മാനേജ്മെന്റ്, മെഡിക്കൽ കോഡിങ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ കോളേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. മത്സരപ്പരീക്ഷാ പരിശീലനത്തിൽ പങ്കെടുക്കാനും വിദേശ ഭാഷാപഠനത്തിനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും. കോളേജിന് പുറത്തുള്ള വിദ്യാർഥികൾക്കും റജിസ്റ്റർ ചെയ്ത് തൊഴിലധിഷ്ഠിത കോഴ്സ് പഠിക്കുന്നതിനുള്ള സൗകര്യമൊരുക്കും.

ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം; തീരുമാനം നാല് വർഷ യുജി പ്രോഗ്രാമിൻ്റെ ഭാഗമായി
നിർമിത ബുദ്ധിയുടെ അസ്തിത്വ ഭീഷണികളിൽ നിന്ന് ടെക് ഭീമന്മാർ ലോകത്തിന്റെ ശ്രദ്ധ തിരിക്കുന്നു: മാക്‌സ് ടെഗ്‌മാർക്ക്

2017-ലെ NIRF റാങ്കിങ്ങിലെ ഇന്ത്യയിലെ മികച്ച 100 കോളേജുകളിലൊന്നായ അസംപ്ഷൻ ഇപ്പോൾ ദേശീയ തലത്തിൽ 29-ാം സ്ഥാനത്തും 2021-22-ലെ വിദ്യാഭ്യാസ വേൾഡ് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ റാങ്കിങ്ങിലെ സ്വകാര്യ സ്വയംഭരണ കോളേജുകളിൽ സംസ്ഥാനത്ത് 11-ാം സ്ഥാനത്തുമാണ്. 1950-ൽ ആരംഭിച്ച കോളേജിൽ 19 ബിരുദ, 9 ബിരുദാനന്തര, 2 പിഎച്ച്ഡി പ്രോഗ്രാമുകളിലായി 2500-ലധികം വിദ്യാർഥികളുണ്ട്. ഇവയ്‌ക്ക് പുറമേ, കരിയർ ഓറിയൻ്റഡ് ആഡ് ഓൺ കോഴ്‌സുകൾ, ACSAD സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, എൻറിച്ച്‌മെൻ്റ് മൊഡ്യൂളുകൾ, സോഷ്യൽ ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ എന്നിവയുണ്ട്,

logo
The Fourth
www.thefourthnews.in