ലോകത്തെ മികച്ച സർവകലാശാലകളുടെ പട്ടികയിൽ ആദ്യ 150ൽ ഇടം നേടി ബോംബെ ഐഐടി

ലോകത്തെ മികച്ച സർവകലാശാലകളുടെ പട്ടികയിൽ ആദ്യ 150ൽ ഇടം നേടി ബോംബെ ഐഐടി

പുതിയ മാര്‍ഗരേഖ ഉപയോഗിച്ച് പുതുക്കിയ വെയ്‌റ്റേജ് ഇന്ത്യയിലെ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിച്ചു

ലോകത്തിലെ മികച്ച സർവകലാശാലകളുടെ പട്ടികയില്‍ ആദ്യ 150ൽ ഇടം നേടി ബോംബെ ഐഐടി. ഈ വർഷത്തെ ക്യൂഎസ് ലോക സർവകലാശാല റാങ്കിങ്ങില്‍ 149ാം റാങ്കിലാണ് ബോംബെ ഐഐടിയുടെ സ്ഥാനം. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഒരു ഇന്ത്യൻ സർവകലാശാല നേടുന്ന ഏറ്റവും ഉയർന്ന റാങ്കാണ് ഇത്.

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഎടി) , കാംബ്രിഡ്ജ് സർവകലാശാല, ഓക്‌സ്‌ഫോര്‍ഡ് സർവകലാശാല എന്നിവയാണ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഉള്ളത്. ഇന്ത്യയിൽ നിന്ന് 10 സ്ഥാപനങ്ങൾ ആദ്യ 500 സ്ഥാനങ്ങളിൽ ഇടംപിടിച്ചു. ഡല്‍ഹി ഐഐടി 197, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് 225, ഐഐടി ഖരക്പുര്‍ 271, കാണ്‍പൂര്‍ഐഐടി 278, മദ്രാസ് ഐഐടി 285, ഗുവഹത്തി ഐഐടി 364, റൂര്‍ഖീ ഐഐടി 369, ഡല്‍ഹി സര്‍വകലാശാല 407, അണ്ണാ സര്‍വകലാശാല 427 എന്നിവയാണ് ആദ്യ 500 ല്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങള്‍.

ക്യുഎസ് റാങ്കിങ്ങില്‍ 13 ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ പിന്നോക്കം പോയിട്ടുണ്ട്

കഴിഞ്ഞ തവണത്തേതിനേക്കാൾ 23 സ്ഥാനം മെച്ചപ്പെടുത്തിയാണ് ബോംബെ ഐഐടി 149ാം സ്ഥാനത്ത് എത്തിയത്. ''അധ്യാപനത്തിലും ഗവേഷണത്തിലുമുള്ള മികവാണ് ബോംബെ ഐഐടിയുടെ മുഖമുദ്ര. ഞങ്ങളുടെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേട്ടങ്ങള്‍ കൈവരിക്കുന്നതിന് ഉതകുന്ന അന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളും പ്രദാനം ചെയ്യുക എന്നതാണ് പ്രധാനം. ഉയര്‍ന്ന റാങ്കിലേക്കെത്തുക എന്നത് പിന്നീടുള്ള കാര്യം മാത്രമാണ്.'' ഐഐടി ഡയറക്ടര്‍ സുഭാസിസ് ചൗധരി പറഞ്ഞു.

ഇന്ത്യയിൽ നിന്ന് 10 സ്ഥാപനങ്ങൾ ആദ്യ 500 സ്ഥാനങ്ങളിൽ ഇടംപിടിച്ചു.

ക്യുഎസ് റാങ്കിങ്ങില്‍ 13 ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ പിന്നോക്കം പോയിട്ടുണ്ട്. ഐഐഎസ്‌സി ബെംഗുളൂരു 155ാം റാങ്കില്‍ നിന്ന് 225 ലേക്ക് വീണു. മദ്രാസ് ഐഐടി 285 ല്‍ നിന്ന് 35 റാങ്ക് താഴേക്ക് പോയി. മാനദണ്ഡങ്ങളിലടക്കം വരുത്തിയമാറ്റമാണ് ഐഐഎസ്സിക്ക് തിരിച്ചടിയായത്. അന്തര്‍ദേശീയ ഫാക്കല്‍റ്റി അനുപാതം, അന്തര്‍ദേശീയ വിദ്യാര്‍ത്ഥി അനുപാതം, അന്താരാഷ്ട്ര ഗവേഷണ ശൃംഖല സൂചകങ്ങള്‍ എന്നിവയില്‍ ഇന്ത്യയിലെ സർവകലാശാല വളരെ വളരെ പിന്നിലാണെന്ന് റാങ്കിങ് വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in